Posts

സ്കൂൾ പാഠ്യപദ്ധതിയിൽ സാമ്പത്തിക സാക്ഷരതയ്ക്കായി പ്രത്യേക പുസ്തകം

Image
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഈ വർഷം മുതൽ പരിഷ്കരിച്ച പാഠ്യപദ്ധതി പ്രകാരം തയ്യാറാക്കിയ പാഠപുസ്തകങ്ങളിൽ സാമ്പത്തിക സാക്ഷരത സംബന്ധിച്ച് പ്രത്യേക പുസ്തകവും. ധനകാര്യം സാമ്പത്തിക സാക്ഷരത എന്നാണ് പുസ്തകത്തിന്റെ പേര്. അഞ്ചാം ക്ലാസ് മുതൽ സാമ്പത്തിക സാക്ഷരത സംബന്ധിച്ച് പാഠഭാഗങ്ങൾ വ്യത്യസ്ത പാഠപുസ്തകങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 9,10 ക്ലാസുകൾക്ക് പ്രത്യേക പുസ്തകവും തയ്യാറാക്കി നൽകി. 8 യൂണിറ്റുകളിലായി സമ്പാദ്യവും നിക്ഷേപ സാധ്യതകളും, ആധുനിക ബാങ്കിംഗ് സേവനങ്ങൾ, ബാങ്ക് രേഖകളും ഫോമുകളും, ഇൻഷുറൻസ്:സുരക്ഷയും സമ്പാദ്യവും, പോസ്റ്റൽ വകുപ്പ് ധനകാര്യ സേവനങ്ങൾ, ഓഹരി വിപണിയും മ്യൂച്ചൽ ഫണ്ടുകളും, യുക്തിസഹമായ നിക്ഷേപ തീരുമാനം, ധനകാര്യ രംഗത്ത് ഉന്നത വിദ്യാഭ്യാസ സാധ്യതകളും തൊഴിൽ അവസരങ്ങളും എന്നിങ്ങനെ ആണ് പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. കുട്ടികൾ ചെറുപ്പം മുതൽ തന്നെ സാമ്പത്തിക അച്ചടക്കം ശീലിക്കുന്നതിനായാണ് ഈ പുസ്തകങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയത്. കുട്ടികളിൽ സമ്പാദ്യ ശീലവും സാമ്പത്തിക അവബോധവും വളർത്തുന്നതിന് സ്കൂളുകളിൽ നടപ്പാക്കിയിരുന്ന സഞ്ചയിക പദ്ധതി കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകും  

പ്ലസ്ടു കഴിഞ്ഞോ?; കോഴ്സുകൾ തിരഞ്ഞെടുക്കാം

Image
പ്ലസ് ടുവിന് ശേഷം കോഴ്‌സുകളും തൊഴിൽ സാധ്യതകളും പ്ലസ് ടുവിന് ശേഷം ഉന്നത വിദ്യാഭ്യാസത്തിനുള്ള സാധ്യതകൾ പ്ലസ് ടു ഫലങ്ങൾ വന്നതോടെ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസ രംഗം തിരഞ്ഞെടുക്കാൻ തയ്യാറെടുക്കുകയാണ്. സംസ്ഥാനത്ത് ഈ വർഷം പ്ലസ് ടു വിജയിച്ച വിദ്യാർത്ഥികൾക്കും ഉയർന്ന വിദ്യാഭ്യാസത്തിന് അർഹത നേടിയവർക്കും താത്പര്യപ്രകാരം കോഴ്‌സുകൾ തിരഞ്ഞെടുക്കാൻ നിരവധി സാധ്യതകളുണ്ട്. പൊതുവായ പ്രവേശന പരീക്ഷകൾ CUET (സാമൂഹിക സർവകലാശാല UG പ്രവേശനം) സയൻസ്, ഗവേഷണ മേഖല IISER – BS-MS ഇന്റഗ്രേറ്റഡ് പ്രോഗ്രാം NISER – BS-MS വഴി NEST പ്രവേശനം ISI – പാരിവാര്യിക ബിരുദ കോഴ്‌സുകൾ (ഗണിതം, കംപ്യൂട്ടർ സയൻസ്) CMI – Chennai Mathematical Institute നിയമ പഠനം CLAT – നാഷണൽ ലോ യൂണിവേഴ്സിറ്റികളിലേക്കുള്ള പ്രവേശനം ഡിസൈൻ, ഫാഷൻ, ക്രിയേറ്റീവ് മേഖല UCEED – ഐഐടികളിലെ ഡിസൈൻ പ്രവേശനം NID – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ NIFT – ഫാഷൻ, ഡിസൈൻ കോഴ്‌സുകൾ FDDI – ഫുട്‌വെയർ, ഫാഷൻ ഡിസൈൻ പോലീസ് / പ്രതിരോധ സേവനങ്ങൾ NDA – ദേശീയ പ്രതിരോധ അക്കാദമി (UPSC മുഖേന) മീഡിയ, സിനിമ, ജേണലിസം FTII – ഫി...

സമഗ്രഗുണമേൻമാ വിദ്യാഭ്യാസം ആസൂത്രിതമായി നടപ്പിലാക്കും

സമഗ്രഗുണമേന്മാ വിദ്യാഭ്യാസം ആസൂത്രിതമായി നടപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്നും അതനുസരിച്ചുള്ള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഓരോ ക്ലാസിലും കുട്ടികൾ നേടേണ്ട അറിവും കഴിവും അതത് ക്ലാസിൽ തന്നെ ലഭിച്ചു എന്ന് ഉറപ്പാക്കും. ഓരോ ഘട്ടത്തിലും കുട്ടികളുടെ പഠന നില അറിഞ്ഞ് ആവശ്യമായ പഠന പിന്തുണ ഉറപ്പാക്കി കുട്ടികളെ പഠനത്തിൽ മുന്നേറാൻ പ്രാപ്തരാക്കും. ജനാധിപത്യം, മതനിരപേക്ഷത, തുല്യത തുടങ്ങി ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളും സാമൂഹിക മൂല്യങ്ങളും പൗരബോധവും കുട്ടികളിൽ വളർത്തുന്ന തരത്തിൽ പഠന പ്രക്രിയകളെ വികസിപ്പിക്കും  സ്‌കൂൾ തുറക്കുന്ന ആദ്യ രണ്ടാഴ്ച്ച നടപ്പിലാക്കുന്ന ബോധവൽക്കരണ പരിപാടിയിൽ രണ്ടു മുതൽ പത്ത് വരെ ക്ലാസ്സുകളിലെ എല്ലാ വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പാക്കും. സ്‌കൂൾ റിസോഴ്‌സ് ഗ്രൂപ്പ് നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ മോഡ്യൂളുകൾ തയ്യാറാക്കും. ജൂൺ 3 മുതൽ 13 വരെയുള്ള ദിവസങ്ങളിലാണ് ഈ പ്രവർത്തനങ്ങൾ നടത്തുക. ഒരു ദിവസം ഒരു മണിക്കൂർ ഈ പ്രവർത്തനങ്ങൾക്കായി നീക്കി വയ്ക്കും. നാടകം, സെമിനാർ എന്നിവയ്ക്ക് അതനുസരി...

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കും

തിരുവനന്തപുരം: മധ്യവേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും. രണ്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ ആദ്യ രണ്ടാഴ്ച ലഹരിക്കെതിരായ അവബോധം ഉണ്ടാക്കാനും നിയമബോധം ഉറപ്പാക്കാനും പ്രത്യേക പിരീയഡ് ഉണ്ടായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.  രണ്ടാഴ്ചത്തെ സ്കൂൾ ടൈംടേബിളില്‍ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. രണ്ടാം ക്ലാസ് മുതൽ 12 ക്ലാസ് വരെയുള്ള ക്ലാസുകൾക്കാണ് ഈ മാർഗ്ഗ നിർദ്ദേശങ്ങൾ. നിയമബോധം, വ്യക്തി ശുചീത്വം, പരിസര ശുചിത്വം, പൊതുബോധം, ലഹരിക്കെതിരെയുള്ള അവബോധം, സൈബർ അവബോധം, പൊതുനിരത്തിലെ നിയമങ്ങൾ തുടങ്ങിയവയാണ് ഈ മാർഗ്ഗ നിർദ്ദേശത്തിൽ ഉൾപ്പെടുന്നത്. ജൂൺ 3 മുതൽ 13 വരെ സർക്കുലർ അനുസരിച്ചുള്ള ക്ലാസുകൾ നടത്തണം. ദിവസവും 1 മണിക്കൂർ ഇതിനായി മാറ്റി വയ്ക്കണമെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ക്ക് ക്ലാസ്സിലും ക്യാമ്പസ്സിലും സങ്കോചമില്ലാതെ പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള ആത്മവിശ്വാസമാണ് പ്രാരംഭദിനങ്ങളില്‍ ഉണ്ടാക്കേണ്ടത്. ഏത് ദിവസം ഏത് തീം നടപ്പാക്കണം എന്ന് സര്‍ക്കുല...

കൂടെയുണ്ട് കരുത്തേകാൻ' പദ്ധതി ജൂൺ 2 ന് തുടങ്ങും

കൗമാര വിദ്യാർത്ഥികളുടെ മൂല്യാധിഷ്ഠിത വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്  വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ''കൂടെയുണ്ട് കരുത്തേകാൻ'' പദ്ധതി ജൂൺ 2 ന് തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഹയർ സെക്കന്ററി അക്കാദമിക  വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. കൗമാരക്കാരുടെ വികസന നാഴികക്കല്ലുകളോടൊപ്പം സഹജമായി കാണപ്പെടുന്ന അനഭിലഷണീയ  പ്രവണതകളായ റാഗിംഗ്, അക്രമവാസന, നശീകരണ പ്രവർത്തനങ്ങൾ, ലഹരി ഉപയോഗം, വാഹന ദുരുപയോഗം തുടങ്ങിയവയ്ക്ക് ശാസ്ത്രീയ മാർഗങ്ങളിലൂടെ ശാശ്വത പരിഹാരം കാണും. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, നിയമാവബോധം എന്നിവയിൽ കൃത്യമായ ധാരണ സൃഷ്ടിക്കുകയും കേരള പാഠ്യപദ്ധതി ലക്ഷ്യമിടുന്ന ജ്ഞാന സമൂഹ നിർമ്മിതിയിൽ പങ്കാളികളാകാൻ അനുയോജ്യരായ ഒരു തലമുറയെ സൃഷ്ടിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ മേഖലകളിലെ വിദഗ്ധരുടെ  ആശയങ്ങൾ ക്രോഡീകരിച്ചു പ്രവർത്തനാധിഷ്ഠിത മൊഡ്യൂളുകൾ പ്രാഥമികമായി തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സമഗ്ര വിദ്യാർത്ഥി രക്ഷാകർതൃ,അദ്ധ്യാപക ശാക്തീകരണം പദ്ധതിയുടെ ഭാഗമായി ...

നൈപുണി വികസന കേന്ദ്രങ്ങള്‍ (Skill Development Centers)

Image
നമ്മുടെ കുട്ടികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് ആധുനിക ലോകത്ത് തൊഴില്‍ സാധ്യതകള്‍ സംബന്ധിച്ച അറിവും ആവശ്യമായ നൈപുണിയും നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച STARS  (Strengthening Teaching Learning Results for States) പ്രോജക്ടിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ബി ആര്‍ സി പരിധികളിലും ഓരോ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് 210 സ്‍കില്‍ ഡെവലപ്പ്‍മെന്റ് സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ സ്കില്‍ ഡെവലപ്പ്‍മെന്റ് സെന്ററുകളിലേക്കുള്ള അഡ്‍മിഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 24 ആണ്. 15 മുതല്‍ 23 വരെ പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.   അഭിരുചിക്കും ഭാവി തൊഴില്‍ സാധ്യതകള്‍ക്കും അനുയോജ്യമായ വൈദഗ്ധ്യം യുവജനങ്ങള്‍ക്ക് നല്‍കി അവരെ പ്രാപ്‍തരാക്കുക എന്നതാണ് ഈ സ്‍കില്‍ ഡെവലപ്പ്‍മെന്റ് സെന്ററുകളുടെ ലക്ഷ്യം. 15 വയസ് മുതല്‍ 23 വയസ് വരെ Out of School കുട്ടികള്‍ (പഠനം അവസാനിപ്പിച്ചവര്‍ക്കും) ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കും . ഓരോ സ്‍കില്‍ ഡെവലപ്പ്മെന്റ് കേന്ദ്രങ്ങളിലും 25 വിദ്യാര്‍ഥികള്‍ക്ക് വീതം പ്ര...

B.Sc.Nursing and Paramedical Admission-2025 by LBS Kerala

Image
 2025-26 അദ്ധ്യയന വർഷത്തെ സർക്കാർ,സർക്കാർ നിയന്ത്രിത കോളേജുകളിലേക്കും മറ്റു സ്വാശ്രയ കോളേജുകളിലേക്കുമുള്ള B.Sc. നഴ്സിംഗ് മറ്റ് അലൈഡ് ഹെൽത്ത് സയൻസസ് (പാരാമെഡിക്കൽ) ഡിഗ്രി കോഴ്‌സുകളിലേക്ക് ഓൺലൈൻ ആയി അപേക്ഷ മെയ് 14 മുതൽ ജൂൺ 7 വരെ സമർപ്പിക്കാവുന്നതാണ്. Apply  online Name of Degree Course: 1. Bachelor of Science in Nursing [B.Sc. Nursing] 2. Bachelor of Science- Medical Laboratory Technology [B.Sc. (M.L.T)] 3. Bachelor of Science -Perfusion Technology [B.Sc. Perfusion Technology] 4. Bachelor of Science- Optometry[B.Sc. Optometry] 5. Bachelor of Physiotherapy [B.P.T] 6. Bachelor in Audiology and Speech Language Pathology [B.A.S.L.P] 7. Bachelor of Cardio Vascular Technology[B.C.V.T.] 8. Bachelor of Dialysis Technology[B.Sc. D.T] 9. Bachelor of Occupational Therapy [BOT] 10. Bachelor of Medical Imaging Technology 11. Bachelor of Radio Therapy Technology 12. Bachelor of Neuro Technology 13. Bachelor of Nuclear Medicine 14. Bachelor of Science -Medical Biochemi...