Posts

Iftkയിൽ ഫാഷൻ ഡിസൈൻ: അപേക്ഷ ജൂൺ 15 വരെ

Image
കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള(കൊല്ലം)ബിരുദ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.  ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് ജൂൺ 15 വരെ ഓൺലൈനിൽ അപേക്ഷിക്കാം ജൂൺ അവസാന വാരം പ്രവേശന പരീക്ഷ നടക്കും ജൂലൈയിൽ ക്ലാസ് ആരംഭിക്കും.  പ്ലസ് ടുക്കാർക്ക് അപേക്ഷിക്കാം. നാല് വർഷമാണ് കോഴ്സ് കാലാവധി. എഐസിടിഇ അംഗീകാരമുള്ള കോഴ്സാണിത്. സെമസ്റ്ററിന് 48,000 രൂപയാണ് ഫീസ്, വിവരങ്ങൾക്ക്:  https://iftk.ac.in ഫോൺ: 0474 2547175, 2549787, 2548798.

വെല്ലൂർ ക്രിസ്ത്യൻ മെഡി. കോളജ് പ്രവേശനം: മെഡിക്കൽ, പാരാമെഡിക്കൽ, നഴ്സിംഗ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം

വെല്ലൂർ ക്രിസ്ത്യൻ മെഡി. കോളജിൽ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 3 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.  ഗ്രൂപ്പ് എ (എംജിആർ മെഡിക്കൽ യൂണിവേഴ്‌സിറ്റി) 1. എംബിബിഎസ് :  നീറ്റിൽ (NEET UG 2022) യോഗ്യത നേടണം.  നീറ്റ് മാർക്ക്, അഖിലേന്ത്യാ റാങ്ക് മുതലായവ സിഎംസി സൈറ്റിൽ യഥാസമയം സമർപ്പിക്കണം.  ആകെ 100 സീറ്റ്  (ഓപ്പൺ 16, ക്രിസ്ത്യൻ മൈനോറിറ്റി 74, കോളജ് സ്റ്റാഫ് 10).  ക്രിസ്ത്യൻ വിഭാഗക്കാർക്കായി നീക്കി വച്ചിരിക്കുന്ന സീറ്റുകളിലേക്ക് അർഹത വേണമെങ്കിൽ ബന്ധപ്പെട്ട ചർച്ച് അധികാരികളുടെ ശുപാർശ(സ്‌പോൺസർഷിപ്) ആവശ്യമാണ്. മാനേജ്മെന്റ് ക്വോട്ടയ്ക്ക് തമിഴ്നാട് സർക്കാർ സിലക്‌ഷൻ കമ്മിറ്റിയിലേക്കും അപേക്ഷിക്കണം.  കൂടുതൽ വിവരങ്ങൾ : https://tnmedicalselection.net ഒന്നാം വർഷ എംബിബിഎസ് ട്യൂഷൻ ഫീ 3000 രൂപ,മൊത്തം ഫീസ് 52,380 രൂപമാത്രം 2. ഗ്രൂപ്പ് എ ബാച്‌ലർ പ്രോഗ്രാമുകൾ:  ബിഎസ്‌സി നഴ്‌സിങ് ബിപിടി ബിഒടി മെഡിക്കൽ ലാബ് ടെക് ഓപ്‌റ്റോമെട്രി ബിഎസ്‍സി മെഡിക്കൽ റെക്കോർഡ്‌സ് ഓഡിയോളജി ക്രിട്ടിക്കൽ കെയർ ഡയാലിസിസ് ടെക് ന്യൂക്ലിയർ മെഡിസിൻ പ്രോസ്‌തെറ്റിക്‌സ റേഡിയോഗ്രഫി റേഡിയോത...

മിലിട്ടറിയിൽ ബി.എസ് സി നഴ്സിംങിന് അപേക്ഷ ക്ഷണിച്ചു. അവസാന തിയ്യതി മേയ് 31

Image
ആംഡ് ഫോഴ്സസ് മെഡിക്കൽ സർവിസസിനു കീഴിലുള്ള സ്ഥാപനങ്ങളിൽ നാലുവർഷത്തെ ബി.എസ്സി നഴ്സിങ് കോഴ്സിൽ വനിതകൾക്ക് പ്രവേശനം നേടാം.  മിലിട്ടറി നഴ്‌സിംഗ് സർവീസ് പരീക്ഷ 2022 (MNS Exam 2022) വിജ്ഞാപനം ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് .  മിലിട്ടറി നഴ്‌സിംഗ് സർവീസ് പരീക്ഷയിലൂടെ, 4 വർഷത്തെ ബിഎസ്‌സി (നഴ്‌സിംഗ്) കോഴ്‌സിലേക്ക് 12-ാം ക്ലാസ് പാസായ / ഹാജരാകുന്ന വനിതാ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. ഓൺലൈൻ അപേക്ഷയുടെ ആരംഭ തീയതി 11.05.2022.  അവസാന തീയതി 31.05.2022  വിജയകരമായി പഠന പരിശീലനങ്ങൾ പൂർത്തിയാക്കുന്നവർക്ക് മിലിട്ടറി നഴ്സിങ് സർവിസിൽ ഓഫിസറായി ജോലി ലഭിക്കും.    അവിവാഹിതർ/വിവാഹബന്ധം വേർപെടുത്തിയവർ/ ബാധ്യതകളില്ലാത്ത വിധവകൾ ആയിരിക്കണം അപേക്ഷകർ. ശമ്പളം / ശമ്പള സ്‌കെയിൽ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയ ശേഷം, ഉദ്യോഗാർത്ഥികൾക്ക് 7-ആം പേ മാട്രിക്‌സ് ലെവൽ 10 (₹ 56,100/- മുതൽ ₹ 1,77,500/- വരെ)  ശമ്പള സ്‌കെയിലിൽ ലെഫ്റ്റനന്റ് ആയി മിലിട്ടറി നഴ്‌സിംഗ് സർവീസിൽ (എംഎൻഎസ്) കമ്മീഷൻ ചെയ്യപ്പെടും യോഗ്യത:  ഹയർസെക്കൻ...

എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ മതം രേഖപ്പെടുത്തിയവര്‍ക്ക് ഇനിമുതൽ മെഡിക്കല്‍, എന്‍ജിനീയറിങ് അപേക്ഷക്കൊപ്പം ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റ് വേണ്ട

 എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രവേശനത്തിന് അപേക്ഷിക്കുമ്പോള്‍ ന്യൂനപക്ഷ വിഭാഗമാണെന്ന് തെളിയിക്കാന്‍ ഇനി എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റും ഉപയോഗിക്കാം. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ മതം രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്കാണ് ഇത് ഗുണം ചെയ്യുക. ഇതുള്ളവര്‍ വില്ലേജ് ഓഫിസര്‍/തഹസില്‍ദാറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന നിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി. ഇതോടെ ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റിനായുള്ള അലച്ചില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒഴിവായിക്കിട്ടി. കേരളത്തില്‍ വലിയ വിഭാഗം എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ മതം രേഖപ്പെടുത്തിയിട്ടുള്ളവരാണ്. അതിനാല്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം ആശ്വാസമാവുന്നത് വലിയൊരു വിഭാഗത്തിനാണ്. മതം രേഖപ്പെടുത്തിയിട്ടില്ലാത്തവര്‍, പ്രസ്തുത ആനുകൂല്യം ആവശ്യമെങ്കില്‍ വില്ലേജ് ഓഫിസര്‍ നല്‍കുന്ന കമ്യൂണിറ്റി/ നോണ്‍ക്രീമിലെയര്‍/മൈനോറിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കണം. സംവരണം ലഭിക്കാന്‍ വില്ലേജ് ഓഫിസറില്‍ നിന്ന് നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ മൈനോറിറ്റിയാണെന്ന് തെളിയിക്കാന്‍ പ്രത്യേകം കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് സമര്‍പ്...

Chapter wise weightage as per Model Examination March- 2022, Accountancy with CA

Chapter wise weightage as per Model Examination March- 2022,  Accountancy with CA  SECTION- I ACCOUNTANCY PART Chapter  1. Accounting for Not for  Profit Organisation - Total Weightage 16  A-Focus Area 1+2+3+5=11 +   B-Non Focus Area 1+4=5   2. Partnership Basic  Concept - Total Weightage  9  A- Focus Area 1+3+4=8 +  B -Non Focus Area 1    3.Aadmission of a Partner - Total Weightage 23  A-Focus Area 1+3+4+5=13 +  B-Non Focus Area 1+2+3+4=10    4 .Retirement and Death  - Total Weightage 8 A-Focus Area 1+1+4=6 + B-Non Focus Area 2=2  5. Dissolution of Firm- Total Weightage4   A-Focus Area 1+3=4+ B-Non Focus Area -0  Chapter wise weightage as per Model Examination March- 2022, Accountancy with CA  SECTION- II COMPUTERISED ACCOUNTING Chapter  1. Overview of Computerised Accounting System - Total Weightage 6  A-Focus Area 1+3=4 + B-No...

Time to travel..അധ്യാപകര്‍ക്ക് LTC എടുക്കാന്‍ സമയമായി...

Image
അധ്യാപകര്‍ക്ക് LTC എടുക്കാന്‍ സമയമായി... ഇപ്പോഴേ യാത്ര പ്ലാന്‍ ചെയ്താലേ വേനലവധിക്ക് സുഖകരമായ യാത്ര സാധ്യമാകൂ.. കേരളത്തിലെ സര്‍ക്കാര്‍ ജിവനക്കാര്‍ക്കും,അധ്യാപകര്‍ക്കും 2011 ലെ  ശമ്പളപരിഷ്കരണ ഉത്തരവ് പ്രകാരം(GO(P) No 85/2011 dt 26/02/2011)  കുടുംബത്തോടൊപ്പം ഒരിക്കല്‍ വിനോദയാത്ര പോകാന്‍ യാത്രാക്കൂലി അനുവദിച്ചിട്ടുണ്ട്.. GO(P) 05/2013 fin dt 02/01/2013 എന്ന ഉത്തരവിലൂടെ സര്‍ക്കാര്‍ LTC യുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.. സംസ്ഥാന സർക്കാർ ജീവനക്കാർ, എയ്ഡഡ് സ്‌കൂളുകളിലെയും എയ്ഡഡ് കോളേജുകളിലെയും ജീവനക്കാർ, മുഴുവൻ സമയ കണ്ടിജന്റ് ജീവനക്കാർ, തദ്ദേശ സ്ഥാപനങ്ങൾ മുതലായവയ്ക്ക് ബാധകമാണ്. പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർക്കും ദിവസ വേതനത്തിനും കരാർ ജീവനക്കാർക്കും LTC ബാധകമല്ല ജീവനക്കാരന്റെ ഭാര്യ/ഭർത്താവ്, അവരുടെ ജീവിച്ചിരിക്കുന്ന അവിവാഹിതരായ കുട്ടികൾ / സ്റ്റെപ് മക്കൾ അല്ലെങ്കിൽ നിയമപരമായി ദത്തെടുത്ത കുട്ടികൾ എന്നിവരടങ്ങുന്ന എല്ലാ കുടുംബാംഗങ്ങൾക്കും ബാധകമാണ്, അത് ജീവനക്കാരനെ പൂർണ്ണമായി ആശ്രയിക്കുകയും സേവന ബുക്കിൽ രേഖപ്പെടു...

പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ മെയ് 3 മുതൽ

 പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ ആദ്യ ഘട്ടം മെയ് 3ന് ആരംഭിക്കും കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഫിസിക്സ്, സ്‌റ്റാറ്റിസ്‌റ്റിക്സ്, ഹോം സയൻസ്, ജേർണലിസം, ഗാന്ധിയൻ സ്റ്റഡീസ് വിഷയങ്ങൾ ആദ്യ ഘട്ടത്തിൽ.  പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ സ്കൂൾതലത്തിൽ തയ്യാറാക്കും.  മറ്റ് പ്രാക്ടിക്കൽ വിഷയങ്ങളുടെ പരീക്ഷാ തിയതി പിന്നീട്. പ്ലസ്ടു ഉത്തര പേപ്പറുകളുടെ മൂല്യനിർണ്ണയം ആദ്യഘട്ടം ഏപ്രിൽ 28 ന് ആരംഭിക്കും കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഫിസിക്സ്, സ്‌റ്റാറ്റിസ്‌റ്റിക്സ്, ഹോം സയൻസ്, ജേർണലിസം, ഗാന്ധിയൻ സ്റ്റഡീസ്, എക്കണോമിക്സ് ഒഴികെയുള്ള വിഷയങ്ങളുടെ മൂല്യനിർണ്ണയം ആദ്യഘട്ടത്തിൽ. എക്കണോമിക്സ് മൂല്യനിർണ്ണയ ക്യാമ്പ് മെയ് 3ന് ആരംഭിക്കും.