Posts

സംസ്ഥാനത്ത് എൻ.എസ്.എസ് ക്യാമ്പുകൾക്ക് ഓഗസ്റ്റ് 12ന് തുടക്കം: ആകെ 330 ക്യാമ്പുകൾ

Image
വിദ്യാര്‍ത്ഥി വ്യക്തിത്വവികസനം സാമൂഹികസേവനം എന്നിവ ലക്ഷ്യമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ എന്‍.എസ്.എസിന്‍റെ സപ്തദിന സഹവാസ റസിഡന്‍ഷ്യല്‍ ക്യാമ്പുകള്‍ ആഗസ്റ്റ് 12 വെള്ളിയാഴ്ച ആരംഭിക്കും. സമൂഹത്തിന് ഉപകാരപ്പെടുന്ന 6 പദ്ധതികൾ (ദ്യഢഗാത്രം, മിതം, സമജീവനം,തിരംഗാപ്രയാണ്‍, സ്വച്ഛംഅമ്യതം, സജ്ജം ) എന്നിവയാണ് ക്യാമ്പിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതികൾ. സംസ്ഥാനത്തെ 330 ഗ്രാമങ്ങളിലെ വി.എച്ച്.എസ്.ഇ സ്കൂളുകളിലായി 15000 എന്‍.എസ്.എസ് വിദ്യാര്‍ത്ഥിവോളണ്ടിയര്‍മാർ ചേർന്നുള്ള ക്യാമ്പുകളാണ് അന്തര്‍ദേശീയയുവജന ദിനത്തില്‍ ആരംഭിക്കുന്നത്. ഈ ക്യാമ്പുകളിൽ അമ്മമാരെയും കിടപ്പുരോഗികളെയും ഉന്നംവെച്ചാണ് വിദ്യാർത്ഥിക്ഷേമ സാക്ഷരത പ്രവർത്തനങ്ങൾ വിഭാവനം ചെയ്തത്.  ആരോഗ്യവകുപ്പ് എന്‍.സി.ഡി സെല്ലുമായി സഹകരിച്ച് കിടപ്പുരോഗികളുടെ ഭവന സന്ദര്‍ശനം നടത്തി ജീവിതശൈലീരോഗ നിര്‍ണ്ണയ ടെസ്റ്റുകള്‍ സൗജന്യമായി വിദ്യാര്‍ത്ഥികള്‍തന്നെ ചെയ്തുകൊടുക്കുന്ന ദ്യഢഗാത്രം പദ്ധതി, മൂന്ന് ലക്ഷത്തിലധികം വീടുകള്‍ സന്ദര്‍ശിച്ച് അമ്മമാര്‍ക്ക് ഗാര്‍ഹിക ഊര്‍ജ്ജ സാക്ഷരതാസന്ദേശങ്ങള്‍ നല്‍കുന്ന കേരളാ എനര്‍ജി മാനേജ്മെന്‍റ് സെന്റർ സഹകരിക്കുന്ന മിതം പദ...

കളക്ടർ മാമന്റെ പ്രചോദിപ്പിക്കുന്ന ജീവിതം

Image
 "വിദ്യാഭ്യാസത്തിന്റെ വില എന്താണെന്ന് എനിക്ക് നന്നായി അറിയാം. ഏഴാം ക്ലാസ് വരെ ഒരു ശരാശരി വിദ്യാർഥിയായിരുന്നു ഞാൻ. എട്ടാം ക്ലാസിലേക്ക് കടന്നപ്പോൾ വീട്ടിൽ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായി. അതോടെ പഠനം നിർത്തി ഏതെങ്കിലും കടയിൽ ജോലിക്ക് പോകണമെന്നും അത് കുടുംബത്തിന് സഹായകമാകുമെന്നും ബന്ധുക്കൾ പറഞ്ഞു. പക്ഷേ, അച്ഛനും അമ്മയ്ക്കും എന്റെ വിദ്യാഭ്യാസം നിർത്താൻ താൽപര്യം ഇല്ലായിരുന്നു. പഠനം തുടരാനുള്ള പണവുമുണ്ടായിരുന്നില്ല. വിദ്യാഭ്യാസം തുടരണമെന്നും അതിന് വേണ്ടി എത്ര പണം വേണമെങ്കിലും സഹായിക്കാമെന്നും ഒരു അയൽക്കാരൻ പറഞ്ഞു. പക്ഷേ, ഒരാളിൽ നിന്ന് സഹായം സ്വീകരിക്കാൻ എന്റെ അമ്മയ്ക്ക് താല്പര്യമില്ലായിരുന്നു. തുടർന്ന് അമ്മ പറഞ്ഞതനുസരിച്ച് സ്കൂൾ വിട്ടുവന്നശേഷം വൈകുന്നേരം ആറ് മണിമുതൽ രാത്രി ഒമ്പത് മണിവരെ ഒരു മരുന്നുകടയിൽ ജോലിക്ക് പോകാൻ തുടങ്ങി. എല്ലാ മാസവും അവിടെനിന്ന് കിട്ടുന്ന ശമ്പളത്തിലാണ് എട്ടും ഒൻപതും പത്തും ക്ലാസുകൾ പഠിച്ചത്. വിദ്യാഭ്യാസം എത്ര പ്രധാനമാണെന്ന് അപ്പോൾ ഞാൻ മനസിലാക്കി. അന്നു മുതൽ നന്നായി പഠിക്കാൻ ആരംഭിച്ചു. പത്താം ക്ലാസിലും ഇന്റർമീഡിയറ്റിനും ടോപ്പറായി. എഞ്ചിനീയറിങ് സ്വർണ മെഡൽ ജ...

9മുതൽ 12വരെ ക്ലാസുകളിലെ പെൺകുട്ടികൾക്ക് ‘ബീഗം ഹസ്രത്ത് മഹൽ’ നാഷണൽ സ്കോളർഷിപ്പ്: സെപ്റ്റംബർ 30വരെ

Image
കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പായ ‘ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പി’ന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനും, സ്കൂളുകൾ/സ്ഥാപനങ്ങൾ നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനുമായുള്ള വിജ്ഞാപനം, കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. സ്കോളർഷിപ്പിന് അർഹതയുള്ള വിദ്യാർത്ഥികൾ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (എൻ.എസ്.പി) വഴി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ടതാണ് . നേരിട്ട് അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2022 സെപ്റ്റംബർ 30 ആണ്.  മുസ്ലീം, ക്രിസ്റ്റ്യൻ, ജൈനർ, ബുദ്ധർ, സിഖ്, പാഴ്സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട 9. 10, +1, + 2 ക്ലാസുകളിൽ പെൺകുട്ടികൾക്ക് മാത്രമാണ് ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയുള്ളത്. സർക്കാർ/എയ്ഡഡ്/ അംഗീകാരമുള്ള പ്രൈവറ്റ് സ്കൂളുകൾ എന്നിവിടങ്ങളിൽ 9,10, +1, + 2 ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രസ്തുത സ്കോളർഷിപ്പിന് നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകരായ കുട്ടികൾ ഉൾപ്പെടുന്ന കുടുംബത്തിന്റെ ആകെ വാർഷിക വരുമാനം പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ്....

ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പ്: സെപ്റ്റംബർ 30വരെ സമയം- വിശദവിവരങ്ങൾ

Image
പൊതുവിദ്യാഭ്യാസ വകുപ്പ് വഴി സംസ്ഥാനത്ത് നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പായ ‘ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പിന്’ ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. പ്രീ-മെട്രിക് മൈനോരിറ്റി സ്കോളർഷിപ്പിന് അർഹതയുള്ള വിദ്യാർത്ഥികൾ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (എൻ.എസ്.പി) വഴി ഓൺലൈൻ ആയി (ഫ്രഷ് /റിനീവൽ )അപേക്ഷ നൽകാം. നേരിട്ട് അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2022 സെപ്റ്റംബർ 30 ആണ്. മുസ്ലീം, ക്രിസ്റ്റ്യൻ, ജൈനർ, ബുദ്ധർ, സിഖ്, പാഴ്സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മാത്രമാണ് ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയുള്ളത്. സർക്കാർ/എയ്ഡഡ്/ അംഗീകാരമുള്ള പ്രൈവറ്റ് സ്കൂളുകൾ എന്നിവിടങ്ങളിൽ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് പ്രസ്തുത സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകരായ കുട്ടികൾ ഉൾപ്പെടുന്ന കുടുംബത്തിന്റെ ആകെ വാർഷിക വരുമാനം പരമാവധി ഒരു ലക്ഷം രൂപ വരെയാണ്. മാത്രമല്ല ഒരു കുടുംബത്തിലെ 2 കുട്ടികൾക്ക് മാത്രമാണ് സ്കോളർഷിപ്പിന് അർഹതയുള്ളത്. പൊതു നിർദ്ദേശങ്ങൾ ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പിന് ...

പ്ലസ് വൺ ഏകജാലക പ്രവേശനം: ആദ്യ അലോട്ട്മെന്റ് ഫലം വന്നു

പ്ലസ് വൺ സിംഗിൾ വിൻഡോ ഫസ്റ്റ് അലോട്ട്മെന്റ് എങ്ങനെ പരിശോധിക്കാം? ഏകജാലക സംവിധാനത്തിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അഡ്മിഷൻ പോർട്ടലിലെ കാൻഡിഡേറ്റ് ലോഗിനിൽ അവരുടെ ആദ്യ അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്. അത് എങ്ങനെ പരിശോധിക്കാമെന്ന് നമുക്ക് നോക്കാം. ഘട്ടം 1 : http://www.hscap.kerala.gov.in സന്ദർശിക്കുക ഘട്ടം 2 : കാൻഡിഡേറ്റ് ലോഗിൻ- SWS ലിങ്ക് ക്ലിക്ക് ചെയ്യുക, ഘട്ടം 3 : യൂസർ നെയിം, പാസ്സ്‌വേർഡ്, ജില്ല എന്നീ വിശദാംശങ്ങൾ സമർപ്പിച്ച് ലോഗിൻ ക്ലിക്ക് ചെയ്യൂക ഘട്ടം 4 : അലോട്ട്മെന്റ് സ്റ്റാറ്റസ് അലോട്ട്മെന്റ് ലെറ്റർ എന്നിവ പരിശോധിക്കുക. ഘട്ടം 5 : ഫസ്റ്റ് അലോട്ട്മെന്റ് റിസൽറ്റ് എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. ഘട്ടം 6 : പ്രിന്റ് അലോട്ട്മെന്റ് സ്ലിപ്പ് എന്നതിൽ ക്ലിക്ക് ചെയ്യുക ⦿ താൽക്കാലികവും സ്ഥിരവുമായ അഡ്മിഷൻ എന്താണ്? ആദ്യ ഓപ്ഷൻ ലഭിച്ച വിദ്യാർത്ഥികൾ ഫീസ് അടച്ച് സ്ഥിരമായ പ്രവേശനം നേടണം. മറ്റുള്ളവർക്ക് താൽക്കാലിക പ്രവേശനം നേടാൻ കഴിയും, അതുവഴി അവർക്ക് സാധ്യമായ ഉയർന്ന ഓപ്ഷൻ അറിയാൻ അടുത്ത അലോട്ട്മെന്റിനായി കാത്തിരിക്കാം. കൂടാതെ, അത്തരം വിദ്യാർത്ഥികൾക്ക് അവരുടെ ഇഷ്ടമുള്ള ഉയർ...

2022 വർഷത്തെ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യം

Image
ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമായി. 2022 വർഷത്തിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയിച്ച കുട്ടികളുടെസർട്ടിഫിക്കറ്റുകളാണ് ഡിജിലോക്കറിൽ ലഭ്യമാക്കിയിട്ടുണ്ട്  എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനായി ഡിജിലോക്കറിൽ ലോഗിൻ ചെയ്തശേഷം “Get more now എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. Education എന്ന സെക്ഷനിൽ നിന്ന് “Board of Public Examination Kerala’ തിരഞ്ഞെടുക്കുക. തുടർന്ന് “Class XSchool Leaving Certificate’ സെലക്ട്ചെയ്യുകയും തുടർന്ന് രജിസ്റ്റർ നമ്പറും വർഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാർഗനിർദ്ദേശം അനുസരിച്ച് ചെയ്താൽ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പരീക്ഷാഭവനാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. കേരള സംസ്ഥാന മിഷൻ, ഇ-മിഷൻ, ഐ.ടി. ദേശീയ ഇ-ഗവേർണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണ്. നമുക്കാവശ്യമായ എല്ലാ രേഖകളും സുരക്ഷിതമായി ഇ-രേഖകളായി സൂക്ഷിക്കുവാനുള്ള സംവിധാനമാണ് ഡിജിലോക്കർ. https://digilocker.go...

പ്ലസ് വൺ ആദ്യ അലോട്മെന്റ് റിസൾട്ട് ആഗസ്റ്റ് 5 ന്

പ്ലസ് വൺ പ്രവേശനം ആദ്യ അലോട്ട്‌മെന്റ് തീയതി : 05-08-2022 പ്രവേശനം ആഗസ്റ്റ് 5 മുതൽ 10 വരെ. രണ്ടാം അലോട്ട്മെന്റ് തീയതി : 15-08-2022 പ്രവേശനം ആഗസ്റ്റ് 16  മുതൽ 17 വരെ. മൂന്നാം അലോട്ട്മെന്റ് തീയതി : 22-08-2022 പ്രവേശനം ആഗസ്റ്റ് 24 ന് അവസാനിക്കും. ആഗസ്ത് 25 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്  കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. നിങ്ങൾക്ക്  അലോട്ട്മെൻ്റ് വന്ന സ്കൂൾ/കോംബിനേഷൻ നോക്കുക. നിങ്ങൾ നൽകിയ 1 മത്തെ ഓപ്ഷൻ തന്നെ ആണ് നിങ്ങൾക്ക് ലഭിച്ചത് എങ്കിൽ ഏത് സ്കൂളിൽ ആണോ അലോട്മെന്റ് ലഭിച്ചത് ആ സ്കൂളിൽ പോയി ഫീസ് അടച്ച് ആഗസ്റ്റ് 5 മുതൽ ആഗസ്റ്റ് 10 ന്  വൈകുന്നേരം 5 മണിക്ക് മുൻപ് സ്ഥിര അഡ്മിഷൻ എടുക്കേണ്ടതാണ്. അഡ്മിഷൻ എടുക്കാൻ പോകുമ്പോൾ അലോട്മെന്റിന്റെ ഒരു പ്രിന്റ് കോപ്പി കൂടി കയ്യിൽ കരുതണം. ഇല്ല എങ്കിൽ സ്കൂളിൽ ആവശ്യപ്പെട്ടാൽ സ്കൂളിൽ നിന്നും നൽകും.  ഫസ്റ്റ് ഓപ്‌ഷൻ വച്ച സ്കൂളിൽ കിട്ടിയിട്ട് കുട്ടി അഡ്മിഷൻ എടുത്തില്ല എങ്കിൽ കുട്ടി ഏകജാലകത്തിൽ നിന്നും പുറത്താകും. ഇപ്പൊൾ ലഭിച്ച ഓപ്ഷനിൽ നിങ്ങൾ തൃപ്തരല്ല എങ്കിൽ നിങ്ങൾ ഇപ്പൊൾ അലോട്ട്മെൻ്റ് ലഭിച്ച സ്കൂളിൽ പോയി ആഗസ്റ്റ് 10 ന് മുൻപ്...