Posts

Showing posts from February 14, 2011

ടെക്സ്റ്റ് ബുക്ക് ഓണ്‍ലൈന്‍ ഇന്‍ഡന്റ് രജിസ്ട്രേഷന്‍ (ട്രയല്‍) 2011-2012

Image
2011-12 അദ്ധ്യയന വര്‍ഷത്തെ പാഠപുസ്‌തകങ്ങളുടെ ആവശ്യകത ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള സമയമായി. ഓരോ സ്ക്കൂളും അടുത്ത വര്‍ഷത്തേക്ക് ആവശ്യമായ വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഇതോടനുബന്ധിച്ചുള്ള ഓണ്‍ലൈന്‍ ഇന്‍ഡന്റ് പൈലറ്റ് (ട്രയല്‍) ആണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റിയാണ് ഈ വര്‍ഷവും ഇതു കൈകാര്യം ചെയ്യുന്നത്. ജനുവരി 25 മുതല്‍ ഫെബ്രുവരി 10 വരെയാണ് ഓണ്‍ലൈനായി ഇന്‍ഡെന്റ് സമര്‍പ്പിക്കാനാവുക. പതിനൊന്നിന് അതിന്റെ കണ്‍സോളിഡേറ്റഡ് ഇന്‍ഡെന്റ് പ്രസിദ്ധീകരിക്കും. എന്തെങ്കിലും തിരുത്തലുകള്‍ ഉണ്ടെങ്കില്‍ അതു വരുത്താന്‍ ഫെബ്രുവരി 16 വരെ സമയമുണ്ട് എന്നാണ് പത്രക്കുറിപ്പില്‍ കാണുന്നത്. ഫലത്തില്‍ ഫെബ്രവരി പതിനാറു വരെ ഇന്‍ഡെന്റ് സമര്‍പ്പിക്കാനാവും എന്നു കരുതാം. സ്‌കൂളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഏറ്റവും അടുത്തുള്ള സൊസൈറ്റിയിലേക്കാണ് പാഠപുസ്‌തകങ്ങള്‍ എത്തുക. മിക്കവാറും സ്ക്കൂളുകളുടെ സൊസൈറ്റി അതേ സ്ക്കൂള്‍ തന്നെയായിരിക്കും.  ഇവിടെ   കൊടുത്തിരിക്കുന്ന വിതരണത്തിന്റെ പ്ലാനിങ്ങ് നോക്കിയാല്‍ നിങ്ങളുടെ സൊസൈറ്റി ഏതെന്ന് അറിയാനാവും.   സഹായത്തിനു വ...