SSLC ക്ക് ഫുൾ A+ നേടിയവർക്ക് വിദ്യാധൻ സ്കോളർഷിപ്പ് : ഇപ്പോൾ അപേക്ഷിക്കാം
ഇൻഫോസിസ് സഹസ്ഥാപകനും മുൻ സി.ഇ.ഓ.യുമായ എസ്.ഡി. ഷിബുലാൽ തന്റെ മാതാപിതാക്കളുടെ സ്മരണാർത്ഥം രൂപം കൊടുത്ത ജീവകാരുണ്യ ട്രസ്റ്റായ സരോജിനി ദാമോദരൻ ഫൗണ്ടേഷൻ നൽകുന്ന വിദ്യാധൻ തുടർ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള യോഗ്യതകൾ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ താഴെ, SSLC 2020-21 മാർച്ച് പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും A+ ലഭിച്ചവരാവണം (ഭിന്ന ശേഷി, ശാരീരിക വൈകല്യം ഉള്ളവർക്ക് എല്ലാ വിഷയങ്ങളിലും A മതി സ്കോളർഷിപ്പ് തുക: +1,+2 കാലയളവിൽ 6000 രൂപ വീതം +2 വിലും മികച്ച പ്രകടനം തുടരുകയാണെങ്കിൽ സർക്കാർ സ്ഥാപനങ്ങങ്ങളിൽ അല്ലെങ്കിൽ മെറിറ്റ് ക്വാട്ടകളിൽ ഡിഗ്രി കോഴ്സ് ചെയ്യുന്നതിന് അവർക്ക് സ്കോളർഷിപ്പ് നൽകും ഫൗണ്ടേഷനിൽ രജിസ്റ്റർ ചെയ്തതോ അല്ലെങ്കിൽ ബാഹ്യ സ്പോൺസർമാർ വഴിയോ ആണ് ഈ സ്കോളർഷിപ്പുകൾ നൽകുക. ഗ്രാജുവേഷൻ കോഴ്സുകളുടെ സ്കോളർഷിപ്പ് തുക സംസ്ഥാനം, കോഴ്സ്, ദൈർഘ്യം എന്നിവയെ ആശ്രയിച്ച് പ്രതിവർഷം 10,000 മുതൽ 60,000 രൂപ വരെ ലഭിക്കുന്നതാണ്. തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ ഫൗണ്ടേഷന്റെ മെന്ററിംഗ് പ്രോഗ്രാമുകളിൽ പങ്കെടുക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് രീതി...