E-Filing of Income Tax Returns 2017-2018
2016-17 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി കണക്കാക്കി നാം ഇതിനോടകം മുഴുവനായും അടച്ചു കാണും. എന്നാല്‍ ഇതോടു കൂടി നമ്മുടെ ബാധ്യത അവസാനിക്കുന്നില്ല. നമ്മുടെ വരുമാനത്തിന്റെ വിവരങ്ങള്‍ ആദായ നികുതി വകുപ്പിലേക്ക് റിട്ടേണ്‍ ആയി സമര്‍പ്പിക്കേണ്ടതുണ്ട്. 2016-17 സാമ്പത്തിക വര്‍ഷത്തിലെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ജൂലൈ 31 ആണ് ആരൊക്കെ റിട്ടേണ്‍ സമര്‍പ്പിക്കണം...? ഒരു സാധാരണ വ്യക്തി തന്റെ ഡിഡക്ഷനുകള്‍ക്ക് മുമ്പുള്ള വരുമാനം 2.5 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ റിട്ടേണ്‍ സമര്‍പ്പിക്കണം. സീനിയര്‍ സിറ്റിസനാണെങ്കില്‍ ഈ പരിധി 3,00,000 രൂപയും സൂപ്പര്‍ സീനിയര്‍ സിറ്റിസണാണെങ്കില്‍ 5,00,000 രൂപയുമാകുന്നു. ആവശ്യത്തിലധികം നികുതിയടച്ചത് കാരണം റീഫണ്ട് അവകാശപ്പെടുന്നവര്‍ അവരുടെ വരുമാനം നികുതി വിധേയ വരുമാനത്തെക്കാള്‍ കുറവാണെങ്കിലും റിട്ടേണ്‍ സമര്‍പ്പിക്കണം. ഹൗസിംഗ് ലോണെടുത്തവര്‍ അതിന്റെ പലിശ Income from House Property എന്ന തലക്കെട്ടില്‍ നഷ്ടമായി അവകാശപ്പെടുന്നത് കൊണ്ട് അത്തരക്കാര്‍ വരുമാനം നികുതി വിധേയ വരുമാനത്തിന് താഴെയാണെങ്കിലും റിട്ടേണ്‍ സമര്‍പ്പിക്കണം. റിട്ടേണ്‍ ഫ...