കുട്ടികളുടെ എണ്ണത്തില്‍ ക്രമക്കേടുകാട്ടിയാല്‍ അധ്യാപകരുടെ പണിപോകും
സ്കൂളിലെ വിദ്യാര്‍ഥികളുടെ എണ്ണം പെരുപ്പിച്ചുകാട്ടി സര്‍ക്കാരിനെ കബളിപ്പിച്ചാല്‍ അധ്യാപകരുടെ ജോലിപോകും. ഇല്ലാത്ത കുട്ടികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തിയാല്‍ മാനേജരെ അയോഗ്യനുമാക്കും. ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ കണക്ക് നല്കിയ കൂട്ടത്തില്‍ ഇല്ലാത്ത വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ കത്തുനല്‍കി തിരുത്തണമെന്നും ഡി.പി.ഐ. നിര്‍ദേശിച്ചു. ആറാംപ്രവൃത്തിദിനം വിദ്യാഭ്യാസ വകുപ്പിന്റെ 'സമ്പൂര്‍ണ' സോഫ്റ്റ്വേറിലേക്ക് ആധാര്‍ നമ്പര്‍ സഹിതമാണ് കുട്ടികളുടെ പേരുവിവരം നല്‍കേണ്ടത്. മുന്‍വര്‍ഷം വയോധികരായ ആളുകളുടെ ആധാര്‍ നമ്പര്‍ കുട്ടികളുടേതാണെന്ന വ്യാജേന ചേര്‍ത്ത് ഡിവിഷനുകള്‍ പെരുപ്പിക്കാന്‍ ചില സ്കൂളുകളില്‍ ശ്രമം നടന്നു. സര്‍ക്കാരിന് ഭീമമായ നഷ്ടംവരുത്തുന്ന ഇത്തരം അധ്യാപകര്‍ക്കെതിരെ ഈവര്‍ഷംമുതല്‍ കര്‍ശനനടപടിയെടുക്കുമെന്ന് ഡി.പി.ഐ.യുടെ സര്‍ക്കുലറില്‍ പറയുന്നു. കുട്ടികളുടെ എണ്ണം കൂട്ടിക്കാണിച്ച് സര്‍ക്കാരിനെ കബളിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് കഴിഞ്ഞ ശമ്പളപരിഷ്കരണ കമ്മിഷന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വ്യാജ അഡ്മിഷനുകള്‍ കണ്ട...