Posts

ഡയബറ്റിസ് ബാധിതരായ കുട്ടികൾക്ക് പരീക്ഷ എഴുതാൻ അധിക സമയം: ഉത്തരവിറങ്ങി

ടൈപ്പ് വൺ ഡയബറ്റിസ് ബാധിതരായ കുട്ടികൾക്ക് പരീക്ഷ എഴുതാൻ അധിക സമയം അനുവദിച്ചു. സർക്കാർ ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പരീക്ഷാ സമയത്ത് മണിക്കൂറിന് 20 മിനിറ്റ് വീതം പരിഹാര സമയം അനുവദിച്ചാണ് ഉത്തരവായിരിക്കുന്നത്. എസ്എസ്എൽസി 2023,  പരീക്ഷകൾക്ക് ഉത്തരവ് ബാധകമാണ്. Order

Internal Complaints Committee രൂപീകരണം-മാർഗ്ഗനിർദ്ദേശങ്ങൾ

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ നിന്ന് വനിതാ ജീവനക്കാരെ സംരക്ഷിക്കുന്നതിനായി എല്ലാ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലും ഓഫീസുകളിലും ആഭ്യന്തര പരാതി സമിതി രൂപീകരിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ ഓഫീസുകളിലും പത്തോ അതിലധികമോ പേരുള്ള കമ്മിറ്റി രൂപീകരിക്കേണ്ടത് നിർബന്ധമാണ് കൂടാതെ മുതിർന്ന വനിതാ ജീവനക്കാർ അധ്യക്ഷയായിരിക്കണം.   മാത്രമല്ല, 50%-ത്തിലധികം അംഗങ്ങൾ ഓഫീസ് ലൊക്കേഷനിലെ എൽഎസ്ജിഡിയുടെ വാർഡ് മെമ്പർ അല്ലെങ്കിൽ കൗൺസിലർക്കൊപ്പം വനിതാ ജീവനക്കാരും ആയിരിക്കണം. പരാതികൾ നിയമപരമായി പരിഹരിക്കുന്നതിന് നിയമവിദഗ്ധരുടെ സഹായം തേടാമെന്നും പറയുന്നു. രണ്ട് മാസത്തിലൊരിക്കൽ മീറ്റിംഗ് നടത്തുകയും മിനിറ്റുകൾ സൂക്ഷിക്കുകയും വേണം. ഒരു വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളിലും ഇത്തരം കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും ഇതുവരെ രൂപീകരിക്കാത്ത കമ്മിറ്റികൾ രൂപീകരിക്കാൻ നടപടി സ്വീകരിക്കുകയും വേണം.   ജോലിസ്ഥലത്ത് സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമം (തടയൽ, നിരോധനം, പരിഹാരം) നിയമം 2003 പ്രകാരം, പത്തോ അതിലധികമോ ആളുകൾ ജോലി ചെയ്യുന്ന എല്ലാ സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്ഥാപനങ്ങളിലും ആഭ...

Jeevan Raksha Padhathi(Revised GPAIS-Group Personal Accidental Insurance Scheme)

 Jeevan Raksha Scheme (Revised GPAIS)  ജീവൻ രക്ഷാ പദ്ധതിയുടെ പ്രീമിയം തുക 2023 ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറവ് ചെയ്ത് 31/03/2023-ന് മുൻപായി ഇൻഷുറൻസ് & പെൻഷൻ ഫണ്ടിന് കീഴിൽ '8011-00-105-89 ഗ്രൂപ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി' എന്ന ശീർഷകത്തിൽ ഒടുക്കേണ്ടതാണ്. ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറവ് ചെയ്ത് ട്രഷറിയിൽ ഒടുക്കാൻ കഴിയാത്ത ജീവനക്കാർ പ്രസ്തുത പ്രീമിയം തുക 8011-00-105-89 എന്ന ശീർഷകത്തിൽ നേരിട്ട് ട്രഷറിയിൽ ഒടുക്കേണ്ടതാണ് ശൂന്യവേതനാവധിയിലുള്ളവർ,അന്യത്ര സേവനത്തിലുള്ളവർ,മറ്റ് ഏതെങ്കിലും രീതിയിൽ അവധിയിലുള്ളവർ, പേസ്ലിപ്പ് ലഭിക്കാത്ത കാരണത്താൽ ശമ്പളം ലഭിക്കാത്തവർ, മറ്റെന്തെങ്കിലും കാരണത്താൽ ശമ്പളം ലഭിക്കാത്ത ജീവനക്കാർ എന്നിവർ പ്രസ്തുത തുക നേരിട്ട് 31/03/2023-ന് മുൻപായി 8011-00-105-89 എന്ന ശീർഷകത്തിൽ ട്രഷറിയിൽ ഒടുക്കേണ്ടതാണ്. GPAIS - ജീവൻ രക്ഷാ പദ്ധതി  പഴയത് ജനുവരി to മാർച്ച്‌ = (500/12) x 3 = 125 ഇതിൽ 500 അടച്ചു ബാക്കി 375 ഉണ്ട്. പുതിയത് ഏപ്രിൽ to ഡിസംബർ =(1000/12) x 9 = 750 ഇനി അടക്കാൻ ഉള്ളത് 750-375 = 375 375 രൂപ ഫെബ്രുവരി സാലറിയിൽ പിടിക്കണം ജീവൻ രക...

Higher Secondary Revision Class Video by Kite Victers 2023

Image
These videos provide an in-depth understanding of the topics covered in the revised and updated higher secondary syllabus 2023, making it easier for students to prepare for the exam. Subject Video Link Physics Class 1 Class 2 Class 3 Class 4 Class 5 Chemistry Class 1 Class 2 Class 3 Class 4 Class 5 Mathematics Class 1 Class 2 Class 3 Class 4 Class 5 Botany Class 1 Class 2 Class 3 Class 4 Class 5 Zoology Class 1 Class 2 Class 3 Class 4 Class 5 Computer Science & Application Class 1 Class 2 Class 3 Class 4 Class 5 Accountancy Class 1 Class 2 Class 3 Class 4 Class 5 Business Studies Class 1 Class 2 Class 3 Class 4 Class 5 Economics Class 1 Class 2 Class 3 Class 4 Class 5 History Class 1 Class 2 Class 3 Class 4 Class 5 Political Science Class 1 Clas...

ഹയർ സെക്കന്ററി പരീക്ഷയുടെ സാമ്പിൾ ചോദ്യങ്ങൾ വെബ്സൈറ്റ് വഴി ലഭ്യം:

Image
സംസ്ഥാന വിദ്യാഭ്യാസ പരിശീലന സമിതി (എസ് സി ഇ ആർ ടി) യുടെ ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി ചോദ്യശേഖരം (Question Pool) തയാറായി.ഹയർ സെക്കണ്ടറിയിലെ വിവിധ വിഷയങ്ങളിലുള്ള സാമ്പിൾ ചോദ്യങ്ങൾ ലഭ്യമാകുന്ന വെബ് സൈറ്റ്   https://questionpool.scert.kerala.gov.in/  പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി എട്ടിനു സംസ്ഥാനമൊട്ടാകെ നടന്ന  ഹയർ സെക്കണ്ടറി ക്ലസ്റ്റർ തല പരിശീലന ശിൽപശാലയിലൂടെ തയാറാക്കിയ മാതൃകാചോദ്യങ്ങളാണ് പോർട്ടലിൽ ഇപ്പോൾ ലഭ്യമാവുക.  ഹയർ സെക്കണ്ടറിയിലെ മുഴുവൻ അധ്യാപകരും പങ്കാളികളായ കൂട്ടായ പ്രവർത്തനത്തിലൂടെ രണ്ടായിരത്തിലധികം സാമ്പിൾ ചോദ്യങ്ങളാണ് തയാറായിട്ടുള്ളത്.   പ്ലസ് വൺ,പ്ലസ് ടു വിഭാഗങ്ങളിൽ ഓരോന്നിലും ആയിരത്തിലധികം ചോദ്യപേപ്പറുകൾ വീതം ലഭ്യമാകും.അവ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. കോവിഡ്പശ്ചാത്തലവും കുട്ടികളിൽ ദൃശ്യമായ പഠന വിടവുകളും കണക്കിലെടുത്ത് ദേശീയ തലത്തിലും സ...

പ്ലസ്ടുവിന് ശേഷം ഐഐടിയിൽ പഠിക്കാം നിരവധി കോഴ്സുകൾ, വിശദാംശങ്ങളിങ്ങനെ...

എൻജിനീയറിങ്ങിനും ആർക്കിടെക്ചറിനും പുറമേ സയൻസ്, ഇക്കണോമിക്സ്, ഡിസൈൻ തുടങ്ങിയ വിഷയങ്ങളും ഐഐടികളിൽ പഠിക്കാം. ഐഐടി-ബോംബെ നടത്തുന്ന യുസീഡ് (Undergraduate Common Entrance Exam for Design) വഴിയാണ് ഡിസൈൻ കോഴ്സുകളിലേക്കുള്ള പ്രവേശനം. സയൻസ്, ഇക്കണോമിക്സ് പ്രോഗ്രാമുകൾക്ക് ജെഇഇ അഡ്വാൻസ്ഡ്‌ യോഗ്യത വേണം. ബി.ഡിസ് (ബാച്‌ല‍‍‍ർ ഇൻ ഡിസൈൻ) ബോംബെ, ഗുവാഹത്തി, ഹൈദരാബാദ്, ജബൽപുർ ഐഐടികളിലുണ്ട്. ഐഐടി ബോംബെയിൽ ഇന്റഗ്രേറ്റഡ് ബി.ഡിസ് - എം.ഡിസ് പ്രോഗ്രാമുമുണ്ട്. വിവിധ ഐഐടികളിലുള്ള മറ്റു പ്രോഗ്രാമുകൾ: ഐഐടി മദ്രാസ്: ബിഎസ് & എംഎസ് ഡ്യുവൽ ഡിഗ്രി (ബയളോജിക്കൽ സയൻസസ്, ഫിസിക്സ്) ഐടി ബോംബെ: ബിഎസ് / 5 വർഷ ഇന്റഗ്രേറ്റഡ് എംഎസ്‌സി കെമിസ്ട്രി, ബിഎസ് ഇക്കണോമിക്സ്, ബിഎസ് മാത്‌സ് ഐഐടി ഖരഗ്പുർ: ബിഎസ് / 5 വർഷ എംഎസ്‌സി കെമിസ്ട്രി, 5 വർഷ എംഎസ്‌സി എക്സ്പ്ലൊറേഷൻ ജിയോഫിസിക്സ്, ബിഎസ് അപ്ലൈഡ് ജിയോഫിസിക്സ്, ബിഎസ് / ബിഎസ്-എംഎസ് (ഇക്കണോമിക്സ് / മാത്‌സ് & കംപ്യൂട്ടിങ് / സ്റ്റാറ്റിസ്റ്റിക്സ് & ഡേറ്റാ സയൻസ് / ഫിസിക്സ്) ഐഐടി കാൺപുർ: ബിഎസ്-എംഎസ് (ഇക്കണോമിക്സ്, എർത്ത് സയൻസസ്), ബിഎസ് കെമിസ്ട്രി, ബിഎസ് / എംഎസ്‌സി ഫിസിക്സ്, ബിഎസ് /...

സ്കൂൾ ഏകീകരണം: ഡിഡിക്കു പകരം ഇനി ജോയിന്റ് ഡയറക്ടർ

ഖാദർ കമ്മിറ്റി ശുപാർശകൾ പ്രകാരം പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള സ്കൂൾ ഏകീകരണം നടപ്പാകുമ്പോൾ ജില്ലകളിലെ ഡപ്യൂട്ടി ഡയറക്ടർ തസ്തിക ഇല്ലാതാകും; ജോയിന്റ് ഡയറക്ടറാകും പകരമുണ്ടാകുക. ജില്ലാ വിദ്യാഭ്യാസ ഓഫിസ് (ഡിഇഒ), ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് (എഇഒ) എന്നിവയ്ക്കു പകരം ബ്ലോക്ക്, കോർപറേഷൻ തലങ്ങളിലായി സ്കൂൾ എജ്യുക്കേഷൻ ഓഫിസുകൾ (എസ്ഇഒ) നിലവിൽ വരും. വിദ്യാഭ്യാസ പദ്ധതി പ്രവർത്തനങ്ങളുടെ നടത്തിപ്പിനും ഏകോപനത്തിനുമായി പഞ്ചായത്ത് വിദ്യാഭ്യാസ ഓഫിസർ തസ്തികയും വന്നേക്കും. ഹയർ സെക്കൻഡറി മേഖലാ (ആർഡിഡി) ഓഫിസുകളും വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടർ ഓഫിസുകളും ഇല്ലാതാകും.  ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ രൂപീകരിച്ച പ്രത്യേക സെൽ വിദ്യാഭ്യാസ ഓഫിസർമാർക്കായി സംഘടിപ്പിച്ച ശിൽപശാലയിലാണ് ഇക്കാര്യങ്ങളിൽ ധാരണയായത്. ശുപാർശകൾ വൈകാതെ സർക്കാരിനു സമർപ്പിക്കും. മുനിസിപ്പൽ പരിധിയിലുള്ള സ്കൂളുകൾ തൊട്ടടുത്ത ബ്ലോക്ക് കേന്ദ്രീകരിച്ചുള്ള എസ്ഇഒയുടെ പരിധിയിലാകും.  അധ്യാപകർ മുതൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ വരെയുള്ള തസ്തികകളുടെ ശ്രേണീക്രമീകരണവും ചുമതലകളുടെ ക്രോഡീകരണവും പ്രത്യേക സെല്...