Posts

Plus One Accountancy Notes Chapter 1 Introduction to Accounting_Capsule Notes

CHAPTER 1: INTRODUCTION TO ACCOUNTING – MICRO NOTES MEANING & DEFINITION Accounting: Financial diary for businesses – records money activities, tracks profit/loss, aids decisions. AICPA (1941): Art of recording, classifying & summarising financial transactions & interpreting results. AAA (1966): Process of identifying, measuring & communicating economic information for informed decisions. History: Luca Pacioli (1494, Venice) wrote first book on double entry – used Debit (debito) & Credit (credito). ACCOUNTING AS INFORMATION SYSTEM (8 STEPS) Identification → Measurement → Recording → Classification → Summarising → Analysis → Interpretation → Communication Correct Sequence (Exam Q): Identifying, Recording, Classifying, Summarising. OBJECTIVES OF ACCOUNTING Record keeping (systematic), Profit/Loss calculation, Financial position (Balance Sheet), Information for users, Legal compliance (tax), Management help (decisions). USERS OF ACCOUNTING INFORMATION ...

സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയില്‍ കൊല്ലത്ത്: കായികമേള കുന്നംകുളത്ത്

 ഈ അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയില്‍ കൊല്ലത്ത് നടക്കും. സംസ്ഥാന സ്കൂൾ കായികമേള തൃശ്ശൂർ കുന്നംകുളത്തും സംഘടിപ്പിക്കും.അധ്യാപക സംഘടന പ്രതിനിധിക ളുടെ യോഗത്തിലാണ് തീരുമാനം. 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിനാണ് കൊല്ലം വേദിയാകുക. കായികമേള ഒക്ടോബറിൽ തൃശ്ശൂരിലെ കുന്നംകുളത്തും സ്പെഷ്യൽ സ്കൂൾ മേള നവംബറിൽ എറണാകുളത്തും നടക്കും. ടിടിഐ കലാമേള പാലക്കാട് സെപ്റ്റംബറിലാണ് നടക്കുക. ശാസ്ത്രമേള ഡിസംബറിൽ തിരുവനന്തപുരത്തും നടക്കും. 2023 ജനുവരിയില്‍ കോഴിക്കോട് നടന്ന 61-ാമത് സ്കൂള്‍ കലോത്സവത്തില്‍ ആതിഥേയ ജില്ലയായ കോഴിക്കോട് 940 പോയിന്‍റുകളുമായി കിരീടം നേടിയിരുന്നു. തിരുവനന്തപുരത്ത് നടന്ന 64-ാമത് സ്കൂള്‍ കായികമേളയില്‍ പാലക്കാട് ജില്ലയായിരുന്നു ജേതാക്കൾ.

ഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു

ഈ വർഷത്തെ ഒന്നാം വർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്റി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2013ലെ ഹയർ സെക്കന്ററി ടെക്നിക്കൽ ഹയർസെക്കന്ററി/ആർട്ട് ഒന്നാം വർഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ 25ന് ആരംഭിക്കും. 25ന് ആരംഭിക്കുന്ന പരീക്ഷകൾ 30ന് അവസാനിക്കും. 

PF Credit Card : പലിശ കണക്കാക്കുന്ന രീതിയും ആപ്പും

സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പി.എഫ്. സംബന്ധിച്ച ചില കാര്യങ്ങളെക്കുറിച്ചാണ് ഈ കുറിപ്പ്. വ്യക്തിപരമായ ചില പരീക്ഷണങ്ങളും നിഗമനങ്ങളുമാണ് ഈ കുറിപ്പിന് ആധാരം. വർഷംതോറും മുടങ്ങാതെ ലഭിക്കുന്ന പി.എഫ്. ക്രെഡിറ്റ് കാർഡ് കയ്യിൽ കിട്ടുമ്പോൾ അതിൽ രേഖപ്പെടുത്തിയിരിക്കുന്ന പലിശ എങ്ങനെയാണ് കണക്കാക്കുന്നത്, ഏതു പലിശാ സമ്പ്രദായമാണ് അതിനടിസ്ഥാനം എന്നിങ്ങനെയുള്ള സംശയങ്ങൾ കുറച്ചുനാളായി ഉണ്ടായിരുന്നു. പി.എഫ്. സംബന്ധിച്ച പോർട്ടലുകളിലൊന്നിലും ഇവയെക്കുറിച്ച് പരാമർശങ്ങൾ ഇല്ല എന്നതും പ്രയാസകരമായി തോന്നി. ഒരു സ്‍പ്രെഡ് ഷീറ്റ് പ്രോഗ്രാമിന്റെ സഹായത്തോടെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കുമോ എന്ന് ശ്രമിച്ചു നോക്കാൻ തീരുമാനിച്ചു. ലാസ്റ്റ് ക്രെഡിറ്റ് കാർഡ് എടുത്ത് വെച്ച്, അതിലെ ഡാറ്റ (പലിശ ഒഴികെയുള്ള ഡാറ്റ) കമ്പ്യൂട്ടറിൽ ഇൻപുട്ട് ചെയ്തു. കൂട്ടുപലിശ കാണുന്നതിന്റെയും സാധാരണ പലിശ കാണുന്നതിന്റെയും വിവിധ രീതികൾ അതിൽ അനുയോജ്യമായ ഫോർമുലകൾ നൽകി പരീക്ഷിച്ചു. Trial and Error Method തന്നെ. ഒരു ഘട്ടത്തിൽ പ്രതീക്ഷിച്ച ലക്ഷ്യം കണ്ടു. ക്രെഡിറ്റ് കാർഡിലെ പലിശയും കമ്പ്യൂട്ടർ സ്ക്രീനിൽ തെളിയുന്ന പലിശയും ഒന്നുതന്നെ. തുടർന്ന...

BIMS - Help

ട്രഷറിയിൽ നിന്നും ചെക്കുകൾ, ബില്ലുകൾ പാസ്സായി വിവിധ കാരണങ്ങളാൽ ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് തുക ക്രെഡിറ്റ് വരാതെ മടങ്ങിയിട്ടുണ്ടെങ്കിൽ , 30 ദിവസത്തിനുള്ളിൽ ബിംസിൽ/സാഖ്യയിൽ/സ്പാർക്കിൽ ബെനിഫിഷ്യറി അക്കൗണ്ട് കറക്ഷൻ നടത്തി പരിഹരിക്കേണ്ടതാണ്. അല്ലാത്തപക്ഷം തുക സോഴ്സ് ഹെഡിലേക്ക് / സോഴ്സ് അക്കൗണ്ടിലേക്ക് തിരികെ ക്രെഡിറ്റാവുന്നതാണ്. ഇത്തരത്തിൽ യഥാസമയം കറക്ഷൻ നടത്തി പരിഹരിക്കാത്തത് മൂലം ഗുണഭോകതാവിന് വീണ്ടും തുക ലഭ്യമാക്കുന്നതിന് വളരെ കാലതാമസം നേരിടുന്നതും, പരാതികൾക്ക് ഇടനൽകുന്നതുമാണ്. ആയതിനാൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ ഡിഡിഒ മാരുടെ അറിവിലേക്കായി നൽകുന്നു. ട്രഷറിയിൽനിന്നും ബില്ലുകൾ ചെക്കുകൾ പാസ്സായതിന് ശേഷം ബിംസ് / സാഖ്യ / സ്പാർക്ക് പരിശോധിച്ച് എല്ലാ ഗുണഭോക്താക്കളുടെയും അക്കൗണ്ടുകളിലേക്കും തുക ക്രെഡിറ്റ് ആയിട്ടുണ്ടെന്ന് ഡിഡിഒ ഉറപ്പ് വരുത്തേണ്ടതാണ് . ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് തുക ക്രെഡിറ്റ് വരാതെ മടങ്ങിയിട്ടുണ്ടെങ്കിൽ, 30 ദിവസത്തിനുള്ളിൽ ബെനിഫിഷ്യറി അക്കൗണ്ട് കറക്ഷൻ നടത്തി പരിഹരിക്കേണ്ടതാണ് . അല്ലാത്തപക്ഷം തുക സോഴ്സ് ഹെഡിലേക്ക് / സോഴ്സ് അക്കൗണ്ടിലേക്ക് തിരികെ ക്രെഡിറ്റാവുന്നതാണ്. ഇത്തരത്ത...

സ്കോൾ – കേരള വൊക്കേഷണൽ ഹയർസെക്കണ്ടറി അഡീഷണൽ മാത്തമാറ്റിക്സ് പ്രവേശനത്തിന് അപേക്ഷിക്കാം

Image
വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാർഥികൾക്കായി സ്കോൾ-കേരള നടത്തുന്ന അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2023-25 ബാച്ചിൽ സംസ്ഥാനത്തെ ഏതെങ്കിലും ഒരു റഗുലർ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ ഒന്നാം വർഷം ‘ബി’ ഗ്രൂപ്പിൽ പ്രവേശനം നേടിയവാരായിരിക്കണം. http://scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കോഴ്സ് ഫീസ് 500 രൂപ. ഫീസ് ഓൺലൈനായും (ഇന്റർനെറ്റ് ബാങ്കിംഗ്/ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് മുഖേന), ഓഫ്‌ലൈനായും (പോസ്റ്റ് ഓഫീസ് മുഖേന) അടയക്കാം. ഫീസ് വിവരങ്ങൾക്കും രജിസ്ട്രേഷനുള്ള മാർഗ്ഗ നിർദേശങ്ങൾക്കും സ്കോൾ-കേരളയുടെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പ്രോസ്പെക്ടസ് കാണുക. പിഴ കൂടാതെ സെപ്റ്റംബർ ഒന്നു വരെയും 60 രൂപ പിഴയോടെ സെപ്റ്റംബർ 14 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്ട്രേഷന് ശേഷം ഡൗൺലോഡ് ചെയ്ത അപേക്ഷയുടെ പ്രന്റൗട്ടും, അനുബന്ധരേഖകളും രണ്ട് ദിവസത്തിനകം അതത് സ്കൂൾ പ്രിൻസിപ്പാളിന്റെ സാക്ഷ്യപ്പെടുത്തലോടുകൂടി എക്സിക്യൂട്ടീവ് ഡയറക്ടർ, സ്കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ തപാൽ മാർഗം അയയ്ക്കണം. അന്വേഷണങ്ങൾക്ക്: 0471 – 2342369, 2342271, 2342950.

Higher Secondary First Terminal(Onam) Exam Time Table, Question Paper and Answer Key

XII First Term/Onam Exam Time Table Augest 2023