Posts

പിക്ചര്‍ ഗാലറി

Image

ലോകമെങ്ങും ഇനി അല്‍ഫോണ്‍സാ തിരുനാള്‍

ക്രൈസ്തവ സഭാ ചരിത്രത്തില്‍ 2000 കൊല്ലത്തില്‍ ആദ്യമായി ഒരു ഭാരതീയ വനിത വിശുദ്ധ പദവിയില്‍ എത്തിയിരിക്കുകയാണ്. ഭരണങ്ങാ‍നത്തെ പുണ്യവതിയായ അല്‍ഫോണ്‍സാമ്മയാണ് ഇന്ന് ലോകത്തിന്‍റെ വണക്കം ഏറ്റുവാങ്ങുന്ന വിശുദ്ധയായി അവരോധിക്കപ്പെട്ടത്.മാര്‍പാപ്പ വിശുദ്ധ നാമകരണ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതോടെ കത്തോലിക്കാസഭയുടെ സകല പുണ്യവാന്മാരുടെ ലുത്തിനിയായിലും ആരാധനാക്രമ കലണ്ടറിലും ഇനി അല്‍ഫോന്‍സാമ്മയുടെ പേര് ഉണ്ടായിരിക്കും.അല്‍ഫോന്‍സാമ്മയുടെപേരില്‍ ലോകമെങ്ങും തിരുനാളുകള്‍ നടത്തുന്നതിനും ഇതോടെ സഭയുടെ ഔദ്യോഗിക അംഗീകാരമായിരിക്കുകയാണ്. ജൂലൈ 28 ആണ് അല്‍ഫോണ്‍സാമ്മയുടെ ഓര്‍മ്മദിനം. ഈ അമ്മയുടെ പേരില്‍ ലോകമെങ്ങും ദേവാലയങ്ങളും സ്ഥാപനങ്ങളും ഉയരും. ഭാരതത്തിലെ കത്തോലിക്കരുടെ പ്രധാന മധ്യസ്ഥയായി അല്‍ഫോന്‍സാമ്മ മാറും.

അല്‍ഫോണ്‍സാമ്മ: ഇന്ത്യയിലെ ആദ്യ വിശുദ്ധ

Image
ഭാരതീയ കത്തോലിക്ക സഭയുടെ ആദ്യ വിശുദ്ധയായി അല്‍ഫോണ്‍സാമ്മയെ ഞായറാഴ്ച പ്രഖ്യാപിക്കും. വത്തിക്കാനില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയായിരിക്കും പ്രഖ്യാപനം നടത്തുക. പ്രഖ്യാപനത്തോട് അനുബന്ധിച്ച് ഭരണങ്ങാനത്തും അല്‍ഫോണ്‍സാമ്മയുടെ കുടമാളൂരിലെ ജന്മഗ്രഹത്തിലും പ്രത്യേകം പ്രാര്‍ത്ഥാനാചടങ്ങുകള്‍ നടക്കും. നാളെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് വത്തിക്കാനിലെ സെന്‍റ് പീറ്റേര്‍സ് സ്ക്വയറില്‍ ചടങ്ങുകള്‍ തുടങ്ങുന്നത്. സെന്‍റ് പീറ്റേര്‍സ് ബസലിക്കയില്‍ ആമുഖ പ്രാര്‍ത്ഥനയോടെ തുടങ്ങുന്ന പ്രദക്ഷിണത്തോടെ ചടങ്ങുകള്‍ തുടങ്ങും.നാമകരണ സംഘത്തിന്‍റെ തലവന്‍ വാഴ്ത്തപ്പെട്ടവരുടെ നാമകരണത്തിനായി പതിനാറാമന്‍ മാര്‍പാപ്പയെ ക്ഷണിക്കും. ഉച്ചയ്ക്ക് 1.30ന് അല്‍ഫോണ്‍സാമ്മയെ ഭാരത കത്തോലിക്കാസഭയുടെ ആദ്യ വിശുദ്ധയായി മാര്‍പാപ്പ പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് ശേഷം വിശുദ്ധ കുര്‍ബാന നടക്കും. കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്‍റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നും എത്തിയ പത്ത് പിതാക്കന്മാര്‍ സഹകാര്‍മ്മികത്വം വഹിക്കും. വിശുദ്ധ പ്രഖ്യാപന ചടങ്ങിന്‍റെ തത്സമയ ദൃശ്യങ്ങള്‍ അല്‍ഫോണ്‍സാമ്മയുടെ ജന്മഗൃഹം സ്ഥിതിചെയ്യുന്ന കുടമാളൂരിലു...

നിത്യ വിശുദ്ധയാവുന്ന അല്‍ഫോണ്‍സാമ്മ

പീസിയന്‍ വേദനയില്‍ മുഴുകി ജീവിക്കുമ്പോഴും മെഴുകുതിരിയെപ്പോലെ ചുറ്റും വെളിച്ചം പകര്‍ന്ന ധന്യ വനിതയായിരുന്നു വിശുദ്ധ പദവിയിലേക്ക് ഉയരുന്ന അല്‍ഫോണ്‍സാമ്മ. ഹ്രസ്വമായ ജീവിതം കൊണ്ട് തന്നെ സാര്‍വത്രികമായ വണക്കത്തിന് അര്‍ഹയായ അല്‍ഫോണ്‍സാമ്മ യേശു ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ അനുയായി ആയിരുന്നു. സാധാരണക്കാരില്‍ സാധാരണക്കാരിയായി ജീവിച്ച് അമ്പരപ്പിക്കുന്ന ഭൌതിക നേട്ടങ്ങള്‍ ഇല്ലാതെയാണ് അല്‍ഫോണ്‍സാമ്മ ലോകത്തിനാകമാനം അഭിവന്ദ്യയായ വിശുദ്ധാത്മാവായി മാറുന്നത്. മറ്റു വിശുദ്ധരില്‍ നിന്നും അല്‍ഫോണ്‍സാമ്മയെ വ്യത്യസ്തയാക്കുന്നത് ഈ എളിമയും ലാളിത്യവുമാണ്.കുടമാളൂരിലും ഭരണങ്ങാനത്തുമായി വീട്ടിലും സന്യാസിനി മഠത്തിന്‍റെ നാലതിരുകള്‍ക്കുള്ളിലും ഒതുങ്ങിക്കഴിഞ്ഞ കര്‍ത്താവിന്‍റെ മണവാട്ടി എങ്ങനെ ലോകത്തിന്‍റെ വിശുദ്ധ മാലാഖയായി മാറി ? യേശുക്രിസ്തുവില്‍ സര്‍വ്വവും സമര്‍പ്പിച്ച് ദു:ഖവും വേദനയും പുഞ്ചിരിയോടെ സഹിച്ച അല്‍ഫോണ്‍സാമ്മ മറ്റുള്ളവരുടെ കണ്ണീരും ദുരിതങ്ങളും തുടച്ചുമാറ്റുന്ന മധ്യസ്ഥയായി മാറുകയായിരുന്നു. ഒരിക്കല്‍ ചാവറയച്ചന്‍റെ മാധ്യസ്ഥത്തില്‍ അസുഖം ഭേദമായ അല്‍ഫോണ്‍സാമ്മ പിന്നീട് സ്വയം ദൈവത്തിന്‍റെ മധ്യസ്ഥയായി മാറുകയായിരുന്ന...

വത്തിക്കാനിലെ ചടങ്ങുകള്‍

സഹന ജീവിതവും പ്രാര്‍ത്ഥനയും കാരുണ്യവും കൊണ്ട് ദിവ്യമായ സന്യാസ ജീവിതം നയിക്കുകയും യേശുനാഥന്‍റെ പ്രിയപ്പെട്ടവളായി മാറുകയും ചെയ്ത വാഴ്ത്തപ്പെട്ട അല്‍ഫോണ്‍സാമ്മ ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നു മുപ്പതിന് വിശുദ്ധയായി മാറും. വത്തിക്കാന്‍ സമയം രാവിലെ 10 മണിക്കാണ്‌ ചടങ്ങ്‌. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ ആമുഖ പ്രാര്‍ത്ഥനയോടെ തുടങ്ങുന്ന പ്രദക്ഷിണത്തോടെയാണ് വിശുദ്ധ നാമകരണ തിരുക്കര്‍മ്മങ്ങള്‍ തുടങ്ങുക. വാഴ്ത്തപ്പെട്ടവളുടെ നാമകരണത്തിനായി മാര്‍പ്പാപ്പ ബെനഡിക്‍ട് പതിനാറാമനെ നാമകരണ സംഘത്തിന്‍റെ തലവന്‍ ക്ഷണിക്കും. തുടര്‍ന്ന് അല്‍ഫോണ്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക ‘ഡിക്രി” മാര്‍പ്പാപ്പ വായിക്കും. ബസിലിക്കയുടെ അങ്കണത്തില്‍ നാലു പുണ്യാത്‌മാക്കളെയാണ്‌ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കുന്നത്‌. വിശ്വാസികള്‍ കൃതജ്ഞതാ സൂചകമായി ഹല്ലേലുയ്യ ആലപിക്കും. ക്ലാരിസ്റ്റ് സഭാ മദര്‍ ജനറല്‍ സിസ്റ്റര്‍ സിലിയ അരുളിക്കയില്‍ സൂക്ഷിച്ചുവച്ച അല്‍ഫോണ്‍സാമ്മയുടെ തിരുശേഷിപ്പുമായി മാര്‍പ്പാപ്പയുടെ അടുത്തേക്ക് നീങ്ങും. നാമകരണ കോടതിയുടെ ‘വൈസ് പോസ്റ്റുലേറ്റര്‍‘ ...

അല്‍ഫോന്‍സാ ഭവനം തീര്‍ഥാടന പാതയില്‍

അല്‍ഫോണ്‍സാമ്മയുടെ ജന്‍‌മഗൃഹം കുടമാളൂരിലാണ്. അവിടെ പഴൂപ്പറമ്പില്‍ വീട്ടിലാണ് അന്നക്കുട്ടിയുടെ ജനനം. പക്ഷെ സ്കൂള്‍ വിദ്യാഭ്യാസം മുഴുവന്‍ മുട്ടുച്ചിറയിലെ മാതൃസഹോദരി അന്നമ്മയുടെ വീട്ടില്‍ താമസിച്ചായിരുന്നു. കോട്ടയത്തിനടുത്തു കുടമാളൂരില്‍ 1910 ഓഗസ്റ്റ്‌ 19നു മുട്ടത്തുപാടത്തു കുടുംബാംഗമായി ജനിച്ച അല്‍ഫോന്‍സ 1927ല്‍ ഭരണങ്ങാനം ക്ളാരിസ്റ്റ്‌ കോണ്‍വെന്‍റില്‍ ചേര്‍ന്നു. 1930 മേയ്‌ 19നു സഭാവസ്‌ത്രം സ്വീകരിച്ചു. കുറച്ചു നാള്‍ അധ്യാപികയായി ജോലി ചെയ്തു. 1946 ജൂലൈ 28നു ഭരണങ്ങാനത്ത്‌ അന്തരിച്ചു.പതിനാറ് വര്‍ഷം നിരന്തരമായ രോഗം മൂലം ദുരിതങ്ങള്‍ സഹിക്കേണ്ടി വന്നപ്പോഴും എല്ലാം ദൈവത്തിനു സമര്‍പ്പിച്ച് അവര്‍ പ്രാര്‍ത്ഥിച്ചു. സഹനത്തിന്‍റെ ബലിവേദിയില്‍ എല്ലാം അര്‍പ്പിച്ചു. ജനിച്ച് 37 ദിവസമായപ്പോള്‍ അമ്മ മേരി മരിച്ചു. അങ്ങനെയാണ് അന്നക്കുട്ടിയെന്ന അല്‍ഫോണ്‍സാമ്മ മുട്ടുചിറയിലെ മുരിക്കന്‍ വീട്ടില്‍ എത്തുന്നത്. അന്നയ്ക്ക് രണ്ടര വയസ്സുള്ളപ്പോള്‍ വളര്‍ത്തമ്മ അന്നമ്മയ്ക്ക് പകര്‍ച്ചപ്പനി വന്നു. അപ്പോള്‍ അപ്പന്‍ ജോസഫ് കുട്ടിയെക്കൂട്ടി കുടമാളൂര്‍ക്ക് പോയി. അവിടെ സര്‍ക്കാര്‍ വക ആര്‍പ്പൂക്കര തൊണ്ണന്‍കുഴി സ്കൂളില്‍ നിന്നു മ...

വിശുദ്ധര്‍ വഴികാട്ടികള്‍ : -മാര്‍പ്പാപ്പ

വിശുദ്ധര്‍ ജീവിതത്തിലൂടെയും സേവനത്തിലൂടെയും ലോകജനതയ്ക്ക് വഴികാട്ടുകയാണെന്ന് ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ പറഞ്ഞു.സെന്‍റ് പീറ്റേഴ്‌സ് ബസലിക്കയില്‍ വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മ ഉള്‍പ്പെടെ നാലുപേരെ വിശുദ്ധരായി പ്രഖ്യാപിച്ചശേഷം സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദൈവം നമുക്ക് വിശുദ്ധരെ അയച്ചു തരികയാണ്. എല്ലാവരെയും ദൈവം വിളിക്കുന്നു. പക്ഷെ ചിലരെ മാത്രം തെരഞ്ഞെടുത്ത് അയയ്ക്കുന്നു. ഇവരാകട്ടെ സഭയ്ക്ക് ആകമാനം വെളിച്ചം നല്‍കുന്നു. അതുകൊണ്ടാണ് വിശുദ്ധര്‍ സഭയുടെ വണക്കത്തിനായി അര്‍ഹരാവുന്നത്. വിശുദ്ധരുടെ ജീവിതം ഉള്‍ക്കൊള്ളാനും അത് ജീവിതത്തില്‍ മാതൃകയാക്കാനും സാധിക്കണമെന്നും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. വിശുദ്ധയായ അല്‍ഫോണ്‍സാമ്മയുടെ ദുരിതവും കഷ്ടപ്പാടുകളും ത്യാഗവും സ്നേഹവും നിറഞ്ഞ ജീവിതയാത്ര തന്നെയാണ് സഹനത്തിലൂടെ ദൈവ സന്നിധിയില്‍ എത്താം എന്നുള്ളതിന്‍റെ മാതൃക എന്നും മാര്‍പാപ്പ പറഞ്ഞു.