എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകള്‍ ഇന്നുമുതല്‍; നിര്‍ദ്ദേശങ്ങള്‍ അറിയാം
സംസ്ഥാനത്ത് എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകള്‍ ഇന്ന് തുടങ്ങും. വെള്ളിയാഴ്ച തുടങ്ങുന്ന വി.എച്ച്.എസ്.ഇ.യില്‍ അടക്കം മൂന്നുവിഭാഗങ്ങളിലുമായി ഒമ്പതുലക്ഷത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. എസ്.എസ്.എല്‍.സി. പരീക്ഷ 29-നും ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ. പരീക്ഷകള്‍ 26-നും അവസാനിക്കും. 2947 കേന്ദ്രങ്ങളിലായി 4,22,226 പേരാണ് എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുന്നത്. ഇതില്‍ 2,15,660 പേര് ആണ്‍കുട്ടികളും 2,06,566 പേര് പെണ്‍കുട്ടികളുമാണ്. ഗള്‍ഫില്‍ ഒമ്പതുകേന്ദ്രങ്ങളിലായി 573-ഉം ലക്ഷദ്വീപില്‍ ഒമ്പതുകേന്ദ്രങ്ങളിലായി 627-ഉം പേര് പരീക്ഷയെഴുതുന്നുണ്ട്. 2004 കേന്ദ്രങ്ങളിലായി 4,46,471 പേരാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതുന്നത്. ഇതില്‍ 2,26,325 പേര് ആണ്‍കുട്ടികളും 2,20,146 പേര് പെണ്‍കുട്ടികളുമാണ്. 27,000 വിദ്യാര്‍ഥികളാണ് വി.എച്ച്.എസ്.ഇ. പരീക്ഷയെഴുതുന്നത്. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് വി.കെ.എം.എം. എച്ച്.എസിലാണ് കൂടുതല്‍ (2076) കുട്ടികള്‍ പരീക്ഷയെഴുതുന്നത്. ടി.എച്ച്.എസ്.എല്‍.സി. വിഭാഗത്തില്‍ 48 കേന്ദ്രങ്ങളിലായി 2889 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നുണ്ട്. വ്യാഴാഴ്ചയും തിങ്കളാഴ്ചയും ഉച്ചയ്ക്ക്...