Posts

Showing posts from July 21, 2011

കോടി ,,സഖാക്കളുടെ മക്കളെല്ലാം ഗള്‍ഫില്‍

Image
  സി.പി.ഐ(എം)-ല്‍ കട്ടന്‍ ചായയുടെയും പരിപ്പുവടയുടെയും ദിനേശ്‌ ബീഡിയുടെയുമൊക്കെ കാലം അസ്‌തമിച്ചിരിക്കുകയാണ്‌. കള്ളപ്പണവും അതില്‍ നിന്നുണ്ടാകുന്ന സുഖസൗകര്യങ്ങള്‍ക്കുമായി പ്രത്യയശാസ്‌ത്രം തന്നെ അടിയറ വെച്ചിരിക്കുകയാണ്‌. പാവപ്പെട്ടവരുടെ ലേബലില്‍ അറിയപ്പെടുന്ന പാര്‍ട്ടിയുടെ മന്ത്രിമാരും നേതാക്കളും ഖജനാവ്‌ കൊള്ളയടിച്ചും സംസ്ഥാനത്തെ കോര്‍പ്പറേറ്റ്‌ ഭീമന്മാര്‍ക്ക്‌ തീറെഴുതി നല്‍കിയും കോടികളാണ്‌ സമ്പാദിച്ചിരിക്കുന്നത്‌. അതിന്‌ ഉത്തമ ദൃഷ്‌ടാന്തമാണ്‌ ഗള്‍ഫ്‌ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ മന്ത്രിമാരുടെയും നേതാക്കന്മാരുടെയും മക്കള്‍ നയിച്ചു വരുന്ന ആര്‍ഭാട ജീവിതം! സംസ്ഥാനത്തു നിന്നും കൊള്ളയടിച്ചു കടത്തിയ കോടികളും , കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെയും സര്‍ക്കാറിന്റെയും കൈവശമുള്ള ഭൂമി അധികാരദുര്‍വിനിയോഗത്തിലൂടെ വിദേശകുത്തകകള്‍ക്ക്‌ തീറെഴുതി നല്‍കുന്ന റിയല്‍ എസ്റ്റേറ്റ്‌ ഇടപാടിലൂടെയും സമ്പാദിക്കുന്ന കോടികളുമൊക്കെയായി വിദേശത്ത്‌ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുകയാണ്‌ മന്ത്രിപുത്രന്മാര്‍. സ്വാശ്രയ കോളേജ്‌ പ്രശ്‌നത്തില്‍ കൂത്തുപറമ്പില്‍ പോലീസ്‌ വെടിയേറ്റ്‌ രക്തസാക്ഷിത്വം വരിച്ച...