GPAIS Deduction -നവംബര്‍ മാസത്തെ ശമ്പളത്തില്‍
ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി(GPAIS) സ.ഉ.(അച്ചടി)150/2020/ധന തീയതി. 05/11/2020 ഉത്തരവ്പ്രകാരം 31/12/2021 വരെ ദീർഘിപ്പിച്ചും വിവിധവിഭാഗം ജീവനക്കാർക്ക് ചുവടെ ചേർക്കുംപ്രകാരം വാർഷികപ്രീമിയം നിശ്ചയിച്ചും ഉത്തരവായിരിക്കുന്നു. 2021 വര്‍ഷത്തേയ്ക്കുളള പ്രീമിയം 2020 നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്ന് കിഴിവ് നടത്തി 2020 ഡിസംബര്‍ 31 നകം 8658-102-88-Suspense Account GPAI Fund എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ ഒടുക്കേണ്ടതാണ്.ഇതുമായി ബന്ധപ്പെട്ട ധനകാര്യവകുപ്പിന്റെ ഉത്തരവിന്റെ പകര്‍പ്പ് ഇവിടെ ഈ പദ്ധതിയുടെ പരിധിയില്‍ വരുന്നതും ജി.എസ്.ടി ബാധകമായതുമായ ജീവനക്കാര്‍ക്ക് 18 % നിരക്കില്‍ ജി.എസ്.ടി കൂടി ശമ്പളത്തില്‍ നിന്ന് കിഴിവ് വരുത്തി പ്രീമിയം മാത്രം മേല്‍പ്പറഞ്ഞ ശീര്‍ഷകത്തില്‍ ഒടുക്കേണ്ടതും ജി.എസ്.ടി സ്ഥാപന മേധാവി നേരിട്ട് ഒടുക്കേണ്ടതുമാണ്. GPAIS Deduction സ്പാര്‍ക്കില്‍ ഉള്‍പ്പെടുത്തുന്ന വിധം ചുവടെ വിശദീകരിച്ചിരിക്കുന്നു SPARKല്‍ 2020 നവംബര്‍ മാസ ശമ്പളത്തില്‍ നിന്നും ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റന് ഇന്‍ഷ്വറന്‍സ് നടത്തണമെന്ന് 05/11/2020ലെ ഉത്തരവ് നം...