Posts

ശന്പളപരിഷ്കരണം: ഹയര്‍സെക്കന്‍ഡറി- വിഎച്ച്എസ് അധ്യാപകരെ തഴഞ്ഞു

Image
പുതുവത്സര സമ്മാനമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നല്കിയ ശന്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഹയര്‍സെക്കന്‍ഡറി-വിഎച്ച്എസ് അധ്യാപകരെ തഴഞ്ഞതായി പരാതി. കഴിഞ്ഞ ശന്പളപരിഷ്കരണത്തില്‍ ഹയര്‍ സെക്കന്‍ഡറി-വിഎച്ച്എസ് സീനിയര്‍ അധ്യാപകരുടെ ശന്പളസ്കെയിലുകള്‍ ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററുടെ സ്കെയിലിനു തുല്യമായിരുന്നു. എന്നാല്‍, പുതിയ ശന്പളപരിഷ്കരണ നിര്‍ദേശത്തില്‍ ഹയര്‍സെക്കന്‍ഡറി-വിഎച്ച്എസ് സീനിയര്‍ അധ്യാപകരുടെ ശന്പളം 19,240 ആയും ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടേത് 20,740 ആയുമാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്. ഹയര്‍സെക്കന്‍ഡറി-വിഎച്ച്എസ് ജൂണിയര്‍ അധ്യാപകരുടെ ശന്പളം 16,180 ആയി ശിപാര്‍ശ ചെയ്തിരിക്കുന്ന ഈ കമ്മീഷന്‍ പ്രൈമറി ഹെഡ്മാസ്റ്റര്‍മാരുടെ ശന്പളം 18,740 ആയാണു ശിപാര്‍ശ ചെയ്തിരിക്കുന്നത്.ബിരുദാനന്തരബിരുദവും ബിഎഡും സെറ്റുമാണു ഹയര്‍സെക്കന്‍ഡറി ജൂണിയര്‍-സീനിയര്‍ അധ്യാപകരുടെ അടിസ്ഥാനയോഗ്യതയെന്നിരിക്കെയാണ് അതിലും കുറഞ്ഞ യോഗ്യതയുള്ള അധ്യാപകര്‍ക്ക് ഉയര്‍ന്ന ശന്പളം നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് ആരോപണം. വിദ്യാഭ്യാസയോഗ്യതയാണു ശന്പളം നിശ്ചയിക്കുന്നതിന്‍റെ സുപ്രധാനഘടകം എന്ന ശന്പളകമ്മീഷനുകളുടെ അടിസ്ഥാനതത്വത്തെ പോലും തൃണവല്‍ഗ...

പാഠപുസ്തക വിതരണം ഇന്‍റന്‍റ് നല്‍കണം

 എല്‍പി, യുപി. എച്ച് എസ്. സ്കൂളുകള്‍ക്ക് ആവശ്യ മായ പാഠപുസ്തകങ്ങളുടെ ഇന്‍റന്‍റ് അതത് പ്രധാനാധ്യാ പകര്‍തന്നെ കെബിപിഎസിന്‍റെ വെബ്സൈറ്റിലേക്ക് 15ന് മുന്പ് അപ് ലോഡ് ചെയ്യണമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അറിയിച്ചു. ഇതിന്‍റെ രണ്ട് പ്രിന്‍റ് ഔട്ട് 16, 17 തീയതികളി ലായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിളിച്ചു ചേര്‍ക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാ രുടെയും പ്രധാനാധ്യാപ കരു ടെയും യോഗത്തില്‍ നല്‍കുക യും ഒരു പകര്‍പ്പ് ജില്ലാ വിദ്യാ ഭ്യാസ ഓഫീസറുടെ ഒപ്പോടു കൂടി തിരികെ വാങ്ങി സൂക്ഷി ക്കേണ്ടതുമാണ്. 17ന് അഞ്ചിന് മുന്പ് ഇന്‍റന്‍റ് അപ്ലോഡ് ചെയ്യാത്ത വിദ്യാലയങ്ങളുടെ പേരുകള്‍ 17 നു തന്നെ വിദ്യാ ഭ്യാസ ഉപഡയറക്ടര്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതുമാണ്. 

വൊക്കേഷണല്‍ ടീച്ചര്‍ പരീക്ഷ 24 ന്

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷണല്‍ ടീച്ചര്‍ (സിവില്‍ കണ്‍ സ്ട്രക്ഷന്‍ ആന്‍റ് മെയിന്‍റനന്‍സ് ) തസ്തികയുടെ തെരഞ്ഞെടുപ്പിനുള്ള ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷ ( ഒ.എം.ആര്‍. മൂല്യ നിര്‍ണയം) 24ന് രാവിലെ എട്ടു മുതല്‍ 9.15 വരെ നടത്തും.ഒണ്‍ലൈന്‍ ആയി അപേക്ഷ സ്വീകരിച്ചിട്ടുള്ള ഈ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ www.keralaps c.org ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കണം.

wisdom college New LOGO

Image

Voice Your Protest!!........

Image
Media is avoiding our protest for some dubious reason !! May the "madhyama syndicate" is against us..Wacth the "length" and breadth of HSSTs protests on OUR Blog

കൂടുതല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ തുടങ്ങും- മന്ത്രി

ശാസ്ത്രീയപഠനത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ സ്ഥലങ്ങളില്‍ കൂടുതല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് മന്ത്രി എം.എ.ബേബി നിയമസഭയില്‍ പറഞ്ഞു. ഒരു പഞ്ചായത്തില്‍ ഒരു സ്‌കൂളെങ്കിലും ഉണ്ടായിരിക്കണമെന്നതാണ് സര്‍ക്കാര്‍ നയം. ഇതിന്റെ ഭാഗമായി എറണാകുളം മുതല്‍ കാസര്‍കോട് വരെ ഹയര്‍സെക്കന്‍ഡറി അനുവദിച്ചു. എറണാകുളം മുതല്‍ തെക്കോട്ടുള്ള ജില്ലകളില്‍ കൂടി ഈ നയത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളുകള്‍ അനുവദിക്കും. ഒരു പഞ്ചായത്തില്‍ ഒന്നു മാത്രമല്ല, കൂടുതല്‍ സ്‌കൂളുകള്‍ വേണമെന്നുള്ളിടത്ത് അതും അനുവദിക്കും. തീര പ്രദേശം, എത്തപ്പെടാന്‍ പ്രയാസമുള്ള സ്ഥലം തുടങ്ങിയവയൊക്കെ പരിഗണിച്ചാണ് സ്‌കൂളുകള്‍ അനുവദിക്കുക. ആനത്തലവട്ടം ആനന്ദന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ശമ്പളപരിഷ്‌കരണത്തിലെ അപാകം: ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ പ്രതിഷേധിച്ചു

Image
ശമ്പളപരിഷ്‌കരണ റിപ്പോര്‍ട്ടിലെ അപാകങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് ഹയര്‍സെക്കന്‍ഡറി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. ആര്യാടന്‍ മുഹമ്മദ് എം.എല്‍.എ. ധര്‍ണ ഉദ്ഘാടനം ചെയ്തു. ശമ്പളപരിഷ്‌കരണത്തില്‍ ഇടതുസര്‍ക്കാര്‍ അധ്യാപകരോട് വിവേചനം കാട്ടിയതായി അദ്ദേഹം ആരോപിച്ചു. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ആദ്യനടപടിയായി ഈ വിവേചനം അവസാനിപ്പിക്കുമെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ചെയര്‍മാന്‍ ടി. പ്രസന്നകുമാര്‍ അധ്യക്ഷതവഹിച്ചു. ശമ്പള പരിഷ്‌കരണത്തിലെ അനീതിക്കെതിരെ അധ്യാപക സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്ന് എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. പറഞ്ഞു. പി.സി. വിഷ്ണുനാഥ് എം.എല്‍.എ., സെറ്റോ ചെയര്‍മാന്‍ കോട്ടാത്തല മോഹനന്‍, കെ.പി.എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് ഹരിഗോവിന്ദ്, മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള, പി.എസ്.സി. എംപ്ലോയീസ് അസോസിയേഷന്‍ സെക്രട്ടറി സാദിഖ്, എഫ്.എച്ച്.എസ്.ടി.എ. കണ്‍വീനര്‍ പി. വേണുഗോപാല്‍, ട്രഷറര്‍ ഷാജി പാരിപ്പള്ളി , ജോഷി ആന്റണി, സംഘടനാ ഭാരവാഹികളായ കെ.ടി. അബ്ദുല്‍ ലത്തീഫ്, എന്‍.എ. സേവ്യര്‍, മിന...