വ്യക്തികള്‍ക്ക് 2019-20 വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയ പരിധി ജൂലായ് 31 ല്‍ നിന്നും നവംബര്‍ 30 വരെ നീട്ടിയിരിക്കുന്നു. സമയ പരിധിക്കുള്ളില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാതിരുന്നാല്‍ 5000 രൂപയാണ് Late Filing Fee. 2020 ഡിസംബര്‍ 31 കഴിഞ്ഞാല്‍ അത് 10,000 യാകും. Taxable Income 5 ലക്ഷത്തില്‍ കുറഞ്ഞവര്‍ക്ക് (ടാക്സ് ഇല്ലാത്തവര്‍ക്ക്) Late Filing Fee 1,000 രൂപയില്‍ കൂടില്ല. Chapter VI A കിഴിവുകള്‍ കുറയ്ക്കുന്നതിന് മുമ്പുള്ള വരുമാനം (അതായത്, ആകെ വരുമാനത്തില്‍ നിന്നും പ്രൊഫഷനല്‍ ടാക്സ്, ഹൌസിങ് ലോണ്‍ പലിശ എന്നിവ മാത്രം കുറച്ച ശേഷം ഉള്ള സംഖ്യ) രണ്ടര ലക്ഷം രൂപയില്‍ കൂടുതലുള്ള 60 വയസ്സു വരെ ഉള്ളവരും 3 ലക്ഷം രൂപയില്‍ കൂടുതല്‍ ഉള്ള 60 നു മുകളിലുള്ളവരും റിട്ടേണ്‍ സമര്‍പ്പിക്കണം. 80 വയസ്സു കഴിഞ്ഞവര്‍ക്ക് E Filing നടത്തുകയോ Paper Format ല്‍ നല്‍കുകയോ ആവാം. ശമ്പള വരുമാനം, ഒരു House Property യില്‍ നിന്നും ഉള്ള വരുമാനം, ബാങ്ക് പലിശ, ഫാമിലി പെന്ഷന് പോലുള്ള മറ്റ് വരുമാനങ്ങള്‍, 5,000 രൂപ വരെയുള്ള കാര്‍ഷിക വരുമാനം എന്നിവ ഉള്ളവര്‍ക്ക് റിട്ടേണ്‍ ഫോം ITR 1 (SAHAJ) ഉപയോഗിക്കാം. For ...