Posts

thalam melam

Image

താളമേളത്തിന്‍റെ ആവേശം ഇനി തിരുനാളിനും

Image
താളമേളങ്ങളുടെ ആവേശം മതസൗഹാര്‍ദത്തിന്‍റെ പ്രതീകമായി തിരുനാളിനെത്തുന്ന ആസ്്വാദകരിലേയ്ക്കെത്തിയ്ക്കാന്‍ വെടിക്കെട്ട് കമ്മിറ്റികള്‍ രംഗത്ത്. പാവറട്ടി സെന്‍റ് ജോസഫ് തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിനോടനുബന്ധിച്ച് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ നടയ്ക്കല്‍ മേളവും അന്നമനട പരമേശ്വര മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യവും അരങ്ങേറും. തിരുനാളിനോടനുബന്ധിച്ച് മത്സര ബുദ്ധിയോടെ കരിമരുന്ന് കലാപ്രകടനം കാഴിചവയ്ക്കുന്ന തെക്കും വടക്കും വെടിക്കെട്ട് കമ്മിറ്റികളാണ് മേള വിസ്മയത്തിന് വേദിയൊരുക്കുന്നത്. അന്നമനട പരമേശ്വര മാരാര്‍ അന്പതോളം കലാകാരന്മാരെ അണിനിരത്തി അവതരിപ്പിയ്ക്കുന്ന പഞ്ചവാദ്യം വെള്ളിയാഴ്ച രാത്രി ഏഴു മുതല്‍ 10 വരെ അരങ്ങേറും. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ അറുപതില്‍്പരം കലാകാരന്‍മാരെ അണിനിരത്തി അവതരിപ്പിയ്ക്കുന്ന നടയ്ക്കല്‍ മേളം ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെ നടക്കും.

രൂപക്കൂട് അലങ്കാരം പൂര്‍ത്തിയാവുന്നു

തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുസ്വരൂപം എഴുന്നള്ളിച്ചുവയ്ക്കുന്ന രൂപക്കൂട് അലങ്കാരം പൂര്‍ത്തിയാകുന്നു. ചാഴൂര്‍ എട്ടുപറന്പില്‍ പൗലോസിന്‍റെ മകന്‍ ലോറന്‍സിന്‍റെ നേതൃത്വത്തിലാണ് വര്‍ണ്ണക്കടലാസുകള്‍ പൊതിഞ്ഞ് രൂപക്കൂട് മനോഹരമാക്കുന്നത്. പിതാവിനോടൊപ്പം വന്ന് അലങ്കാരപ്പണികള്‍ കണ്ടുപടിച്ച ലോറന്‍സിന് ഇന്ന് രൂപക്കൂട് അലങ്കാരം ഒരു നിയോഗമാണ്. ഇത്തവണ ഒറ്റയ്ക്കാണ് ലോറന്‍സ് അലങ്കാരം നിര്‍വഹിയ്ക്കുന്നത്. വാര്‍ധക്യസഹജമായ രോഗങ്ങലാല്‍ പിതാവ് എട്ടുമാസം മുന്‍പ് മരിച്ചു. വിശുദ്ധ യൗസേപ്പിതാവിന്‍റെ ദേവാലയത്തില്‍ ശനിയാഴ്ച വൈകിട്ട് നടക്കുന്ന കൂടുതുറക്കല്‍ ശുശ്രൂഷയ്ക്കുശേഷം വിശുദ്ധ യൗസേപ്പിതാവിന്‍റെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും പത്രോസ് ശ്ലീഹായുടെയും തിരുസ്വരൂപങ്ങള്‍ ഭക്തജനങ്ങള്‍ക്ക് വണങ്ങുന്നതിനായി ഈരൂപക്കൂട്ടിലാണ് വയ്ക്കുക. ഞായറാഴ്ച രാവിലെയുള്ള തിരുനാള്‍ ഗാനപൂജയെ തുടര്‍ന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ പ്രതിഷ്ഠിച്ച രൂപക്കൂടുകള്‍ വഹിച്ചുകൊണ്ടാണ് ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം നടക്കുക.

വര്‍ണ്ണദീപങ്ങളാല്‍ ദൃശ്യവിസ്മയം പകരാന്‍ തീര്‍ഥകേന്ദ്രം ഒരുങ്ങുന്നു

Image
തിരുനാളിനോടനുബന്ധിച്ചുള്ള ഇത്തവണത്തെ ദേവാലയ വൈദ്യുത ദീപാലങ്കാരം ബഹുവര്‍ണങ്ങളാല്‍ ദൃശ്യവിസ്മയം തീര്‍ക്കും. പുഴയ്ക്കല്‍ ആല്‍ഫ ഇലക്ട്രോണിക്സിലെ ടി.ഡി വില്‍സനും സംഘവും ദീപാലങ്കാരത്തിന്‍റെ ഒരുക്കങ്ങളുടെ അന്തിമഘട്ടത്തിലാണ്. ഇരുപത്തഞ്ചോളം തൊഴിലാളികള്‍ ഒരുമാസമായി ദീപാലങ്കാരത്തിന്‍റെ അണിയറ പ്രവര്‍ത്തനങ്ങളിലായിരുന്നു. കഴിഞ്ഞ ഏഴുവര്‍ഷമായി വില്‍സന്‍റെ നേതൃത്വത്തിലാണ് പാവറട്ടി തിരുനാളിന്‍റെ ദീപാലങ്കാരം ഒരുക്കുന്നത്. ഒരുലക്ഷത്തിലേറെ ബഹുവര്‍ണ്ണ വൈദ്യുത ദീപങ്ങളാല്‍ നൂറിലേറെ വ്യത്യസ്ത കംപ്യൂട്ടറൈസ്ഡ് ഡിസൈനുകളാണ് ഒരുക്കിയിട്ടുള്ളത്. കണ്‍വീനര്‍ ഡേവിസ് വര്‍ഗീസ് തെക്കക്കര, സി.ജെ റാഫി, വി.ജെ ജോസി, ഷോയി പാവറട്ടി, വി.പി ഫ്രാന്‍സിസ്, സാംസണ്‍ എന്നിവരടങ്ങുന്ന ഇല്യുമിനേഷന്‍ കമ്മിറ്റിയാണ് ദീപാലങ്കാര ജോലികള്‍ക്ക് നേതൃത്വം നല്‍കുന്നത്. വെള്ളിയാഴ്ച രാത്രി എട്ടിന് പാവറട്ടി സെന്‍റ് തോമസ് ആശ്രമാധിപന്‍ ഫാ.സെബി പാലമറ്റത്ത് ആണ് ദേവാലയ ദീപാലങ്കാര സ്വിച്ച് ഓണ്‍കര്‍മ്മം നിര്‍വഹിയ്ക്കും.

അരി, അവില്‍ നേര്‍ച്ചപൊതികള്‍ തയാറായി

Image
വിശുദ്ധ യൗസേപ്പിതാവിന്‍റെ മാധ്യസ്ഥ തിരുനാളിന് എത്തുന്നവര്‍ക്കുള്ള അരി, അവില്‍ നേര്‍ച്ചപ്പൊതികള്‍ തയാറായി. ഇടവകയിലെ ഫ്രാന്‍സിസ്കന്‍ മൂന്നാം സഭയുടെ നേതൃത്വത്തില്‍ ആണ് നേര്‍ച്ചപൊതികള്‍ തയാറാക്കിയിട്ടുള്ളത്. പാവറട്ടി തീര്‍ഥകേന്ദ്രത്തിന്‍റെയും വിശുദ്ധ യൗസേപ്പിതാവിന്‍റെയും ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള പായ്ക്കറ്റുകളിലാണ് മുന്നൂറു ഗ്രാം വീതം അരി,അവില്‍ നേര്‍ച്ച നിറച്ചിട്ടുള്ളത്.തിരുനാള്‍ ദിവസം നേര്‍ച്ച സദ്യയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് നല്‍കുന്നതിനായിട്ടാണ് നേര്‍ച്ചപായ്ക്കറ്റുകള്‍ തയാറാക്കിയിട്ടുള്ളത്.ശനിയാഴ്ച രാവിലെ 10ന് നടക്കുന്ന നൈവേദ്യപൂജയെ തുടര്‍ന്ന് നേര്‍ച്ച പൊതികളുടെ വിതരണം ആരംഭിയ്ക്കും. ഫ്രാന്‍സിസ്കന്‍ മൂന്നാം സഭ ഭാരവാഹികളായ ടി.കെ ജോസ് മാസ്റ്റര്‍, പി.ഐ ഡേവിസ്, ടി.ആര്‍ ജോസ്, പി.ജെ ലോനപ്പന്‍, ടി.എന്‍ മത്തായി എന്നിവരുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേര്‍ ഒത്തുചേര്‍ന്നാണ് നേര്‍ച്ചപൊതികള്‍ ഒരുക്കുന്നത്. അരിയുടെയും അവിലിന്‍റെയും അരലക്ഷം വീതം നേര്‍ച്ചപ്പൊതികള്‍ തയാറാക്കി കഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു. ഇതുകൂടാതെ തിരുനാള്‍ ദിവസങ്ങളില്‍ നേര്‍ച്ച ഊണ് പൊതികളും വി...

ഇന്ന് യുവജനദിനം

വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിനോടനുബന്ധിച്ചുള്ള നവനാള്‍ ആചരണത്തിന്‍റെ ഭാഗമായി ഇന്ന് യുവജനദിനമായി ആചരിക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന ദിവ്യബലിക്കും പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കും ഫാ. യേശുദാസ് ചുങ്കത്ത് മുഖ്യകാര്‍മികത്വം വഹിക്കും. ഇന്നലെ കുട്ടികളുടെ ദിനമായി ആചരിച്ചു. തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. റാഫി തട്ടില്‍ നേതൃത്വം നല്‍കി.

സന്നദ്ധസേനയ്ക്ക് പരിശീലനം നല്‍കി

Image
സെന്‍റ് ജോസഫ്സ് തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിനോടനുബന്ധിച്ച് 1001 അംഗ സന്നദ്ധ സേനയ്ക്ക് പരിശീലനം നല്‍കി. ഗുരുവായൂര്‍ സിഐ സി.എസ്. അഭിലാഷ് പാവറട്ടറി എസ്ഐ എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. പാവറട്ടി തീര്‍ഥകേന്ദ്രം വികാരി ഫാ. ജോസ് പുന്നോലിപ്പറന്പില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോണ്‍ പാവറട്ടിക്കാരന്‍, ഫാ. ആന്‍റോ ഒല്ലൂക്കാരന്‍, ഫാ. ജോയി കരിപ്പായി, ട്രസ്റ്റിമാരായ ഒ.കെ. ഫ്രാന്‍സിസ്, എന്‍.ആര്‍. വര്‍ക്കി, ജോസ് ജോര്‍ജ് തരകന്‍, കെ.പി. ജോസ് എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു. വളണ്ടിയര്‍ ജനറല്‍ ക്യാപ്റ്റനും അഞ്ച് വൈസ് ക്യാപ്റ്റന്‍മാരുടെയും നേതൃത്വത്തില്‍ 30 പേര്‍ വീതമുള്ള 25 ഗ്രൂപ്പുകള്‍ വിവിധ ഷിഫ്റ്റുകളിലായാണ് സേവനം ചെയ്യുക. കുന്നംകുളം ഡിഐhFസ്പി ടി.കെ. തോമസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സേനയും ഗുരുവായൂരില്‍നിന്നുള്ള അഗ്്നിശമന സേനയുടെ യൂണിറ്റും മുല്ലശേരി കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍നിന്നുള്ള ആംബുലന്‍സ് സൗകര്യത്തോടെയുള്ള ആരോഗ്യവകുപ്പ് സംഘവും തിരുനാള്‍ ദിവസങ്ങളില്‍ സേവന സന്നദ്ധരായി രംഗത്തുണ്ടാവും. മേയ് രണ്ട്, മൂന്ന് തീയതികളിലാണ് വിശുദ്ധ യൗസേപ്പി...