ദൃശ്യമാധ്യമങ്ങള്‍ക്കെതിരെ കത്തോലിക്കാ മെത്രാന് സമിതി
മനുഷ്യന് നിയന്ത്രിക്കേണ്ട മാധ്യമങ്ങള്‍ മനുഷ്യനെ നിയന്ത്രിക്കുന്ന അപകടകരമായ അവസ്ഥ സമൂഹത്തില്‍ നിലനില്‍ക്കുന്നതായി കേരള കത്തോലിക്ക മെത്രാന് സമിതി ഇടയലേഖനം. കെസിബിസി ഫാമിലി കമ്മീഷന് ചെയര്മാന് ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍ പുറപ്പെടുവിച്ച ഇടയലേഖനം ഞായറാഴ്ച പള്ളികളില്‍ വായിച്ചു. ദൃശ്യമാധ്യമങ്ങള്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ദുരുപയോഗത്തിനെതിരെ ശക്തമായ താക്കീതാണ് ഇടയലേഖനത്തിലുള്ളത്. മാധ്യമങ്ങള്‍ പരസ്യങ്ങളിലൂടെ വീട് ചന്തയാക്കി മാറ്റുന്നു. ആര്‍ത്തിയും അസംതൃപ്തിയും വളര്‍ത്തി കുടുംബജീവിതത്തെ താറുമാറാക്കുന്നു. സ്വന്തം സാമ്പത്തികശേഷി പോലും നോക്കാതെ വ്യയംചെയ്യുന്ന കുടുംബങ്ങള്‍ തകര്‍ച്ചയിലേക്ക് പോകുന്നു. മാധ്യമങ്ങളുടെ പരസ്യഭാഷ മനസ്സിലാക്കണമെന്നും ആവശ്യവും അനാവശ്യവും തിരിച്ചറിഞ്ഞ് പണം ചെലവു ചെയ്യണമെന്നും ഇടയലേഖനം പറയുന്നു. മാധ്യമങ്ങള്‍ പലപ്പോഴും ഭാഗിക സത്യമാണ് നല്‍കുന്നത്. പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ പ്രത്യേക വിഷയങ്ങള്‍ തിരഞ്ഞെടുത്ത് നല്‍കുന്നത് വ്യക്തികള്‍ക്കും സമൂഹത്തിനും വലിയ നാശം സൃഷ്ടിക്കാറുണ്ട്. സ്ഥാപിത താത്പര്യങ്ങളും വാണിജ്യ താത്പര്യങ്ങളും രാഷ്ട്രീയ-സാമ്പത്ത...