Posts

പാവറട്ടി തിരുനാള്‍ 24നും 25നും

തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ മാധ്യസ്ഥതിരുനാള്‍ 24നും 25നും ആഘോഷിക്കും. 24ന് രാവിലെ പത്തിന് ഫാ. സജു വടക്കേത്തല നൈവേദ്യ പൂജാര്‍പ്പണം നടത്തും. തുടര്‍ന്ന് വികാരി ഫാ. നോബി അന്പൂക്കന്‍ നേര്‍ച്ചഭക്ഷണം ആശീര്‍വദിക്കുന്നതോടെ പ്രസിദ്ധമായ പാവറട്ടി നേര്‍ച്ചസദ്യയ്ക്ക് തുടക്കമാകും. രണ്ടുലക്ഷത്തോളം പേര്‍ക്കാണ് നേര്‍ച്ചസദ്യ. കൂടാതെ അരി, അവില്‍, നേര്‍ച്ച ഊണ് എന്നിവ പ്രത്യേക പാക്കറ്റുകളില്‍ ഒരുക്കും. വൈകീട്ട് അഞ്ചരയ്ക്ക് അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി. ലൂര്‍ദ് കത്തീഡ്രല്‍ വികാരി ഫാ. ജോസ് പുന്നോലിപ്പറന്പിലാണ് സഹകാര്‍മികന്‍. വൈകീട്ട് ഏഴരയ്ക്കാണ് കൂടുതുറക്കല്‍ ശുശ്രൂഷ.തുടര്‍ന്ന് വിശുദ്ധന്‍റെ തിരുസ്വരൂപം എഴുന്നള്ളിച്ച് പള്ളിയുടെ മുഖമണ്ഡപത്തില്‍ സ്ഥാപിച്ച രൂപക്കൂട്ടില്‍ പൊതുവണക്കത്തിനായിവെയ്ക്കും. കരിമരുന്നിന്‍റെ മാസ്മരികതയാണ് പിന്നീട്. കുടുംബകൂട്ടായ്മകളുടെയും വിവിധ സമുദായങ്ങളുടെയും നേതൃത്വത്തിലുള്ള വളയെഴുന്നള്ളിപ്പുകള്‍ തീര്‍ഥകേന്ദ്രത്തിലേക്ക് ഇതേത്തുടര്‍ന്ന് പുറപ്പെടും. രാത്രി 12ന് വളയെഴുന്നള്ളിപ്പുകള്‍ ദേവാലയത്തിലെത്തി സമാപിക്കുന്നതോടെ വടക്...

വിശുദ്ധ യൗസേപ്പിതാവിന്‍റെ 134-ാം മാദ്ധ്യസ്ഥ തിരുനാള്

2010 ഏപ്രില് 24, 25 ( ശനി, ഞായര് ) എട്ടാമിടം 02-05-2010 ഞായര് ബഹുമാന്യരേ, പ്രസിദ്ധമായ പാവറട്ടി തീര്‍ത്ഥകേന്ദ്രത്തില് വിശുദ്ധ യൗസേപ്പിതാവിന്‍റെ 134 -ാം തിരുനാള് 2010 ഏപ്രില് 24,25 ( ശനി,ഞായര് ) തിയ്യതികളില് ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. ഏപ്രില് 16-ാം തിയ്യതി കൊടിയേറ്റം. തുടര്‍ന്ന് 9 ദിവസങ്ങളില് നൊവേന ദിനാചരണങ്ങളും മെയ് 2-ാം തിയ്യതി എട്ടാമിടവും ആഘോഷിക്കുന്നു. ഏവരേയും സ്നേഹാദരങ്ങളോടെ പാവറട്ടിയിലേയ്ക്ക് ക്ഷണിക്കുന്നു തിരുനാള് പ്രോഗ്രാം ഏപ്രില് 16 മുതല് 24 വരെ എല്ലാ ദിവസവും 5.00 ന് നവനാള് ആചരണം. ആഘോഷമായ ദിവ്യബലിയും സന്ദേശവും ലദീഞ്ഞും നൊവേനയും തിരുക്കര്‍മ്മങ്ങളും. 16-04-2010 വെള്ളി 5.30 ന് വി.അന്തോണീസിന്‍റെ കപ്പേളയില് ദിവ്യബലി തുടര്‍ന്ന് കൊടിയേറ്റം. നൊവേന ആരംഭം. മുഖ്യകാര്‍മ്മികന് : റവ.ഫാ. നോബി അന്പൂക്കന് ( വികാരി ) 5.00 ന്. നിയോഗം : മാതാപിതാക്കള് കാര്‍മ്മികന് : റവ.ഫാ. ജോസഫ് ആലപ്പാട്ട് ( സെന്‍റ് തോമസ് ആശ്രമദേവാലയം, പാവറട്ടി ) 17-04-2010 ശനി 5.00 ന് നിയോഗം: കുട്ടികള് കാര്‍മ്മികന് : റവ. ഫാ. ജോയ് കരിപ്പായ് ( സെക്രട്ടറി-പ്രൊവിന്‍ഷ്യാള്, കോയന്പത്തൂര് ) 18-04-2010 ഞായര് 5.00 ന് നിയോഗം: യുവജനങ്ങ...

Easter Message

Maranathirunal 2010

മരണത്തിരുനാള്‍

Image
സെന്‍റ് ജോസഫ്സ് തീര്‍ഥകേന്ദ്രത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാള്‍ നാളെ ആഘോഷിക്കും. രാവിലെ 5.30നുള്ള ദിവ്യബലിയോടെ മരണതിരുനാള്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് രാവിലെ 7.30നും വൈകീട്ട് അഞ്ചിനും ദിവ്യബലി, നൊവേന, ലദീഞ്ഞ് എന്നിവയുണ്ടാകും. പത്തിനുള്ള റാസ കുര്‍ബാനയ്ക്ക് തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അബൂക്കന്‍ മുഖ്യകാര്‍മികത്വം വഹിക്കും. റാസ കുര്‍ബാനയെത്തുടര്‍ന്ന് പാരിഷ് ഹാളില്‍ വിശുദ്ധന്‍റെ നേര്‍ച്ച ഭക്ഷണം സൗജന്യമായി വിതരണം ചെയ്യും. പതിനയ്യായിരത്തോളം പേര്‍ക്ക് സൗജന്യമായി ഊട്ടുഭക്ഷണം നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വൈകീട്ട് ഏഴോടെ വിശുദ്ധ തിരുസ്വരൂപങ്ങള്‍ പ്രതിഷ്ഠിച്ചുള്ള ദീപാലംകൃതമായ രഥഘോഷയാത്രകള്‍ വാദ്യമേളങ്ങളോടെ ദേവാലയത്തിലേക്ക് പുറപ്പെടും. രാത്രി ഒന്പതിന് ദേവാലയമുറ്റത്ത് ഫാന്‍സി വെടിക്കെട്ട് അരങ്ങേറും. രാത്രി 11ഓടെ ദീപാലംകൃതമായ തേരുകള്‍ ദേവാലയത്തിന് അഭിമുഖമായി അണിനിരക്കും. ഫാ. സജി വടക്കേത്തല, ഫാ. ജോസ് പുതുക്കരി, ഫാ. ജോബ് അറക്കാപറന്പില്‍ എന്നിവര്‍ തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്ക് സഹകാര്‍മികരാകും. ട്രസ്റ്റിമാരായ ടി.ജെ. ജോണി, വി.ടി. ജോര്‍ജ്, സി.വി. ജോസ്, സി.കെ...

ചോദ്യപേപ്പറില്‍ വീണ്ടും ഹിഡന്‍ അജന്‍ഡ; ധ്യാനകേന്ദ്രത്തില്‍ പോകുന്നത് അന്ധവിശ്വാസമെന്ന്

ധ്യാന കേന്ദ്രത്തില്‍ പോകുന്നത് അ ന്ധവിശ്വാസം കൊണ്ടാണെന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥികളെക്കാണ്ട് ഉത്തരക്കടലാസില്‍ നിര്‍ ബന്ധമായി എഴുതിക്കാന്‍ വിദ്യാ ഭ്യാസ വകുപ്പ് ചോദ്യ പേ പ്പറിനെ കരുവാക്കുന്നു. അന്ധവിശ്വാസ ങ്ങള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ പ്രസിദ്ധീകരിക്കുന്ന കൈയെ ഴുത്ത് മാസികയ്ക്ക് കുട്ടികളെ ക്കൊണ്ട് എഡിറ്റോറി യല്‍ എഴുതി ക്കുകയാണ് മാ ര്‍ക്സിസ്റ്റ് വി ശ്വാ സിയായ അന്ധവിശ്വാ സി യെന്ന ചോദ്യകര്‍ത്താവ്. കുട്ടികളില്‍ നി രീശ്വരവാദം കുത്തിവയ്ക്കാനുള്ള ഇടതു സര്‍ക്കാരിന്‍റെ ഹിഡന്‍ അജന്‍ഡ വീണ്ടും മറനീക്കുന്നതാണ് ഇതിലൂടെ പ്രകട മാകുന്നത്. എട്ടാം ക്ലാസിലെ വാര്‍ഷിക പരീക്ഷാചോദ്യപേപ്പറിലൂടെയാണ് മതവിശ്വാസവും ധ്യാനകേന്ദ്രത്തില്‍ പോകുന്നതുമൊക്കെ തെറ്റാണെന്നു വരുത്താനാണ് വിദ്യാഭ്യാസവകുപ്പ് ശ്രമിക്കുന്നത്. ഇന്നലെ നടന്ന മലയാളം പരീക്ഷയുടെ ചോദ്യക്കടലാസില്‍ രണ്ടാമത്തേതാണ് വിവാദ ചോദ്യം . ജീവിതപ്രശ്നങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെ നേരിടുന്നതിനു പകരം ജ്യോതിഷികളുടെയും ധ്യാനകേന്ദ്രങ്ങളുടെയും ആള്‍ ദൈവങ്ങളുടേയും താങ്ങുതേടാനുള്ള പ്രവണത സമൂഹത്തില്‍ പെരുകുകയല്ലേ അന്ധവിശ്വാസങ്ങള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ പ്രസിദ്ധീകരിക്കുന്ന കൈയെഴു...

ജീവിതത്തെ ആത്മാര്‍ഥമായി വിലയിരുത്തുന്നതിനുള്ള സമയം

ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സുവിശേഷത്തിലെ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ ജീവിതത്തെ ആത്മാര്‍ഥമായി വിലയിരുത്തുന്നതിനുള്ള സമയമായാ ണ് തിരുസഭ നോന്പുകാലത്തെ കണക്കാക്കുന്നത്. അതിനാല്‍ ഈ വര്‍ഷം നീതിയെക്കുറിച്ചുള്ള ചിന്തകളാണ് ഞാന്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നത്. വിശുദ്ധ പൗലോസ് പറയുന്നു- ദൈവനീതി, വിശ്വസിക്കുന്ന എല്ലാവര്‍ക്കും ആരെന്നുള്ള വ്യത്യാസം കൂടാതെ യേശുക്രിസ്തുവിലുള്ള വിശ്വാസം വഴി ലഭിക്കുന്നതാണ്. (റോമ 3.21).പെസഹ ത്രിദിനത്തിലാണല്ലോ നോന്പുകാലം പൂര്‍ത്തിയാകുന്നത്. അന്ന് ഉപവിയുടെയും ദാനത്തിന്‍റെയും രക്ഷയുടെയും പൂര്‍ണതയായ ദൈവത്തിന്‍റെ നീതിയുടെ ആഘോഷം നാം നടത്തും. അതുകൊണ്ട് ഈ നോന്പുകാലം, എല്ലാ നീതിയും പൂര്‍ത്തിയാക്കാന്‍ വന്ന ക്രിസ്തുരഹ സ്യ ത്തെക്കുറിച്ചുള്ള ആഴമായ അറിവിനും യഥാര്‍ഥമായ മനസ്താപത്തിനും ഓരോ ക്രൈസ്തവനെയും നയിക്കുന്ന കാലമായിരിക്കണം.നീതി എന്നാല്‍ ഓരോ വ്യക്തിക്കും അവന് അര്‍ഹതപ്പെട്ടത് ലഭിക്കുക എന്നാണെന്ന് മൂന്നാം നൂറ്റാണ്ടിലെ റോമന്‍ നിയമജ്ഞനായ ഉല്‍പ്പിയന്‍ നിര്‍വചിച്ചിട്ടുണ്ട്. മനുഷ്യന് അര്‍ഹതപ്പെട്ടതെല്ലാം ഉറപ്പാക്കാന്‍ നിയമത്തിനാവില്ല. അതു ദൈവത്തില്‍ നിന്നു ദാനമായി ലഭിക്കുന്നതാണ്. ദ...