Posts

2024ലെ ഹയർ സെക്കൻഡറി പരീക്ഷകളുടെ വിജ്ഞാപനം വന്നു: ഫീസ് വിവരങ്ങൾ അറിയാം

2024ലെ ഹയർ സെക്കന്ററി ഒന്നും രണ്ടും വർഷ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാർച്ചിൽ നടക്കുന്ന പരീക്ഷകളുടെ വിജ്ഞാപനം http://dhsekerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. പിഴ കൂടാതെ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി 26/10/23, 20 രൂപ ഫൈനോടുകൂടി 02/11/2023, പ്രതിദിനം 5 രൂപ അധിക ഫൈനോടെ 09/1/2023 , 600 രൂപ സൂപ്പർ ഫൈനോടുകൂടി 16/11/2023 തീയതി വരെയും ഫീസ് അടയ്‌ക്കാം ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം 2024 മാർച്ചിൽ നടത്തുന്ന ഒന്നും രണ്ടും വർഷ പൊതുപരീക്ഷാ നടത്തിപ്പിനുള്ള വിജ്ഞാപനവും പ്രസിദ്ധീകരിച്ചു. വിജ്ഞാപനം http://vhsems.kerala.gov.in ൽ ലഭ്യമാണ്. തിയറി പരീക്ഷകൾ 2024 മാർച്ച് ഒന്നിന് ആരംഭിച്ച് 26 ന് അവസാനിക്കും. രണ്ടാം വർഷ വൊക്കേഷണൽ പ്രായോഗിക പരീക്ഷകൾ 2024 ജനുവരി 16 മുതലും രണ്ടാം വർഷ നോൺ വൊക്കേഷണൽ പ്രായോഗിക പരീക്ഷകൾ ജനുവരി 22 മുതലും ആരംഭിക്കും. ഒന്നാം വർഷ വൊക്കേഷണൽ പ്രായോഗിക പരീക്ഷകൾ ജനുവരി 27 ന് ആരംഭിക്കും. ഒന്നും രണ്ടും വർഷ പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 26 വരെയും 20 രൂപ പിഴയോടുകൂടി നവംബർ രണ്ടു വരെയും 20 രൂപയോടൊപ്പം ദിനംപ്രതി 5 രൂപ ഫൈനോടുകൂടി നവംബർ ഒമ്പതു വരെയും 600 രൂപ സൂപ്പർ ഫൈനോടുകൂടി നവംബർ 16 വര...

മികച്ച വിദ്യാർത്ഥികൾക്ക് ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷൻ ക്യാഷ് അവാർഡ്

സർക്കാർ/ എയിഡഡ് വിദ്യാലയങ്ങളിൽ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി (സ്റ്റേറ്റ് സിലബസ്), THSLC പരീക്ഷ എഴുതി എല്ലാ വിഷയങ്ങളിലും A+ നേടിയ സർക്കാർ / എയിഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡിന് ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷൻ അപേക്ഷ ക്ഷണിച്ചു. http://nftwkerala.org വഴിയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ നൽകുന്നതിനുമുള്ള അവസാന തീയതി ഒക്ടോബർ 31ന് വൈകിട്ട് അഞ്ചുവരെയാണ്. അപൂർണമായതും, നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്നതുമായ അപേക്ഷകൾ പരിഗണിക്കില്ല.

ഡിസൈനിങ് ലോകത്ത് ചുവടുറപ്പിക്കാം; ഇത് അവസരങ്ങളുടെ കാലം

Image

നാഷനൽ മെറിറ്റ് സ്കോളർഷിപ്: നവംബർ 30 വരെ അപേക്ഷിക്കാം

കേന്ദ്രസർക്കാർ 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി നൽകുന്ന നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിനായി അപേക്ഷിക്കാനുള്ള അവസരം നവംബർ 30 വരെ.  9-ാം ക്ലാസ് വിദ്യാർഥികൾക്കായി ഒരു ലക്ഷം പുതിയ സ്കോളർഷിപ്പുകൾ നൽകും. 10 മുതൽ 12 വരെ ക്ലാസ് വിദ്യാർഥികൾക്കു നിലവിലുള്ള സ്കോളർഷിപ് പുതുക്കാം. നാഷനൽ സ്കോളർഷിപ് പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്.   യോഗ്യതകൾ 9 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ 2023-24 അധ്യയന വർഷത്തിൽ യോഗ്യത നേടിയവർ കേന്ദ്രസർക്കാർ അംഗീകരിച്ച സ്കൂളുകളിൽ പഠിക്കുന്നവർ അപേക്ഷിക്കേണ്ട വിധം https://scholarships.gov.in / എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. "Apply Now" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപേക്ഷാ ഫോം പൂരിപ്പിക്കുക. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക. ആവശ്യമായ രേഖകൾ അപേക്ഷാ ഫോം ഫോട്ടോ തിരിച്ചറിയൽ രേഖ വിദ്യാർത്ഥി യോഗ്യത സർട്ടിഫിക്കറ്റ് മാതാപിതാക്കളുടെ വരുമാന സർട്ടിഫിക്കറ്റ് അപേക്ഷാ സമയപരിധി: 30 നവംബർ 2023 വിവരങ്ങൾക്ക്: Website: https://scholarships.gov.in/ Notification: Click Here Call: 011-23066205 

വിവിധ തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം: അപേക്ഷ നവംബർ ഒന്നുവരെ

കേരള പബ്ലിക് സർവീസ് കമ്മീഷൻ കാറ്റഗറി നമ്പർ 291-333/ 2023ലെ ഒഴിവുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 29ലെ ഗസറ്റിലും http://keralapsc.gov.in/notification വെബ്സൈറ്റ് വഴിയും വിശദവിവരങ്ങൾ ലഭ്യമാണ്. അപേക്ഷകൾ നവംബർ ഒന്നു വരെ സമർപ്പിക്കാം. തസ്തികളുടെ വിവരങ്ങൾ താഴെ. ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി, ഓറൽ പാതോളജി ആൻഡ് മൈക്രോബയോളജി, കമ്മ്യൂണിറ്റി ഡെന്റിസ്റ്ററി, ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി( കേരള മെഡിക്കൽ എജ്യൂക്കേഷൻ), മെഡിക്കൽ ഓഫീസർ (ഹോമിയോ) (തസ്തികമാറ്റം വഴി),റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, ജൂനിയർ ലെക്ചർ-സ്‌കൾപ്ചർ (കോളേജ് വിദ്യാഭ്യാസം) നേഴ്സറി ടീച്ചർ, പാംഗർ ഇൻസ്‌ട്രക്ടർ(കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രി), ഡ്രൈവർ- കം- ഓഫീസ് അറ്റന്റൻഡ് -മീഡിയം/ഹെവി പാസ്സഞ്ചർ/ഗുഡ്സ് വെഹിക്കിൾ, സ്റ്റാഫ് നഴ്സ് ഗ്രേഡ് II (ഇൻഷുറൻസ് മെഡിക്കൽ സർവീസസ്),ഫാർമസിസ്റ്റ് ഗ്രേഡ് II ( ഹെൽത്ത് സർവീസസ്), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്, യു. പി സ്കൂൾ ടീച്ചർ (തമിഴ്മീഡിയം) (വിദ്യാഭ്യാസം) സിവിൽ എക്സൈസ് ഓഫീസർ ട്രെയിനി (പുരുഷന്മാർ) (നേരിട്ടും തസ്തികമാറ്റം വഴിയും), വർക്ക് സൂപ്രണ്ട് (സോയിൽ സർവേ), പാർട്ട്‌ ടൈം ജൂനിയർ ലാംഗ്വേജ് ട...

രാജ്യത്തെ വ്യാജ സർവകലാശാലകളുടെ പട്ടിക യുജിസി പുറത്തിറക്കി: ഏറ്റവും അധികം ഡൽഹിയിൽ

യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി) ഇന്ത്യയിലെ വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തിറക്കി. ഇത്തരത്തിലുള്ള വ്യാജ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പുകൾക്കും പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും സംസ്ഥാനങ്ങൾക്കും യുജിസി കത്തയച്ചു. വ്യാജ ബിരുദങ്ങൾ നൽകി വിദ്യാർത്ഥികളെ കബളിപ്പിക്കാനും വഞ്ചിക്കാനും അവയുടെ പേരിനൊപ്പം “യൂണിവേഴ്സിറ്റി” എന്ന വാക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കട്ടി യുജിസി സെക്രട്ടറി മനീഷ് ജോഷി ഈ സ്ഥാപനങ്ങളുടെ വിസിമാർക്കും കത്തയച്ചു. യുജിസി പുറത്ത് വിട്ട വ്യാജ സർവകലാശാലകളുടെ ലിസ്റ്റ് താഴെ. 🔵 ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് & ഫിസിക്കൽ ഹെൽത്ത് സയൻസസ് (AIIPHS) സ്റ്റേറ്റ് ഗവൺമെന്റ് യൂണിവേഴ്സിറ്റി കൊമേഴ്സ്യൽ യൂണിവേഴ്സിറ്റി ലിമിറ്റഡ്. യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി വൊക്കേഷണൽ യൂണിവേഴ്സിറ്റി ADR-കേന്ദ്രീകൃത ജൂറിഡിക്കൽ യൂണിവേഴ്സിറ്റി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എഞ്ചിനീയറിങ്.  വിശ്വകർമ ഓപ്പൺ യൂണിവേഴ്സിറ്റി അദ്ധ്യാത്മിക് വിശ്വവിദ്യാലയം (ആത്മീയ സർവകലാശാല) 🔵 ആന്ധ്രാപ്രദേശ് ക്രൈസ്റ്റ...

+1 Accountancy Previous questions and Answers - Chapter 1

2022  Imp 58.      A person to whom the business owes money is called                                              (1) (a)  Debtor (b) Creditor (c) Manager (d) Partner  Ans. (b) Creditor 57.      Decrease in the value of intangible asset is known as                                                (1) (a)  Depletion      (b) Fluctuation       (c) Appreciation     (d) Amortization Ans. (d) Amortization 56.      State the qualitative characteristics of accounting information.                            (2) Ans. 1) Reliability 2) Relevance 3) Understandability 4) Comparability 20...