Posts

Kerala Plus Two Results 2023 Updates

ഈ വർഷത്തെ ഹയർസെക്കൻഡറി പ്ലസ്ടു ഫലം 2023 മേയ് 25ന് ഉള്ളിൽ പ്രഖ്യാപിക്കും  Check Your Plus Two Results-2023 (All Available Links) Always available Result Link( Keralaresults-NIC Site ) HSE +2 Results( NIC Site) Result Site   Individual Result Click here     School Wise Result Click here    iExaMS-Kerala(Android App)- For Individual Results Click here VHSE +2  Results Individual Result Click here School Wise Result Click here PRD Site   Result Link-1    ...

പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5 മുതൽ: പ്ലസ് ടു ഫലം 25ന്

ഈ അധ്യയന വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5മുതൽ ആരംഭിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. വർഷത്തെ പ്ലസ് ടു പരീക്ഷാഫലം 25ന് പ്രഖ്യാപിക്കും എന്നും മന്ത്രി പറഞ്ഞു. ഹയർ സെക്കന്ററി പഠനം ആഗ്രഹിക്കുന്ന എല്ലാവർക്കും അവസരം ഉണ്ടാക്കുമെന്നും കഴിഞ്ഞ വർഷമുണ്ടായ 81 അധിക ബാച്ച് ഇത്തവണയും തുടരുമെന്നും അദ്ദേഹം അറിയിച്ചു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രശ്നം താലൂക്ക് തലത്തിൽ ലിസ്റ്റ് ശേഖരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം മലബാറിൽ ഈ വർഷം 225702 കുട്ടികളാണ് പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയത്. നിലവിലുള്ള സീറ്റുകൾ 195050 മാത്രമാണ്. യോഗ്യത നേടിയവർക്കെല്ലാം തുടർന്ന് പഠിക്കണമെങ്കിൽ 30652 സീറ്റുകളുടെ കുറവാണ് ഉള്ളത്. സിബിഎസ്ഇ കുട്ടികളുടെ എണ്ണം കൂടി കൂട്ടിയാലത് പിന്നെയും കൂടും. വിജയശതമാനം കൂടിയത് കൊണ്ട് ഇഷ്ടവിഷയം പഠിക്കാനുള്ള അവസരത്തിനും വെല്ലുവിളിയാകും.

2023 24 വർഷത്തെ PRE MATRIC SCHOLARSHIP അപേക്ഷിക്കാം

2023 24 വർഷത്തെ PRE MATRIC SCHOLARSHIP (ലപ്സം ഗ്രാൻഡ്, എഡ്യൂക്കേഷൻ എയ്ഡ്, പ്രതിമാസ സ്റ്റൈപ്പൻ്റ്) 2023 മെയ് 16 മുതൽ ജൂലൈ 31 വരെ ഈ ഗ്രാൻഡ് പോർട്ടൽ വഴി അപേക്ഷിക്കാം INSTRUCTIONS USER MANUAL E-GRANTZ 3.0 PORTAL 

എസ്എസ്എൽസി, പ്ലസ് ടു ഗ്രേസ് മാർക്ക് മൂന്നിരട്ടിയാക്കി: പരിഷ്ക്കരണം കായിക താരങ്ങൾക്കും സ്കൗട്ട് ആൻഡ് ഗൈഡ്സിനും

  സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ കായിക താരങ്ങൾക്ക് നൽകുന്ന ഗ്രേസ് മാർക്ക് 3 ഇരട്ടിയിലേറെ വർധിപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. അന്തർദേശീയ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥികൾക്ക് 100 മാർക്ക് ഗ്രേസ് മാർക്കായി നൽകാനാണ് പുതിയ തീരുമാനം. രണ്ടാം സ്ഥാനം നേടുന്നവർക്ക് 90 മാർക്കും മൂന്നാം സ്ഥാനം നേടുന്നവർക്ക് 80 മാർക്കും നൽകും. അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർക്ക് 75 മാർക്കും അനുവദിക്കും. ദേശീയ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 50 മാർക്കും രണ്ടാം സ്ഥാനം നേടുന്നവർക്ക് 40 മാർക്കും മൂന്നാം സ്ഥാനം നേടുന്നവർക്ക് 30 മാർക്കും അനുവദിക്കും. ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് 25 മാർക്ക് ലഭിക്കും കഴിഞ്ഞമാസം ഗ്രേസ് മാർക്ക് അനുവദിക്കുന്നതിൽ പരിഷ്കരണം കൊണ്ടുവന്നിരുന്നെങ്കിലും കായികതാരങ്ങൾക്കുള്ള മാർക്ക് വെട്ടിക്കുറച്ചിരുന്നു. നേരത്തെ വിജയികൾക്ക് ഗ്രേസ് മാർക്ക് 30 ആയി ഉയർത്തിയിരുന്നെങ്കിലും ഇത് ഇപ്പോൾ 100 മാർക്ക് ആയി പരിഷ്ക്കരിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്സിനുള്ള ഗ്രേസ് മാർക്കും പരിഷ്കരിച്ചു. ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് 25 മാർക്ക് ലഭിക്കും. രാജ്യപുരസ്കാർ അല്ലെങ്...

തൊഴിലധിഷ്ഠിത വിദ്യാഭ്യാസ വികസനം: സംസ്ഥാനത്ത് 210 സ്‌കിൽ ഡെവലപ്മെൻറ് സെന്ററുകൾ

  പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ സ്റ്റാർസ് പദ്ധതി പ്രകാരം സംസ്ഥാനത്ത് 210 സ്കിൽ ഡെവലപ്മെൻറ് സെന്ററുകൾ വരുന്നു. അഭിരുചിയ്ക്കും ഭാവി തൊഴിൽ സാധ്യതയ്ക്കും അനുഗുണമായ വൈദഗ്‌ധ്യം യുവജനങ്ങളിൽ എത്തിക്കാൻ സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾക്ക് കഴിയുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പൊതുവിദ്യാലയങ്ങളിൽ നേരിട്ടെത്തി തുടർ പഠനം പൂർത്തിയാക്കാൻ കഴിയാത്ത 21 വയസ്സിൽ താഴെ പ്രായമുള്ള ഏതൊരാൾക്കും സ്കിൽ ഡെവലപ്മെൻറ് സെന്ററുകൾ പിന്തുണ നൽകും. പൊതുവിദ്യാലയങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് അവർ ആഗ്രഹിക്കുന്ന തൊഴിൽ മേഖലയെ കുറിച്ചും , വികാസ മേഖലകളെ കുറിച്ചും , സാധ്യതയെ സംബന്ധിച്ചും കൃത്യമായ അവബോധം സൃഷ്ടിക്കാൻ തൊഴിൽ നൈപുണ്യ കേന്ദ്രങ്ങൾ വഴിയൊരുക്കും. സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 168 ബിആർസി കേന്ദ്രങ്ങളുടെയും പരിധിയിലായി തെരെഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ആരംഭിക്കുന്ന പദ്ധതി സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ളതാണ്. 210 നൈപുണ്യ വികസന കേന്ദ്രങ്ങളുടെ സംസ്ഥാനതല പ്രവർത്തനോദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്...

എസ്എസ്എൽസി പരീക്ഷാ ഫലത്തിനൊപ്പം മാർക്ക് ഷീറ്റും: ഈ വർഷമുതൽ സാധ്യത

ഈ വർഷമുതൽ എസ്എസ്എൽസി പരീക്ഷാ ഫലത്തിനൊപ്പം മാർക്ക് ഷീറ്റും അനുവദിക്കാൻ നടപടി ഉണ്ടായേക്കും. പരീക്ഷാഫലത്തിനൊപ്പം മാർക്കും പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി നൽകിയ ഹർജി പരിഗണിച്ച് തീരുമാനമെടുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുൻവർഷങ്ങളിൽ നിന്ന് വിഭിന്നമായി പരീക്ഷാഫല പ്രഖ്യാപനത്തിനൊപ്പം മാർക്ക് ലിസ്റ്റ് നൽകാനാണ് സാധ്യത. കഴിഞ്ഞവർഷം വരെ എസ്എസ്എൽസി ഫലത്തിനൊപ്പം മാർക്ക് ലിസ്റ്റ് നൽകിയിരുന്നില്ല. ഏറെ വൈകിയാണ് വിദ്യാർത്ഥികൾക്ക് മാർക്ക് ഷീറ്റ് അനുവദിക്കുന്നത്. പരീക്ഷയിൽ ‘എ’ പ്ലസ് ഗ്രേഡ് ലഭിച്ചവർക്ക് 90 മാർക്ക് എന്നത് കണക്കാക്കിയാണ് പ്ലസ് വൺ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്. പഠനേതര പ്രവർത്തനങ്ങൾക്കുള്ള ഗ്രേസ് മാർക്ക് കൂടി കണക്കാക്കുന്നതിനാൽ ഉയർന്ന മാർക്ക് ലഭിച്ച വിദ്യാർഥികളെ ഈ വിദ്യാർത്ഥികൾ പിന്നിലാക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് സ്വദേശി കോടതിയെ സമീപിച്ചത്. എസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനത്തിന് തടസ്സമില്ലാത്ത രീതിയിൽ നിവേദനം പരിഗണിക്കണം എന്നാണ് കോടതിയുടെ നിർദ്ദേശം.

PARENTS OF DISABILITY PUPILS-WORKING HOURS CONCESSION

Image
Order