ഫ്രീയായി പഠിക്കാം; എ.ഐ.സി.ടി.ഇ.യുടെ 49 കോഴ്സുകള്‍
പുത്തന്‍ നൈപുണിയും അറിവും നേടാനുള്ള മികച്ച സമയമാണ് ഈ ലോക്ഡൗണ്‍. ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്‍ (എ.ഐ.സി.ടി.ഇ.) സാങ്കേതിക മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി 49 സൗജന്യ ഇ-ലേണിങ് കോഴ്സുകള്‍ നടത്തുന്നു. ഇവയില്‍ പ്രധാനപ്പെട്ട കോഴ്സുകളെ കുറിച്ച് അറിയാം. ഡിപ്ലോമ ഇന്‍ മെഷീന് ലേണിങ് വിത്ത് ആര് സ്റ്റുഡിയോ ഡിസിഷന്‍ ലേണിങ്, എസ്.വി.എം., എക്സ്ജി ബൂസ്റ്റ്, ഫോറസ്റ്റ് തുടങ്ങി മെഷീന് ലേണിങ്ങിന്റെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഈ കോഴ്സിലൂടെ പഠിക്കാം. കോഴ്സ് പഠിച്ച് കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് മെഷീന് ലേണിങ് മോഡലുകള്‍ നിര്‍മിച്ച് തുടങ്ങാം. എ.ഐ., എം.എല്‍. ഇന്റേണ്‍ഷിപ്പ് ജോലിക്കിടെ പഠനമെന്ന എന്ന രീതിയിലാണ് ഏഴ് ഭാഗങ്ങളുള്ള ഇന്റേണ്‍ഷിപ്പ് കോഴ്സ് ഒരുക്കിയിട്ടുള്ളത്. പഠനത്തിനിടെ മെഷീന് മോഡലുകള്‍ ഉണ്ടാക്കുകയും തല്‍സമയം ഡാറ്റ കൈകാര്യം ചെയ്യുകയും ചെയ്യാം. എ.ഐ., എം.എല്‍. എന്നിവയെക്കുറിച്ച് അടിസ്ഥാന വിവരമുള്ള പ്ലസ്ടു പാസ്സായവര്‍ക്ക് തിരഞ്ഞെടുക്കാം. ബിഗ്ഡാറ്റ 101 ബിഗ്ഡാറ്റ അനാലിസിസിന്റെ ആദ്യ പാഠങ്ങള്‍ പകര്‍ന്ന് നല്‍കുകയാണ്് ബിഗ്ഡാറ്റ 101. കോളേജ് വിദ്യാര്‍ഥികള്‍, വര്‍ക്കിങ്...