ഹയർ സെക്കൻഡറി, എസ്എസ്എൽസി മൂല്യനിർണയം ജൂണിൽ തുടങ്ങും: വിദ്യാഭ്യാസ മന്ത്രി
ഹയര്‍ സെക്കൻഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി പരീക്ഷകളുടെ മൂല്യ നിര്‍ണം ജൂണ്‍ ഒന്നിന് ആരംഭിച്ച് 19 ന് പൂര്‍ത്തീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ 79 ക്യാമ്പുകളിലായി 26447 അധ്യാപകരേയും വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ 8 ക്യാമ്പുകളിലായി 3031 അധ്യാപകരേയുമാണ് മൂല്യനിര്‍ണ്ണയത്തിനായി നിയോഗിച്ചിട്ടുള്ളത്. ഹയര്‍ സെക്കൻഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ 7 വരെയുള്ള തീയതികളിലായി നടത്തും. എസ്എസ്എല്‍സി/റ്റിഎച്ച്എസ്എല്‍സി പരീക്ഷകളുടെ മൂല്യനിർണയം ജൂണ്‍ 7 ന് ആരംഭിച്ച് 25 ന് പൂർത്തിയാക്കും. എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണ്ണയത്തിനായി 70 ക്യാമ്പുകളിലായി 12512 അധ്യാപകരേയും റ്റിഎച്ച്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണ്ണയത്തിനായി 2 ക്യാമ്പുകളിലായി 92 അധ്യാപകരേയുമാണ് നിയോഗിച്ചിട്ടുള്ളത്. എസ്എസ്എല്‍സി/റ്റിഎച്ച്എസ്എല്‍സി പരീക്ഷകളുമായി ബന്ധപ്പെട്ട പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒഴിവാക്കുവാനും തീരുമാനമെടുത്തതായി മന്ത്രി അറിയിച്ചു. 2021-22 അധ്യയന വര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്നിനു തന്നെ ആരംഭിക്കുമെന്ന് മന്ത്ര...