Posts

Plus One Single Window Admission-2022

Image
ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഒഫീഷ്യലി പബ്ലിഷ് ചെയ്ത Prospectus & Govt Order റുകൾ വെച്ച് ഒത്തുനോക്കേണ്ടതാണ്.ഏകജാലക കാര്യങ്ങളിൽ പ്രോസ്പെക്ട്സ് & ICT Cell Tvm നിർദേശങ്ങൾ  ആണ് ഫൈനൽ ഹയർ സെക്കണ്ടറി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ തിയതി ജൂലൈ 21 ഒരു മണി വരെ നീട് ടി +1 HSE Prospectus 2022 Prospectus 2022 +1 HSE(V)Prospectus 2022 VHSE Prospectus 2022 ഈ വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾ 2022 ജൂലൈ 11 മുതൽ ആരംഭിക്കുകയാണ്. അപേക്ഷ നൽകേണ്ട അവസാന തീയതി ജൂലൈ 18 ആണ് .ഇതുമായി ബന്ധപ്പെട്ട് കുട്ടികളൂം അധ്യാപകരും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഇതോടൊപ്പം ചേർക്കുന്നു. ഈ വർഷവും അപേക്ഷകൾ  ഓൺലൈനായി കുട്ടികൾ തന്നെ ആണ് സമർപ്പിക്കേണ്ടത്. അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവൺമെന്റ് / എയ്ഡഡ് ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ കമ്...

പ്ലസ് വൺ അഡ്മിഷൻ 2022 ബാലാവകാശ കമ്മീഷൻ ഉത്തരവ്

2022 ലെ പ്ലസ് വൺ അഡ്മിഷന് ബോണസ് പോയിന്റ് അനുവദിക്കുന്ന രീതിക്കെതിരെ ബാലാവകാശ കമ്മീഷൻ ഉത്തരവ് പുറത്തിറക്കി.ഒരു കൂട്ടം വിദ്യാർഥികൾ നൽകിയ പരാതിയിൽ ആണ് ബാലാവകാശ കമീഷൻ ഉത്തരവ് പിറപ്പെടുവിച്ചത്.ഒരു പരീക്ഷയുടെ മാർക്കിനൊപ്പം ഗ്രേസ്‌ മാർക്ക് കിട്ടിയ ശേഷം അതേ വിഭാഗത്തിൽ തന്നെ ഹയർസെക്കണ്ടറി പ്രവേശനത്തിന് ബോണസ് പോയിന്റ് അനുവദിക്കുന്നത് രീതി അശാസ്ത്രീയം ആണ് എന്ന് കമ്മീഷൻ നിരീക്ഷിച്ചു.2022 ജൂലൈ മാസം നടക്കുന്ന ഏകജാലക പ്രക്രിയയിൽ ആണ് ഇത്തരത്തിൽ ഉള്ള മാറ്റങ്ങൾ നിർദേശിച്ചിട്ടുള്ളത്. കമ്മീഷൻ ഉത്തരവിലെ പ്രധാന പരാമർശങ്ങൾ ..... എ) കേരളത്തിലെ ഹയർ സെക്കണ്ടറി പ്രവേശനത്തിന് നീന്തൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ബോണസ് പോയിന്റുകൾ നൽകി വരുന്ന രീതി നിർത്തലാക്കേണ്ടതാണ്. ബി) കേരളത്തിലെ ഹയർ സെക്ക2022 ലെ പ്ലസ് വൺ അഡ്മിഷന് ബോണസ് പോയിന്റ് അനുവദിക്കുന്ന രീതിക്കെതിരെ ബാലാവകാശ കമ്മീഷൻ ഉത്തരവ് പുറത്തിറക്കി.ഒരു കൂട്ടം വിദ്യാർഥികൾ നൽകിയ പരാതിയിൽ ആണ് ബാലാവകാശ കമീഷൻ ഉത്തരവ് പിറപ്പെടുവിച്ചത്.ഒരു പരീക്ഷയുടെ മാർക്കിനൊപ്പം  ഗ്രേസ്‌ മാർക്ക് കിട്ടിയ ശേഷം അതേ വിഭാഗത്തിൽ തന്നെ ഹയർസെക്കണ്ടറി പ്രവേശനത്തിന് ബോണസ് പോയിന്റ് അനുവദിക...

ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ അഗ്നിവീര്‍ ഒഴിവുകള്‍; ഇപ്പോൾ അപേക്ഷിക്കാം

Image
 ഇന്ത്യന്‍ എയര്‍ഫോഴ്സ്ല്‍ അഗ്നിപഥ് റിക്രൂട്ട്മെന്റ് നടപടികള്‍ ആരംഭിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂണ്‍ 24 മുതല്‍ അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 5 ആണ്.   നാല് വര്‍ഷത്തേക്കാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുക.  ഇന്ത്യയിലെ അവിവാഹിതരായ പുരുഷന്മാര്‍ക്ക് മാത്രമാണ് അഗ്‌നിവീര്‍ വായുവിന്റെ ആദ്യ ബാച്ചിലേക്ക് അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. വിദ്യാഭ്യാസ യോഗ്യത:  സയന്‍സ് വിഷയങ്ങള്‍ പഠിച്ച ഉദ്യോഗാര്‍ത്ഥികള്‍ ഒന്നുകില്‍ 12-ാം ക്ലാസ് പാസായിരിക്കണം.  അല്ലെങ്കില്‍ ഗണിതം, ഭൗതികശാസ്ത്രം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ അംഗീകൃത ബോര്‍ഡില്‍ നിന്ന് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെയും ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കോടെയും പാസായിരിക്കണം.  അല്ലെങ്കില്‍ ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത പോളിടെക്നിക് സ്ഥാപനത്തില്‍ നിന്ന് എഞ്ചിനിയറിംഗില്‍ ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെയും ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കോടെയും മൂന്ന് വര്‍ഷത്തെ ഡിപ്ലോമ കോഴ്സ് പാസായിരിക്കണം. ഫിസിക്സ്, ഗണിതം തുടങ്ങിയ വിഷയങ്ങളില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെയും ഇംഗ്ലീഷില്‍ 5...

പ്ലസ് വൺ പ്രവേശന നടപടികൾ ജൂലൈ ആദ്യം മുതൽ: സിബിഎസ്ഇക്കാർക്കും അവസരം നൽകും

 ഈ അധ്യയന (2022-’23) വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾ ജൂലൈ ആദ്യവാരം ആരംഭിക്കും. ഒന്നാംഘട്ട അലോട്ട്മെന്റിന് അപേക്ഷിക്കാനുള്ള തീയതി ഉടൻ പ്രസിദ്ധീകരിക്കും.ഇതിനു മുൻപായി എസ്എസ്എൽസി സർട്ടിഫിക്കേറ്റ് ഉടൻ ഡിജി ലോക്കറിൽ ലഭ്യമാക്കും. ഉപരിപഠനത്തിന് യോഗ്യരായ വിദ്യാർത്ഥികൾക്കെല്ലാം പ്രവേശനം ഉടപ്പാക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പ്. സിബിഎസ്ഇ വിദ്യാർത്ഥികൾക്കു കൂടി പ്രവേശനം നൽകുന്ന വിധത്തിലാണ് പ്രവേശന ഷെഡ്യൂള്‍ തയ്യാറാക്കുക. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ കുട്ടികൾ ഈ വർഷം ഉപരിപഠനത്തിന് യോഗ്യത നേടിയതിനാൽ ഇത്തവണ കൂടുതൽ ബാച്ചുകൾ അനുവദിക്കേണ്ടി വരും ഈ വർഷം ഉപരിപഠനത്തിന് യോഗ്യത നേടിയത് 4,23,303 കുട്ടികളാണ്. നിലവിൽ ഉള്ള പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം 3,61,307 ആണ്. ഹയർ സെക്കൻഡറിയിൽ പ്രവേശനം നേടാത്തവർക്കായി ഐ.ടി.ഐ. കളില്‍ 64,000 സീറ്റുകളും വി.എച്ച്.എസ്.ഇ.യില്‍ 33,000 സീറ്റുകളും പോളിടെക്നിക്കുകളില്‍ 9000 സീറ്റുകളുമാണുള്ളത്. പത്താംക്ലാസിൽ നിന്ന് ഉപരിപഠന യോഗ്യത നേടിയവരെക്കാൾ കൂടുതല്‍ പ്ലസ് വൺ സീറ്റുകളുള്ള ജില്ലകൾ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവയാണ്. മറ്റുജില്ലകളിൽ അധികമായി സീറ്...

വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്ക് കണ്‍സഷന്‍ കാർഡ്: ആര്‍ടിഒ സാക്ഷ്യപ്പെടുത്തിയ കാർഡ് അനുവദിക്കുന്നത് ഇങ്ങനെ

 വിദ്യാര്‍ത്ഥികളുടെ ബസ് യാത്രയ്ക്ക് ആര്‍ടിഒ സാക്ഷ്യപ്പെടുത്തിയ കണ്‍സഷന്‍ കാർഡുകൾ നിര്‍ബന്ധമാക്കിയ സാഹചര്യത്തിൽ ജൂലൈ 31വരെ കാർഡുകൾക്ക് അപേക്ഷിക്കാം. പ്ലസ് വൺ അടക്കമുള്ള കോഴ്‌സുകളില്‍ പുതുതായി പ്രവേശനം നേടുന്നവര്‍ക്ക് തുടര്‍ന്നും ആര്‍ടിഒ കണ്‍സഷന്‍ കാര്‍ഡുകള്‍ അനുവദിക്കും. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം യാത്രാ ആനുകൂല്യം ഉറപ്പാക്കണമെന്നും കണ്‍സഷന്‍ കാര്‍ഡുകളുടെ ദുരുപയോഗം തടയണമെന്നുമുള്ള ബസ് ഉടമകളുടെയും ബസ് തൊഴിലാളികളുടെയും ആവശ്യം പരിഗണിച്ചാണ് കാർഡ് നിർബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം ഉണ്ടായത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വിദ്യാർഥികൾക്ക് ഇളവുകളോടെ യാത്ര ചെയ്യാൻ അനുവാദമില്ല. ഈ രീതി തട്ടിപ്പിന് ഇടയാക്കുന്നതായി ബസ് ജീവനക്കാർ ചൂണ്ടിക്കട്ടിയിരുന്നു. റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ഒപ്പിട്ട് നൽകിയ കാർഡുകളുപയോഗിച്ചാൽ മാത്രമാണ് വിദ്യാർത്ഥികൾക്ക് ഇനി യാത്ര ആനുകൂല്യം ലഭിക്കുക. ഇത്തരം കാർഡുകൾ വിദ്യാർഥികൾക്ക് നൽകാൻ സ്ഥാപന മേധാവികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന്മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു. കൺസഷൻ കാർഡുകൾരൂപപ്പെടുത്തേണ്ടത് അതത് സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണ്....

എസ്.എസ്.എൽ.സിക്കും ഹയർ സെക്കൻഡറിക്കും ഗ്രേസ് മാർക്കില്ല; ഉത്തരവിറക്കി സർക്കാർ

എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന് സർക്കാർ ഉത്തരവ്. ഗ്രേസ് മാർക്കില്ലാതെയാണ് രണ്ട് പരീക്ഷകളുടേയും ഫലം തയ്യാറാകുന്നതെന്ന് സ്കൂൾവാർത്ത കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. 2021-22 ലെ അധ്യയന വർഷം ആരംഭിച്ചത് നവംബർ ഒന്നിനായിരുന്നു. കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നതിനാൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കലാ-കായിക- ശാസ്ത്ര മത്സരങ്ങൾ നടത്താൻ സാധിച്ചിട്ടില്ല. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പൽ സെക്രട്ടറി എം.പി.എം മുഹമ്മദ് ഹനീഷ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. സംസ്ഥാനത്ത് എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം 15നും ഹയർ സെക്കൻഡറി ഫലപ്രഖ്യാപനം 20നുമാണ്‌. പ്രഖ്യാപിക്കാനിരിക്കുന്നത്. 2020വരെ പരീക്ഷയിൽ ലഭിക്കുന്ന മാർക്കിനൊപ്പം ഗ്രേസ് മാർക്ക് ചേർത്തു നൽകുകയായിരുന്നു. 2020ൽ എസ്.എസ്.എൽ.സിക്ക് 1,13,638 പേർക്കും പ്ലസ്ടുവിന് 87,257 പേർക്കുമാണ് ഗ്രേസ് മാർക്കുണ്ടായിരുന്നത്. കഴിഞ്ഞവർഷം ഗ്രേസ് മാർക്ക് നൽകിയില്ലെങ്കിലും അർഹതപ്പെട്ടവർക്ക് പ്ലസ് വൺ പ്രവേശനത്തിൽ ബോണസ് പോയിന്റ് നൽകിയിരുന്നു. ഇത് സംബന്ധിച്ച് പുതിയ ഉത്തരവിൽ പരാമർ...

PLUS TWO SAY AUGUST 2021 QUESTION Paper & ANSWER KEY

2021 ആഗസ്റ്റ് മാസം നടന്ന പ്ലസ് ടു സേ പരീക്ഷയുടെ ഉത്തര സൂചികയും ചോദ്യപേപ്പറുകളും ഡൗൺലോഡ് ചെയ്യാൻ ചുവടെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക   ...................Subject.........   Question Paper Answer Key Sanskrit +2 Question Answer Key Hindi +2 Question Answer Key Malayalam +2 Question Answer Key Arabic +2 Question Answer Key English +2 Question Answer Key Communicative English +2 Question Answer Key Physics +2 Question Answer Key Chemistry +2 Question Answer Key Botany +2 Question Answer Key Zoology +2 Question Answer Key Mathematics Science +2 Question Answer Key Maths  Commerce +2 Question Answer Key Computer Science +2 Question Answer Key Accountancy CA +2 Question Answer Key Accountancy with- AFS +2 Question Answer Key Business Studies +2 Question Answer Key Politics +2 Question Answer Key Economics +2 Question Answer Key Compute...