Posts

പരീക്ഷാ ചോദ്യങ്ങൾ സുരക്ഷിതമാക്കാൻ ഡിജിറ്റൽ പൂട്ട്!

വിദ്യാർത്ഥികൾക്ക് ആശ്വാസമായി, പരീക്ഷാ ചോദ്യങ്ങൾ ചോർച്ച തടയാൻ സർക്കാർ പുതിയ നടപടികൾ സ്വീകരിച്ചിരിക്കുന്നു. 'ഓട്ടോമേറ്റഡ് ക്വസ്റ്റ്യൻ പേപ്പർ ജനറേറ്റിങ് സിസ്റ്റം' എന്ന സോഫ്റ്റ്‌വേർ വികസിപ്പിച്ചുകൊണ്ട് പരീക്ഷാ ദിവസം മാത്രമേ ചോദ്യക്കടലാസ് സ്‌കൂളുകൾക്ക് ലഭ്യമാക്കുകയുള്ളൂ. ഇതോടെ പരീക്ഷാ ചോദ്യങ്ങൾ ചോർച്ച നടത്തുന്നവർക്ക് അവസരമുണ്ടാവില്ല. പുതിയ സംവിധാനത്തിൽ, എല്ലാ വിഷയങ്ങളിലും ചോദ്യബാങ്ക് നിർബന്ധമാക്കും. ചോദ്യക്കടലാസ് തയ്യാറാക്കുന്നതിൽ അധ്യാപകർക്ക് പരിശീലനം നൽകും. ഓരോ വിഷയത്തിലും ഒട്ടേറെ സെറ്റ് ചോദ്യങ്ങൾ തയ്യാറാക്കി ചോദ്യബാങ്കിലിടും. ഇതിൽ ഏതെങ്കിലുമൊന്നായിരിക്കും പരീക്ഷയ്ക്കുള്ള ചോദ്യാവലി. പല സെറ്റ് ചോദ്യക്കടലാസ് ഉള്ളതിനാൽ എല്ലാ സ്‌കൂളിലും ഒരേ വിഷയത്തിൽ ഒരേ ചോദ്യക്കടലാസ് ആയിരിക്കില്ല ലഭിക്കുക. ഈ പുതിയ സംവിധാനം വഴി ചോദ്യക്കടലാസ് നിർമാണം, അച്ചടി, വിതരണം തുടങ്ങിയവയ്ക്കുള്ള സാമ്പത്തികഭാരം ഒഴിവാക്കാനും സാധിക്കും.

കേരളത്തിലെ മികച്ച കോളേജുകൾ ഇവ; കേരള റാങ്കിംഗ് അറിയാം

  NIRF മാതൃകയില്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കുചെയ്യുന്ന കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (കെഐആർഎഫ്) സംവിധാനത്തിൽ പ്രഥമ റാങ്കുകൾ - കേരള റാങ്കിംഗ്-2024 - ഉന്നതവിദ്യാഭ്യാസ- മന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവ് അളക്കുന്ന ഈ പഠനം, വിദ്യാർത്ഥികൾക്ക് തങ്ങളുടെ കരിയർ തീരുമാനങ്ങൾ എടുക്കാൻ വളരെ ഉപകാരപ്രദമാകും.  സർവകലാശാലകൾ, ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, എഞ്ചിനീയറിംഗ് കോളേജുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിലെ മികച്ച സ്ഥാപനങ്ങളെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  ഏതു കോളേജാണ് തനിക്ക് അനുയോജ്യമെന്ന് തീരുമാനിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ഈ റാങ്കിങ് ഒരു വഴികാട്ടിയാകും ഉന്നതവിദ്യാഭ്യാസ കൗൺസില്‍ ഇതിനായി പ്രത്യേക ഓൺലൈന്‍ പോര്‍ട്ടലും  www.kirf.kshec.org  സജ്ജീകരിച്ചിട്ടുണ്ട്. സര്‍വ്വകലാശാലകളും കോളേജുകളും ഉള്‍പ്പെടെ സംസ്ഥാനത്തെ 449 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കെഐആർഎഫ് പ്രഥമറാങ്കിങ്ങിന്റെ ഭാഗമായത്‌. ഈ പട്ടികയിൽ സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളിലെ മികച്ച വിദ്യാഭ്യാസ സ...

സ്കൂളുകളിൽ കുട്ടികൾക്ക് വിവിധ ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും ക്ലാസുകൾ നൽകരുത്: ഉത്തരവിറങ്ങി

സംസ്ഥാനത്തെ പല സ്കൂളുകളിലും വിവിധ ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും പരിശീലനങ്ങളും ക്ലാസുകളും നടത്തുകയും ഇതുവഴി വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പ് കണ്ടെത്തി.  ഇത്തരം പരിപാടികളുടെ ഭാഗമായി വിദ്യാർത്ഥികളുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ശേഖരിക്കുകയും തുടർന്ന് അംഗീകാരമില്ലാത്ത കോഴ്സുകളിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് ഡയരക്ടർ അറിയിച്ചു.  സ്കൂളുകളിൽ സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ നൽകുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പൊതു വിദ്യാഭ്യാസഡയറക്ടറോ സർക്കാരോ നിർദ്ദേശിക്കാത്ത ഒരു പ്രോഗ്രാമും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയോ സർക്കാരിൻ്റയോ മുൻകൂർ അനുമതി ഇല്ലാതെ സ്കൂളുകളിൽ നടത്താൻ അനുവദിക്കരുതെന്നും യാതൊരു കാരണവശാലും കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കാൻ സ്വകാര്യ ഏജൻസികൾക്ക് സൗകര്യം ചെയ്യരുതെന്നും ഡിജിഇ അറിയിച്ചു.  ഉത്തരവിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്കൂൾ അധികൃതർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും സർക്കുല...

സ്കൂൾ അധ്യാപക രക്ഷകർത്തൃ സമിതിയുടെ (പിടിഎ) പ്രവർത്തനങ്ങൾ കൃത്യമായിരിക്കണം: പോയിന്റുകൾ ചൂണ്ടിക്കാട്ടി മന്ത്രി

അധ്യാപക രക്ഷകർത്തൃ സമിതിയുടെ (പിടിഎ) പ്രവർത്തനം സംബന്ധിച്ച് സർക്കാർ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇവ പരിധി വിടാതെ കൃത്യമായി നടപ്പാക്കണമെന്നും മന്ത്രി വി. ശിവൻകുട്ടി. പിടിഎ പ്രവർത്തനം സംബന്ധിച്ച സർക്കാർ ഉത്തരവിന് 2007-08 അക്കാദമി വർഷം മുതൽ പ്രാബല്യമുണ്ട്. ഈ ഉത്തരവിൽ സ്കൂൾ പിടിഎകൾ താഴെ പറയുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുന്നതിനാണ് നിർദ്ദേശമുള്ളത്. സ്കൂളിലേക്ക് ആവശ്യമായ വിവിധ രജിസ്റ്ററുകൾ ലഭ്യമാക്കുക. സ്കൂൾ ഓഫീസ് ആവശ്യത്തിനുള്ള സ്റ്റേഷനറി സാധനങ്ങൾ വാങ്ങി നൽകുക. സ്കൂൾ ഡയറി വിതരണത്തിന് തയ്യാറാക്കുക. സ്കൂൾ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുക. രാസവസ്തുക്കൾ ഉൾപ്പെടെയുള്ള ലബോറട്ടറി സാധനങ്ങള്‍/ഉപകരണങ്ങൾ എന്നിവ തയ്യാറാക്കുക. കമ്പ്യൂട്ടർ ലാബിലേക്ക് ആവശ്യമായ കമ്പ്യൂട്ടറുകൾ മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ തയ്യാറാക്കുക. ആവശ്യത്തിനുള്ള വൈദ്യുതി ഉപകരണങ്ങൾ ലഭ്യമാക്കുക. സ്പോർട്സ്/കളികൾ എന്നിവയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുക. പ്രഥമ ശുശ്രൂഷയ്ക്ക് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുക. ടോയിലറ്റുകൾ വൃത്തിയാക്കാൻ ആവശ്യമായ പദാർത്ഥങ്ങൾ ലഭ്യമാക്കുക. ശുദ്ധജല വിതരണത്തിന് ആവശ്യമായ പൈപ്പ്/ടാപ്പ് എന്നിവ സജ...

പിടിഎകളും എസ്എംസികളും സ്കൂളിലെ അദ്ധ്യയന കാര്യത്തിലും ഭരണകാര്യങ്ങളിലും ഇടപെട്ട് പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തരുത്: മന്ത്രി വി.ശിവൻകുട്ടി

സ്കൂൾ പിടിഎകളും എസ്എംസികളും തങ്ങളിൽ നിക്ഷിപ്തമായ അധികാരങ്ങൾക്കുമപ്പുറം സ്കൂളിലെ അദ്ധ്യയന കാര്യത്തിലും ഭരണപരമായ കാര്യങ്ങളിലും ഇടപെട്ട് സ്കൂളുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുന്നില്ലെന്ന് ബന്ധപ്പെട്ടവർ ഉറപ്പാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനത്തെ സ്കൂൾ പിടിഎ കമ്മിറ്റികളുടെ പ്രവർത്തനം സംബന്ധിച്ച് പരാതികൾ ചില മേഖലകളിൽ നിന്നും ഉയർന്നു വരുന്നുണ്ട്. സ്കൂളിലെ പഠന പ്രവർത്തനങ്ങളും സമാധാന അന്തരീക്ഷവും വികസന പ്രവർത്തനങ്ങളും പൊതു ജനങ്ങളും രക്ഷകർത്തൃ സമൂഹവും ആഗ്രഹിക്കുന്ന രൂപത്തിൽ നടപ്പിലാക്കാൻ സ്കൂൾ അധികൃതരെയും വിദ്യാർത്ഥികളെയും സഹായിക്കുക എന്നതാണ് സ്കൂൾ പി.ടി.എ. കളുടെയും എസ്.എം.സി. കളുടെയും മുഖ്യമായ കടമയും ലക്ഷ്യവും. സ്കൂളുകളിലെ പി.ടി.എ. അംഗത്വ ഫീസ്, പ്രത്യേക ആവശ്യങ്ങൾക്കായുള്ള പണപ്പിരിവ് എന്നിവ സംബന്ധിച്ച് വിവിധങ്ങളായ പരാതികൾ രക്ഷിതാക്കളിൽ നിന്നും ഉയർന്നു വരുന്നുണ്ട്. ഈ വിഷയങ്ങളെ സംബന്ധിച്ച് പി.ടി.എ. കൾക്കോ വ്യക്തികൾക്കോ ആക്ഷേപം ഉള്ള പക്ഷം പരാതി ലഭ്യമാക്കിയാൽ വകുപ്പിലെ ചുമതലയുള്ള ഉദ്യോഗസ്ഥർ ആവശ്യമായ പരിശോധനകൾ നടത്തുമെന്നിരിക്കെ ചില സ്കൂളുകളിലെങ്കിലും പി.ടി.എ. കളും എസ്.എ...

Exam Planner-Junior (Class 1 to 10) Software by Ramesh V P

Exam Planner for Terminal Exam Mangement We are thrilled to present Invigilation Manager, an innovative and user-friendly software designed to simplify the management of invigilation duties for terminal and public examinations. Created by Ramesh V P, HSST Commerce, Govt HSS Ponmundam, Malappuram, this powerful tool is tailored to meet the needs of teachers and administrators, ensuring a seamless and efficient examination process. A must-have solution for hassle-free invigilation management! Exam Planner Software for Terminal Exam Seating Arrangement(Excel Tool) by Ramesh V P (Last updated on 01-12-2024) Exam Planner-Junior 6.4 Mb Video Help

Exam Planner-HSS Software

Exam Planner for Terminal Exam Mangement We are thrilled to present Invigilation Manager, an innovative and user-friendly software designed to simplify the management of invigilation duties for terminal and public examinations. Created by Ramesh V P, HSST Commerce, Govt HSS Ponmundam, Malappuram, this powerful tool is tailored to meet the needs of teachers and administrators, ensuring a seamless and efficient examination process. A must-have solution for hassle-free invigilation management! Exam Planner-HSS Software for Terminal Exam Seating Arrangement(Excel Tool) by Ramesh V P(Last updated on 01-12-2024) Exam Planner-HSS Software 6.4 Mb Video Help