Posts

സ്‍കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് 2023-24

Image
 ഈ അധ്യയനവര്‍ഷത്തെ സ്‍കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. 22.11.2023 ന് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ഡിസംബര്‍ 1 നാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ 27 വരെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കാവുന്നതാണ്. വിശദാംശങ്ങളടങ്ങിയ സര്‍ക്കുലറും സമയക്രമവും ചുവടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി 27.11.2023 (3 മണി വരെ) നാമനിര്‍ദ്ദേശ പത്രിക പരിശോധിച്ച് അവ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 28.11.2023 (12 മണി) നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി 28.11.2023 (3 മണി വരെ) മല്‍സരാര്‍ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി 29.11.2023 വോട്ടെടുപ്പ് തീയതി 01.12.2023 (11 മണി വരെ) വോട്ടെണ്ണല്‍ തീയതിയും സമയവും 01.12.2023 (1 മണി വരെ) പാര്‍ലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് 04.12.2023 സ്കൂള്‍ പാര്‍ലമെന്റിന്റെ ആദ്യ യോഗം 04.12.2023 സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇവിടെ   Click Here to Download Circular dated 5/11/2017 on School Parliament  Click Here to Download various Election Forms Click Here to Downloa...

വിഎച്ച്എസ്ഇ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെല്ലിൽ വിവിധ ഒഴിവുകൾ

 വിഎച്ച്എസ്ഇ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ്ങിന്റെ എൻഎസ്ക്യുഎഫ് സെല്ലിലേക്ക് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. വിവിധ താത്കാലിക ഒഴിവുകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. തസ്തിക വിവരങ്ങൾ കംപ്യൂട്ടർ ഓപ്പറേറ്റർ, MIS ഓപ്പറേറ്റർ, ഗ്രാഫിക് ഡിസൈർ. പ്രായപരിധി 01.06.2023 ന് 21 വയസ് പൂർത്തിയായിരിക്കണം. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ നേടിയിട്ടുള്ള ബിരുദവും ഏതെങ്കിലും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ എന്ന വിഷയത്തിലുള്ള സർട്ടിഫിക്കറ്റ്/ ഡാറ്റാ എൻട്രി ആൻഡ് കൺട്രോൾ ഓപ്പറേഷൻ എന്ന വിഷയത്തിലുള്ള സർട്ടിഫിക്കറ്റുമുള്ളവർക്ക് കംപ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. COPA/BCA/Diploma in Programmer/MCA ആണ് MIS ഓപ്പറേറ്റർക്കുള്ള യോഗ്യത. Data Base/ Web Development Programming എന്നിവയിലെ നൈപുണ്യവും വേണം. അംഗീകൃത സ്ഥാപനത്തിൽ നിന്നും നേടിയ BFA ബിരുദവും ഗ്രാഫിക് ഡിസൈനിൽ 3 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മൾട്ടിമീഡിയ/ ഗ്രാഫിക് ഡിസൈനർ ഒരു വിഷയമായി പഠിച്ച ബിരുദവും ഗ്രാഫിക് ഡിസൈനിങ്ങിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവു...

PLUS ONE IMPROVEMENT RESULT-2023

2023 വർഷത്തെ പ്ലസ് വൺ ഇമ്പ്രൂവ്മെന്റ്  പരീക്ഷാ  ഫലം  ഉടൻ  പ്രഖ്യാപിക്കും...  ..... എല്ലാ കുട്ടികൾക്കും ഒരായിരം ആശംസകൾ.......  താഴെ കാണുന്ന ലിങ്കുകളിൽ കയറി നിങ്ങൾക്ക് പരീക്ഷാ ഫലം പരിശോധിക്കാവുന്നതാണ്.... എല്ലാ വിജയികൾക്കും ആശംസകൾ..... "YOUR EXAM RESULTS DO NOT DEFINE YOU AS A PERSON AND / OR PREDICT YOUR FUTURE!!!!!" Plus One  Individual Result 2023   Plus One  School wise  result-2023  VHSE One Year result-2023   District wise School codes 1.Trivandrum 2.Kollam 3.Pathanamthitta 4.Alappuzha 5.Kottayam 6.Idukki 7.Ernakulam 8.Thrissur 9.Palakkad 10.Malappuram 11.Kozhikodu 12.Wayanadu 13.Kannur 14.Kasargodu

ഇന്ത്യൻ ആർമിയിൽ ലഫ്‌റ്റ്‌നന്റ് റാങ്കിൽ നിയമനം: പ്ലസ്ടുക്കാർക്കുള്ള അപേക്ഷ 12വരെ

 ഇന്ത്യൻ ആർമിയിൽ പ്ലസ്‌ടു ടെക്‌നിക്കൽ എൻട്രി സ്‌കീം (പെർമനന്റ് കമ്മിഷൻ) പ്രകാരമുള്ള കോഴ്‌സിലേക്ക് അപേക്ഷ നൽകാനുള്ള സമയം നവംബർ 12ന് അവസാനിക്കും. 4 വർഷത്തെ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദവും പരിശീലനത്തിനുശേഷം ലഫ്‌റ്റ്‌നന്റ് റാങ്കിൽ നിയമനവും ലഭിക്കും. ആകെ 90 ഒഴിവുകളാണ് ഉള്ളത്. അവിവാഹിതരായ ആൺകുട്ടികൾക്കാണ് അവസരം. പ്ലസ്ടു (ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ്) 60ശതമാനം മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ജെഇഇ (മെയിൻസ്) 2023 എഴുതിയവരാകണം. അപേക്ഷകർ 2004 ജൂലൈ രണ്ടിനു മുൻപും 2007 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്. അപേക്ഷയുടെ അടിസ്ഥാനത്തിൽ ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും. രണ്ടു ഘട്ടങ്ങളായാണ് അഭിമുഖം നടക്കുക. സൈക്കോളജിക്കൽ ടെസ്‌റ്റ്, ഗ്രൂപ്പ് ടെസ്‌റ്റ് എന്നിവയും ഇതിനു ശേഷം വൈദ്യപരിശോധനയും നടക്കും. 2024 ജൂലൈ മാസത്തിലാണ് കോഴ്‌സ് ആരംഭിക്കുക. http://joinindianarmy.nic.in വഴി അപേക്ഷ നൽകണം.

കേരള പോലീസിൽ പ്ലസ്ടുക്കാർക്ക് അവസരം: അപേക്ഷ 29വരെ

 കേരള പൊലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍/ വനിതാ പൊലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ എന്നീ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കാറ്റഗറി നമ്പര്‍: 416/2023. 20 വയസ് മുതല്‍ 28വയസ് വരെയാണ് പ്രായപരിധി. അപേക്ഷകർ 02-01-1995നും 01-01-2003നും ഇടയില്‍ ജനിച്ചവരായിരിക്കണം. ഒബിസി വിഭാഗക്കാര്‍ക്ക് 31 വയസ്വരെയും, എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് 33 വയസ് വരെയും, എക്‌സ് സര്‍വ്വീസ് മെന്‍- 41വയസ് വരെയും ഇളവുകളുണ്ട്. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ഹെവി പാസഞ്ചര്‍ വെഹിക്കിള്‍, ഹെവി ഗുഡ്‌സ് വെഹിക്കിള്‍ ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം. 31,100 മുതല്‍ 66,800 രൂപ വരെയാണ് ശമ്പളം. പുരുഷന്‍മാര്‍ക്ക് 168 സെന്റീ മീറ്ററും, വനിതകള്‍ക്ക് 157 സെന്റീമീറ്ററും ഉയരം വേണം. പുരുഷന്‍മാര്‍ക്ക് 81 സെന്റീമീറ്റര്‍ നെഞ്ചളവും, 5 സെന്റീമീറ്റര്‍ വികാസവും ഉണ്ടായിരിക്കണം. എസ്.സി, എസ്.ടി വിഭാഗത്തിലെ പുരുഷന്‍മാര്‍ക്ക് 161 സെന്റീമീറ്റര്‍ നീളവും, 76 സെന്റീമീറ്റര്‍ നെഞ്ചളവും ഉണ്ടായാല്‍ മതി. ഈ വിഭാഗത്തിലെ സ്ത്രീകള്‍ക്ക് 151 സെന്റീ മീറ്ററാണ് ആവശ്യം. പുരുഷന്മാർക്കുള്ള 8 ഫിസിക്കല്‍...

റവന്യൂജില്ലാ ശാസ്ത്രോത്സവം ഇരിങ്ങാലക്കുടയിൽ

Image
  തൃശ്ശൂർ റവന്യൂജില്ലാ ശാസ്ത്രോത്സവവും വൊക്കേഷണൽ എക്സ്‌പോയും ഏഴ്, എട്ട് തീയതികളിലായി ഇരിങ്ങാലക്കുടയിലെ വിവിധ സ്കൂളുകളിൽ നടക്കും. പ്രവൃത്തി പരിചയമേള സെയ്ന്റ് മേരീസ് എച്ച്.എസ്.എസ്സിലും ഗണിതശാത്രമേള ഡോൺബോസ്കോ എച്ച്.എസ്.എസ്സിലും ശാസ്ത്രമേള ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലും സാമൂഹികശാസ്ത്രമേള നാഷണൽ എച്ച്.എസ്.എസിലും ഐ.ടി. മേള എൽ.എഫ്.സി.എച്ച്.എസിലുമാണ് നടക്കുന്നത്. മൂവായിരത്തിലേറെ വിദ്യാർഥികൾ മേളയിൽ പങ്കെടുക്കും. ഏഴിന് രാവിലെ 9.30-ന് ഇരിങ്ങാലക്കുട ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങ് ഇ.ടി. ടൈസൺ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്‌സൻ സുജാ സഞ്ജീവ്കുമാർ അധ്യക്ഷയായിരിക്കും. തൃശ്ശൂർ- ഇടുക്കി ജില്ലകളിലെ വി.എച്ച്.എസ്.സി. സ്കൂൾ വിദ്യാർഥികൾ നിർമിക്കുന്ന ഉത്‌പന്നങ്ങളുടെ പ്രദർശന വിൽപ്പനശാല ഗവ. മോഡൽ ബോയ്‌സ് ഹൈസ്കൂളിൽ നടക്കും. എട്ടിന് വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപനസമ്മേളനം വി.ആർ. സുനിൽകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ ചെയർപേഴ്‌സൻ സുജാ സഞ്ജീവ്കുമാർ, ഡി.ഡി. ഷാജിമോൻ ഡി., വി.എച്ച്.എസ്.സി. റീജണൽ ഡയറക്ടർ പി. നവീന, പബ്ലിസിറ്റി കൺവീനർ പി.വി. ജോൺസൺ, ജോയിന്റ്‌ കൺവീനർ സൈമൺ ജോസ് എന്ന...

തൃശൂർ ജില്ലാ ശാസ്ത്രമേള & വൊക്കേഷണൽ എക്സ്പോ 2023 നവംബർ 7, 8 തിയ്യതികളിൽ

Image
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികളുടെ വൈജ്ഞാനികവും കലാപരവും സൃഷ്ടിപരവുമായ കഴിവുകൾ പ്രകടിപ്പിക്കുന്ന തൃശൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവം & വൊക്കേഷണൽ എക്സ്പോ 2023 നവംബർ 7, 8 തിയ്യതികളിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ വെച്ചു നടക്കും. ഹയർ സെക്കണ്ടറി പഠനത്തോടൊപ്പം തൊഴിൽ പരിശീലനം ലക്ഷ്യമാക്കി പ്രവർത്തിച്ചുവരുന്ന തൃശ്ശൂർ, ഇടുക്കി ജില്ലകളിലെ 52 വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകളിലെ വിദ്യാർത്ഥികൾ തങ്ങളുടെ പാഠ്യപദ്ധതിയുടെ ഭാഗമായി ഉൽപാദന സേവന കേന്ദ്രങ്ങളിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും പ്രദർശനവും വിൽപനയുമാണ് വൊക്കേഷണൽ എക്സ്പോ. എഞ്ചിനീയറിംഗ്, ഐ.ടി, അഗ്രികൾച്ചർ, പാരാമെഡിക്കൽ, ആനിമൽ ഹസ്ബന്ററി, ഫിഷറീസ്, കോമേഴ്സ്, ബിസിനസ്, ട്രാവൽ & ടൂറിസം, ഫാഷൻ ടെക്നോളജി, കോസ്മെറ്റോളജി തുടങ്ങിയ വിവിധ പഠനശാഖകളിലെ അമ്പതോളം സ്റ്റാളുകൾ ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിൽ  ഒരുക്കുന്ന വൊക്കേഷണൽ എക്സ്പോയിൽ പങ്കെടുക്കും.   വിദ്യാർത്ഥികളിൽ തൊഴിൽ സംസ്കാരം വളർത്തിയെടുക്കുന്നതിനും ക്രിയാത്മകശേ...