Posts

ബിരുദ പഠനം ഇനി 4 വർഷം, മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം കൂടി മാത്രം; മന്ത്രി ആര്‍.ബിന്ദു

സംസ്ഥാനത്ത് മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം കൂടി മാത്രം. അടുത്ത കൊല്ലം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകളായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു.  മൂന്ന് വർഷം കഴിയുമ്പോൾ വിദ്യാർത്ഥികൾക്ക് എക്സിറ്റ് ഓപ്ഷൻ ഉണ്ടാകും. മൂന്നാം വര്‍ഷം പൂർത്തിയാകുമ്പോൾ, ബിരുദ സർട്ടിഫിക്കറ്റ് നൽകും. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് നാലാം വർഷ ബിരുദ കോഴ്സ് തുടരാം. അവർക്ക് ഓണേഴ്‌സ് ബിരുദം നൽകും. ഈ വര്‍ഷം കോളജുകളെ ഇതിനായി നിര്‍ബന്ധിക്കില്ല. നാലാം വർഷം ഗവേഷണത്തിന് പ്രാധാന്യം നല്‍കും. എക്സിറ്റ് സർട്ടിഫിക്കറ്റ് മൂന്നാം വർഷത്തിൽ മാത്രമേ നൽകൂ. ഇടയ്ക്ക് പഠനം നിർത്തിയ കുട്ടികൾക്ക് റീ എൻട്രിക്കുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. സാധ്യമായ കോളജുകളിൽ തുടങ്ങാമെന്ന് സർവകലാശാലകൾ അറിയിച്ചിട്ടുണ്ട്. നാല് വർഷ ബിരുദ കോഴിസിന്‍റെ കരിക്കുലം തയാറാക്കി സർവകലാശാലകൾക്ക് നൽകിയിട്ടുണ്ട്. അടുത്ത വര്‍ഷം മുതൽ എല്ലാ സര്‍വകലാശാലകളിലും നാല് വർഷ ബിരുദ കോഴ്സ് ആയിരിക്കും. ഈ വര്‍ഷം പരീക്ഷണാടിസ്ഥാനത്തിൽ നാല് വർഷ ബിരുദ കോഴ്സ് നടത്താമെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം സര്‍വകലാശാലകളിലെ സ്ഥിരം വിസി നിയമനത്തിലെ അനിശിതാ...

ഈ വർഷം 205 അധ്യയന ദിനങ്ങൾ: മാർച്ച് 31ന് സ്കൂൾ അടയ്ക്കും.

സ്കൂൾ അധ്യയന ദിവസങ്ങൾ 205 ആക്കി പുന:ക്രമീകരിച്ചു.  മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.  ഏപ്രിൽ ആദ്യവാരത്തെ പ്രവൃത്തിദിനം ഒഴിവാക്കി. മാർച്ച്‌ 31ന് സ്കൂൾ അടയ്ക്കും.  ശനിയാഴ്ചകളിലെ പ്രവൃത്തി ദിനം ഒഴിവാക്കുന്നത് പരിശോധിക്കാമെന്നും മന്ത്രി ഉറപ്പു നൽകി. പുതിയ തീരുമാനപ്രകാരം അക്കാദമി കലണ്ടർ പരിഷ്കരിക്കും.  പത്തുവരെയുള്ള ക്ലാസിലെ കുട്ടികൾക്ക് ശനിയാഴ്ചകൾ പ്രവർത്തി ദിനമാക്കിയത് വലിയ വിവാദം ഉയർത്തിയിരുന്നു. 

Vocational higher secondary

Image
 

ബി.എസ്.സി. നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാനത്തെ സർക്കാർ- സ്വാശ്രയ  കോളേജുകളിലെ 2023-24 വർഷത്തെ ബി.എസ്.സി. നഴ്സിംഗ്, ബി.എസ്.സി. എം.എൽ.റ്റി, ബി.എസ്.സി. പെർഫ്യൂഷൻ ടെക്നോളജി, ബി.എസ്.സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി, ബി.എസ്.സി. ഒപ്റ്റോമെടി, ബി.പി.റ്റി. ബി.എ.എസ്സ് എൽ.പി., ബി.സി.വി.റ്റി., ബി.എസ്.സി. ഡയാലിസിസ് ടെക്നോളജി, ബി.എസ്.സി ഒക്കുപേഷണൽ തെറാപ്പി, ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്നോളജി, ബി.എസ്.സി. മെഡിക്കൽ റേഡിയോ തെറാപ്പി ടെക്നോളജി, ബി.എസ്.സി. ന്യൂറോ ടെക്നോളജി എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.  അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2013 ജൂലൈ 3. ഫീസ് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അടക്കാം. 2023 ജൂൺ 7 മുതൽ ജൂൺ 30 വരെ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്. ജനറൽ, എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 800 രൂപയും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്.  ബി.എസ്.സി നഴ്സിംഗ്, ബി.എ.എസ്സ്.എൽ.പി. ഒഴികെയുള്ള മറ്റ് പാര...

ജൂണ്‍ 5ന് ”വലിച്ചെറിയല്‍ മുക്ത വിദ്യാലയ” പ്രഖ്യാപനം: എല്ലാ സ്കൂളുകളിലും നടപ്പാക്കണം

 ജൂണ്‍ 5ന് പരിസ്ഥിതി ദിനത്തിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും ”വലിച്ചെറിയല്‍ മുക്ത വിദ്യാലയ” പ്രഖ്യാപനം നടത്താൻ നിർദേശം. കേവല പ്രഖ്യാപനം എന്നതിലുപരി കുട്ടികളാരുംതന്നെ സ്കൂൾ ക്യാമ്പസിനകത്ത് ആവശ്യമില്ലാത്ത വസ്തുക്കള്‍ വലിച്ചെറിയുന്നില്ല എന്ന് ഉറപ്പാക്കാനും അതിനു കുട്ടികളെ സജ്ജമാക്കാനുമുള്ള നടപടികളാണ് ഇതിലൂടെ ഉദേശിക്കുന്നത്. അധ്യാപകരുടെ നേതൃത്വത്തിൽ ഇതിനുള്ള നടപടി സ്വീകരിക്കണം. കയ്യിലുള്ള മാലിന്യം പൊതു സ്ഥലത്ത് വലിച്ചെറിയുക എന്ന ശീലം കുട്ടികളിൽ ഉണ്ടാക്കരുത് എന്ന ലക്ഷ്യമാണ് പദ്ധതിക്ക് പിന്നിൽ. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ നിർദ്ദേശങ്ങളിലാണ് ”വലിച്ചെറിയൽ മുക്ത വിദ്യാലയ പ്രഖ്യാപനം” ജൂൺ അഞ്ചിന് നടത്താൻ നിർദ്ദേശം നൽകിയിട്ടുള്ളത്. ശുചിത്വ വിദ്യാലയം എന്ന സാക്ഷാൽക്കരണത്തിന്റെ ഭാഗമായാണ് ഇത് നടത്തുന്നത്.

കുട്ടികൾക്ക്‌ ഒഴിവുദിവസങ്ങൾ തിരിച്ചുനൽകുക: വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി എൻ.എസ്.മാധവൻ

സംസ്ഥാനത്ത് സ്കൂൾ പ്രവൃത്തിദിനങ്ങൾ 210 ആയി ഉയർത്തിയതിനും ശനിയാഴ്ചകളിൽ സ്കൂളുകൾ തുറക്കുന്നതിനും എതിരെ രൂക്ഷ വിമർശനവുമായി സാഹിത്യകാരൻ എൻ.എസ്.മാധവൻ. കുട്ടികാലത്തെ പഠനത്തിന്റെ മുഴുവൻ കുത്തക സ്കൂളുകളാണെന്ന അബദ്ധധാരണയിലാണു നമ്മുടെ വിദ്യാഭ്യാസവകുപ്പെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ഏപ്രിലിൽ അടക്കം സ്കൂളുകൾ പ്രവർത്തിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെയാണ് അദ്ദേഹം ട്വിറ്ററിൽ പ്രതിഷേധം രേഖപ്പെടുത്തിയത്. കുട്ടികൾക്ക് ഒഴിവുദിവസങ്ങൾ തിരിച്ചുനൽകണമെന്നും അവരുടെ ബാല്യങ്ങൾ കവർച്ച ചെയ്യരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എൻ. എസ്.മാധവന്റെ ട്വിറ്റർ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ: “കുട്ടികാലത്തെ പഠനത്തിന്റെ മുഴുവൻ കുത്തക സ്കൂളുകളാണെന്ന അബദ്ധധാരണയിലാണു നമ്മുടെ വിദ്യാഭ്യാസവകുപ്പ്‌. പല ശനിയാഴ്ചകളിലും സ്കൂൾ തുറന്നും വേനലവധി ചുരുക്കിയും 210 പഠനദിവസങ്ങൾ കണ്ടെത്തുക എന്നതാണ്‌ അവരുടെ ലക്ഷ്യം. എന്നാൽ വളരുന്ന പ്രായത്തിൽ ഒഴിവുസമയങ്ങളിൽ ആർജ്ജിക്കുന്ന അറിവ്‌ വളരെ പ്രധാനമാണ്‌. അപ്പോഴാണു കളിയിൽ പ്രാവിണ്യം നേടുന്നതും വായിച്ച്‌ വലുതാകുന്നതും. ഉശിരില്ലാത്ത കുട്ടികളെ സൃഷ്ടിക്കാനുള്ളതല്ല സ്കൂളുകൾ. പരിഷ്കൃത രാജ്...

Higher Secondary (Vocational) Admission 2023 Help Page

Image
ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഒഫീഷ്യലി പബ്ലിഷ് ചെയ്ത Prospectus & Govt Order റുകൾ വെച്ച് ഒത്തുനോക്കേണ്ടതാണ്.ഏകജാലക കാര്യങ്ങളിൽ പ്രോസ്പെക്ട്സ് & ICT Cell Tvm നിർദേശങ്ങൾ  ആണ് ഫൈനൽ അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുമുള്ള അവസാന തീയതി  ജൂൺ 9 +1 HSE(V)Prospectus 2023 VHSE Prospectus 2023 ഇതുമായി ബന്ധപ്പെട്ട് കുട്ടികളൂം അധ്യാപകരും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഇതോടൊപ്പം ചേർക്കുന്നു. ഈ വർഷവും അപേക്ഷകൾ  ഓൺലൈനായി കുട്ടികൾ തന്നെ ആണ് സമർപ്പിക്കേണ്ടത്. അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവൺമെന്റ് / എയ്ഡഡ് ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.  CBSE മാത്തമാറ്റിക്സ് standard പഠിച്ചകുട്ടികൾക്ക് മാത്രമേ ഹയർസെക്...