പ്ലസ് ടു കഴിഞ്ഞവർക്കു പഠിക്കാൻ 14 ഓഫ് ബീറ്റ് കോഴ്സുകൾ
പ്ലസ് ടു കഴിഞ്ഞാൽ എൻട്രൻസ് എഴുതി എൻജിനീയറിങ്ങിനും മെഡിസിനും മാത്രം പ്രവേശനത്തിനു ശ്രമിക്കുന്നതൊക്കെ പഴയ ട്രെൻഡ്. ന്യൂ ജെൻ യുവത്വം പുതുമയാർന്ന കിടുക്കാച്ചി കോഴ്സുകൾക്കു പിന്നാലെയാണ്. മല കയറാനും മാപ്പു വരയ്ക്കാനും ചായ രുചിക്കാനുമൊക്കെ കരിയറിൽ അവസരങ്ങൾ നൽകുന്ന അത്തരം ചില ഓഫ് ബീറ്റ് കോഴ്സുകൾ പരിചയപ്പെടാം. ഇവ പഠിക്കാൻ വിമാനം കയറി അങ്ങ് അമേരിക്കയിലോ കാനഡയിലോ പോകണമെന്നില്ല. ഇതൊക്കെ നമ്മുടെ ഇന്ത്യ മഹാരാജ്യത്തു പഠിക്കാൻ പറ്റുന്നവയാണ്. 1. ആസ്ട്രോ ബയോളജി ഭൂമിക്കും അപ്പുറമുള്ള വിശാല നക്ഷത്രവ്യൂഹങ്ങളിൽ ജീവന്റെ സാന്നിദ്ധ്യം പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ആസ്ട്രോ ബയോളജി. അന്യഗ്രഹ ജീവിതത്തിന്റെ ഉത്പത്തി, പരിണാമം, വിതരണം എന്നിവയെ കുറിച്ചുള്ള പഠനമാണിത്. മുംബൈയിലുള്ള ഇന്ത്യൻ ആസ്ട്രോ ബയോളജി റിസർച്ച് സെന്ററിൽ ഇന്റർനാഷണൽ ഡിപ്ലോമ പ്രോഗ്രാം ഇൻ ആസ്ട്രോബയോളജി കോഴ്സുണ്ട്. ആഭ്യന്തര, രാജ്യാന്തര വിദ്യാർഥികൾക്കായി ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് ഈ കോഴ്സ് നൽകുന്നത്. 2. കാർപറ്റ് ടെക്നോളജി കാർപറ്റ് നിർമ്മാണ, അനുബന്ധ മേഖലകളിൽ ഗവേഷണവും സാങ്കേതിക പുരോഗതിയും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ടെക്സ്റ്റൽസ് മന്ത...