Posts

Showing posts from November 13, 2020

Data Entry for Election to local self government during 2020 using - eDROP.

Image
തദ്ദേശ തെരെഞ്ഞെടുപ്പ്-2020-തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ചേർക്കേണ്ടത് സ്ഥാപന മേധാവികൾ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്  നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്കുള്ള മാർഗ്ഗ നിർദേശങ്ങൾ പുറത്തിറങ്ങി.  തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനുള്ള പോസ്റ്റിംങ് നടപടിക്രമങ്ങൾ edrop.kerala.gov.in വെബ്സൈറ്റ് വഴിയാണ് നടത്തുന്നത്. ഓരോ സ്ഥാപനത്തിലെയും മേധാവികളാണ് അവരുടെ സ്ഥാപനത്തിൽ നിലവിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഡാറ്റ  എൻട്രി നടത്തേണ്ടത്.  സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, എയ്ഡഡ് സ്ഥാപനങ്ങൾ, അർബൻ ബാങ്ക്, ജില്ലാ കോപ്പറേറ്റീവ് ബാങ്ക്, കേരള ബാങ്ക്, ഗ്രാമീണ ബാങ്ക്, പ്രാഥമിക സഹകരണ സംഘങ്ങൾ,  സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, പി എസ് സി , എയ്ഡഡ് കോളേജുകൾ, എയ്ഡഡ് സ്കൂളുകൾ, സംസ്ഥാന കോർപ്പറേഷനുകൾ, ബോർഡുകൾ, പി എസ് യുകൾ എന്നിവയിലെ ഉദ്യോഗസ്ഥരെയാണ് ഇലക്ഷൻ ഡ്യൂട്ടിക്കായി നിയോഗിക്കുന്നത്. ജോലി ക്രമീകരണം, ഡെപ്യൂട്ടേഷൻ എന്നി വ്യവസ്ഥകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന...