Posts

സംസ്ഥാനത്തെ വിദ്യാലയങ്ങങ്ങളിൽ ഓഗസ്റ്റ് 24മുതൽ പരീക്ഷകൾ: സെപ്റ്റംബർ 2മുതൽ അവധി

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നാംപാദ വാർഷിക പരീക്ഷകൾക്ക് ഓഗസ്റ്റ് 24ന് തുടക്കമാകും. ഔഗസ്റ്റ് 24ന് ആരംഭിച്ച് സെപ്റ്റംബർ 2നാണ് സ്കൂൾ പരീക്ഷകൾ പൂർത്തിയാക്കുക. സെപ്റ്റംബർ 2ന് വെള്ളിയാഴ്ച്ച ഓണ അവധിക്കായി സ്കൂളുകൾ അടയ്ക്കും. ഈ വർഷം 9ദിവസമാണ് ഓണാഘോഷത്തിനായി സ്കൂളുകൾക്ക് അവധി നൽകുക. സെപ്റ്റംബർ 2ന് അടയ്ക്കുന്ന സ്കൂൾ സെപ്റ്റംബർ 12ന് തുറക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ 2വർഷമായി വിദ്യാലയങ്ങൾ അടഞ്ഞു കിടന്നിരുന്നതിനാൽ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വിദ്യാലയങ്ങളിൽ ഓണാഘോഷവും അവധിയും വരുന്നത്. ഓണത്തിന് മുൻപ് ഒന്നാംപാദ വാർഷിക പരീക്ഷകൾ നടക്കുന്നതിനാൽ സ്കൂളുകളിൽ പാഠഭാഗങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനാണ് ശ്രമം. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്ന സ്കൂൾ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് അധ്യാപകരും വിദ്യാർത്ഥികളും. സംസ്ഥാനത്തെ കോളജുകൾക്കും ഓണ അവധി നൽകും.

കേരളത്തിൽ നഴ്സിങ് ബിരുദപ്രവേശനം ഏങ്ങനെ?

 സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2022-23 വർഷത്തെ ബി.എസ്‌.സി. നഴ്‌സിങ് , ബി.എസ്‌.സി എം.എൽ.റ്റി, ബി.എസ്‌സി പെർഫ്യൂഷൻ ടെക്‌നോളജി, ബി.എസ്‌സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി, ബി.എസ്‌സി ഒപ്‌റ്റോമെട്രി, ബി.പി.റ്റി., ബി.എ.എസ്സ്.എൽ.പി., ബി.സി.വി.റ്റി., ബി.എസ്‌സി ഡയാലിസിസ് ടെക്‌നോളജി, ബി.എസ്‌സി  ഒക്യൂപേഷണൽ തെറാപ്പി, ബി.എസ്‌സി മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജി, ബി.എസ്‌സി മെഡിക്കൽ റേഡിയോതെറാപ്പി ടെക്‌നോളജി, ബി.എസ്‌സി ന്യൂറോ ടെക്‌നോളജി എന്നീ  കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം http://lbscentre.kerala.gov.in വഴി ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ ജുലൈ 19 മുതൽ ആഗസ്റ്റ് 17 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. ജനറൽ, എസ്.ഇ.ബി.സി വിഭാഗത്തിന് 800 രൂപയും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 20. പ്രോസ്‌പെക്ടസ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. വിശദവിവരങ്ങൾക്ക്: 04712560363, 364. കേരളത്തിൽ സർക്കാർ / മാനേജ്മെൻറ്‌ ന...

NEET-2022 QP & ANSWER KEYS by Entrance Coaching Centers

Image
NEET 17-07-2022 Exam Question paper Pdf  Live Discussions NEET-2022 Answer Keys NEET 2022-Live Answer Key Discussion-LIVE 1 by Brilliant Study Centre Pala Zoology and Botany (Malayalam) Physics and Chemistry by Darsana Academy   Prof. P. C. Thomas Classes & Chaithanya Classes by Rays Entrance Coaching Center by Xylem by Unacademy by Vedantu by Aakash BYJU'S NEET 2022 Question Paper Structure NEET 2022 question paper had two sections A and B for each subject. There were 35 questions in section A for each subject, Physics, Chemistry, and Biology. Section B had total 15 questions but candidates were allowed to answer only 10. The following table brings the detailed structure of the NEET 2022 question paper. Section Number of questions Total marks Physics Section A 35 140 Physics Section B 15 40 Chemistry Section A 35 140 Chemistry Section B 15 40 Botany Section A 35 1...

കോവിഡ് ബാധിതരായ ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം ഹോം അല്ലെങ്കിൽ പ്രത്യേക അവധി അനുവദിക്കാമോ?: ഉത്തരവിൽ മാറ്റമില്ല

കോവിഡ് ബാധിതരായ ഉദ്യോഗസ്ഥർക്കും മറ്റുജീവനക്കാർക്കും ഇപ്പോഴും വർക്ക്‌ ഫ്രം ഹോം സംവിധാനവും അല്ലെങ്കിൽ കോവിഡ് സ്പെഷ്യൽ അവധിയും നൽകണം. 2022മാർച്ച്‌ 16ന് ഇറക്കിയ ഭേതഗതി ഉത്തരവിൽ പറയുന്നത് ഇങ്ങനെയാണ്. ഈ ഉത്തരവ് റദ്ധാക്കി മറ്റൊരു ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല. ഒടുവിൽ വന്ന ഉത്തരവിൽ പറയുന്നത് ഇങ്ങനെ: കോവിഡ് പോസിറ്റീവ് ആയ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക്, വർക്ക് ഫ്രം ഹോം ഫെസിലിറ്റി ഉള്ള ജീവനക്കാർക്ക് സ്പെഷ്യൽ ലീവ് ഫോർ കോവിഡ് ഒഴിവാക്കി 7 ദിവസം വർക്ക് ഫ്രം ഹോം അനുവദിക്കാവുന്നതാണ്. വർക്ക് ഫ്രം ഹോം ലഭ്യമല്ലാത്ത ജീവനക്കാർക്ക് 5 ദിവസത്തെ സ്പെഷ്യൽ ലീവ് ഫോർ കോവിഡ് 19 അനുവദിക്കാം (അവധി ദിവസങ്ങൾ ഉൾപ്പെടെ ). അഞ്ചു ദിവസം കഴിഞ്ഞു ആന്റിജൻ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാൽ സാമൂഹിക അകലം അടക്കമുള്ള എല്ലാ കോവിഡ് പ്രോട്ടോക്കോളുകളും കൃത്യമായി പാലിച്ച് ഓഫീസിൽ ഹാജരാകണം. അഞ്ചു ദിവസം കഴിഞ്ഞു നെഗറ്റീവ് ആയില്ലെങ്കിൽ അടുത്ത രണ്ടു ദിവസം മറ്റ് എലിജിബിൾ ലീവ് എടുത്ത ശേഷം ഓഫീസിൽ ഹാജരാകേണ്ടതാണ്. ഈ ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നുണ്ട് നേരത്തെ സർക്കാർ, അർദ്ധ...

സംസ്ഥാനത്ത് പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം ഇന്നുമുതൽ

 2022-23 അധ്യയന വർഷത്തെ പോളിടെക്‌നിക് കോളേജ് പ്രവേശന നടപടികൾ ഇന്ന് (ജൂലൈ15) മുതൽ ആരംഭിക്കും. കേരളത്തിലെ മുഴുവൻ സർക്കാർ എയ്ഡഡ്, ഐ.എച്ച്.ആർ.ഡി, കേപ്പ്, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്ക് സംസ്ഥാന അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുന്നത് പൊതു വിഭാഗങ്ങൾക്ക് 200 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപ്  http://polyadmission.org മുഖേന വൺ ടൈം രജിസ്‌ട്രേഷൻ നടത്തി ഫീസടയ്ക്കണം.  ഒരു വിദ്യാർത്ഥിയ്ക്ക് 30 ഓപ്ഷനുകൾ വരെ നൽകാം. ആഗസ്റ്റ് 2 വരെ അപേക്ഷ നൽകാം. കൂടുതൽ  വിവരങ്ങൾക്ക്: https://polyadmission.org

100% സൗജന്യമായി പഠിപ്പിക്കുന്ന ഗവണ്മെന്റ് സ്കൂൾ ഓഫ് നഴ്സിംഗുകളിലേക്ക് ജനറൽ നഴ്സിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

Image
100% സൗജന്യമായി GNM കോഴ്‌സ് പഠിപ്പിക്കുന്ന ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് സ്കൂൾ ഓഫ് നഴ്സിംഗുകളിലേക്ക് ജനറൽ നഴ്സിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാനതീയതി ഈ മാസം 30. ( ജൂലൈ 30, 2022). മൊത്തം സീറ്റുകളിൽ 20 ശതമാനം ആൺകുട്ടികൾക്കായി നീക്കിവച്ചിരിക്കുന്നു. സ്വന്തം ജില്ലയിലെ സ്‌കൂൾ ഓഫ് നഴ്സിംഗിലേക്ക് മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.. വിവരങ്ങൾക്ക് ലിങ്ക് നോക്കുക. https://dhs.kerala.gov.in/notification / വലിയ തുക മുടക്കി BSc നഴ്സിംഗ് പഠിക്കാൻ സാധിക്കാത്തവർക്ക് മികച്ച ഒരു ഓപ്‌ഷനാണ് ഗവണ്മെന്റ് സ്‌കൂളുകളിൽ GNM പഠിക്കുക എന്നത്. കാരണം പഠനം തീർത്തും സൗജന്യമാണ്. ട്യൂഷൻ ഫീസ് ഇല്ല. ഹോസ്റ്റലും സൗജന്യമാണ്. Shared മെസ്സ് ആണ്. അതിന് മാസം വളരെ ചെറിയ തുക മാത്രമേ ചിലവ് വരികയുള്ളൂ… ആദ്യത്തെ രണ്ടരവർഷം മാസം 700 രൂപ വീതവും പിന്നീടുള്ള ആറ് മാസം മാസം 2000 രൂപ വീതവും സ്റ്റൈപ്പൻഡ് ലഭിക്കും. ഈ തുക കൊണ്ട് മെസ്സ് ചിലവിന്റെ പകുതിയെങ്കിലും അടയ്ക്കാൻ കഴിയും. ഇങ്ങനെ GNM പാസ്സായിട്ട് നേരെ പോസ്റ്റ്‌ ബേസിക് കോഴ്സിന് ചേർന്നാൽ പ്രൈവറ്റ് ആയിട്ട് ചെയ്താൽ പോലും നേരിട്ട് BSc നഴ്സിംഗ് പഠിക്കുന്നതിന്റെ പകുതി ചിലവ...

EWS Reservation in Plus One Admission

മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അനുവദിച്ച 10% റിസേർവേഷൻ(EWS), ശ്രദ്ധിക്കേണ്ടത് എന്തെല്ലാം? ജനറൽ വിഭാഗത്തിൽ ഉള്ളവർക്ക് മാത്രം അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം 4 ലക്ഷം രൂപയോ അതിൽ താഴയോ ആയിരിക്കണം  Anthyodaya Annayojana (AAY)/Priority House Holds (PHH) വിഭാഗങ്ങളിൽപെടുന്ന റേഷൻ കാർഡ് ഉള്ളവർ മറ്റ് മാനദണ്ഡങ്ങൾ പരിഗണിക്കാതെ  അർഹരാണ്. ഇതിനായി വില്ലേജ് ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റ്(Annexure 1) ഹാജരാക്കണം. കൂടാതെ വാർഷിക വരുമാനം രേഖപ്പെടുത്തിയ Annexure 2 കൂടി  ഹാജരാക്കണം. AAY/PHH വിഭാഗങ്ങളിൽപെടുന്ന റേഷൻ കാർഡ് ഇല്ലാത്തവർ വില്ലേജ് ഓഫിസർ നൽകുന്ന Income & Assets Certificate(Annexure 2) ഹാജരാക്കണം.വാർഷിക വരുമാനം രേഖപ്പെടുത്തണം. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അനുവദിച്ച 10% റിസേർവേഷൻ അർഹതയുള്ളവർ വില്ലേജ് ഓഫിസർ നൽകുന്ന Annexure 1/Annexure 2 വാങ്ങി വെയ്ക്കേണ്ടതാണ് EWS റിസേർവേഷൻ അർഹതയുള്ളവർ വില്ലേജ് ഓഫിസർ നൽകുന്ന Annexure 1/Annexure 2 ലഭിച്ച ശേഷം മാത്രം ഏകജാലക അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. Annexure 1 & 2  സമർപ്പിക്കേണ്ട...