അപ്പീലൊന്നും ഇല്ലാതെ സംസ്ഥാന ശാസ്ത്രമേള; സര്‍ക്കാരിലേക്ക് പത്തരലക്ഷവും
സംസ്ഥാന ശാസ്ത്രമേളയ്ക്ക് ഹൈക്കോടതി വിധി പാലിക്കാന്‍ അപ്പീല്‍ അനുവദിക്കാതിരുന്നതു വഴി പത്തരലക്ഷത്തോളം രൂപ സര്‍ക്കാരിന്റെ കൈയിലെത്തി. ഒരു അപ്പീല്‍പോലും അനുവദിക്കാതിരുന്നതിനാലാണിത്. സംസ്ഥാനത്ത് എഴുനൂറോളം അപ്പീലുകള്‍ എല്ലാ ജില്ലകളില്നിന്നുമുണ്ടായി. ഒരു അപ്പീലിന് 1500 രൂപയാണ് ഫീസ്. ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവരെ മാത്രം സംസ്ഥാനത്തേക്ക് അയച്ചാല്‍ മതിയെന്നാണ് കോടതിവിധിയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസവകുപ്പ് ഇറക്കിയ ഉത്തരവ്. എന്നാല്‍, അപ്പീല്‍ കൊടുക്കുന്നതിന് നിരോധനമുണ്ടായിരുന്നില്ല. അക്കാരണത്താല്‍ ഓരോ ജില്ലയിലും അപ്പീല്‍ അപേക്ഷകള്‍ വന്നു. സംസ്ഥാനമേള നടക്കുന്ന കോഴിക്കോട് ജില്ലയില്‍ 140 അപ്പീലുകളാണുണ്ടായിരുന്നത്. ഒരു അപ്പീലിന് 1500 രൂപയാണ് ഫീസ്. അപ്പീല്‍ അനുവദിച്ചാല്‍ തുക തിരിച്ചുകിട്ടും. അല്ലെങ്കില്‍ തുക സര്‍ക്കാരിലേക്കു പോകും. അപ്പീല്‍ അനുവദിച്ചുകിട്ടിയ കുട്ടിയെ പങ്കെടുപ്പിക്കണമെങ്കില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവരില്‍ ഒരാളെ ഒഴിവാക്കണം. സംസ്ഥാനത്തെ ഒരു ഡി.ഡി.യും ഇത്തരമൊരു നടപടിയിലേക്ക് പോയില്ല. പ്രായോഗികമല്ലെന്ന കാരണം പറഞ്ഞാണ് അപ്പീല്‍ അനുവദിക്കാതിരുന്നത്. അങ്ങനെ ...