Posts

Showing posts from April 21, 2017

തുരുമ്പ്‌ പിടിക്കാത്ത സൗഹൃദങ്ങൾ ഇനിയുണ്ടാവട്ടെ

ഇരുമ്പിനേക്കാളും വേഗത്തിൽ തുരുമ്പ്‌ പിടിക്കുന്ന ഒന്നാണിപ്പോൾ മാനുഷിക ബന്ധങ്ങൾ. ഒരു ചെറിയ ഇടവേളക്കുള്ളിൽ തന്നെ സൗഹൃദങ്ങളും തുരുമ്പിക്കാൻ തുടങ്ങിയിരിക്കുന്നു. കൂട്‌ വിട്ട്‌ കൂട്‌ മാറുന്ന പക്ഷികളെ  പോലെ ആളുകൾ ചാടി നടക്കുന്നു. ഒന്നിലും മനുഷ്യൻ സംതൃപ്തനല്ല,ആരിലും സന്തോഷിക്കാനാവുന്നില്ല. ഇന്നൊരാൾ നല്ലതെന്ന് തോന്നും,നാളെ മറ്റൊരാൾ. അങ്ങിനെ മാറിക്കൊണ്ടിരിക്കുന്നു സൗഹൃദങ്ങൾ. കഴിഞ്ഞ വർഷം നല്ല ചങ്ങാതിമാരായിരുന്നവർ ഇന്ന് കൂടെയുണ്ടോ,അല്ല നമ്മൾ അവർക്കൊപ്പമുണ്ടോ ❓ എത്ര എത്ര പുതിയ മുഖങ്ങൾ വന്നു. എത്ര വാഗ്ദാനങ്ങൾ, എത്ര കൂടിക്കാഴ്ച്ചകൾ.... പഴയതൊന്നും ആർക്കും വേണ്ടാതാവുന്നു. അത്‌ കുടുംബ ബന്ധങ്ങളിലും ആയി തുടങ്ങി. നിസ്സാര കാര്യത്തിന്‌ പിണങ്ങി പോവുന്നു. മിണ്ടാതിരിക്കുന്നു. വെറുപ്പ്‌ മനസ്സിൽ കൂട്ടി വെയ്ക്കുന്നു. അങ്ങനെ തീർക്കുന്നു നമ്മുടെ ദിവസങ്ങൾ. ഇനി എത്ര നാൾ ഇങ്ങനെ... ഒന്നേയുള്ളുവെങ്കിലും കൂടെയുണ്ടാവേണ്ടവർ ഇല്ലെങ്കിൽ വേദന തന്നെയാണ്‌. തെറ്റിദ്ധരിക്കുന്ന സൗഹൃദങ്ങൾ.. രക്തബന്ധങ്ങൾ. പറയാനുള്ളത്‌ കേൾക്കാൻ പോലും കൂട്ടാക്കാതെ വെട്ടൊന്ന് മുറി രണ്ടെന്ന വിധിക്കൽ. നാം മൂലവും മറ്റുള്ളവ...