Total Pageviews

Site Archive

Courses after 10th. പത്ത് കഴിഞ്ഞു; ഇനി എന്തെടുത്ത് പഠിക്കണം?




പത്ത് കഴിഞ്ഞു; ഇനി എന്തെടുത്ത് പഠിക്കണം?

പത്താം തരം റിസൽട്ട് പ്രസിദ്ധീകരിച്ചു. മികച്ച വിജയം നേടിയവർക്ക്  അഭിനന്ദനങ്ങൾ. ഗ്രേഡും മാർക്കും  കുറഞ്ഞവർ ഒട്ടും നിരാശപ്പെടേണ്ടതില്ല. പരീക്ഷകളും അവസരങ്ങളും നിരവധി ഇനിയും വരും . ആത്മവിശ്വാസത്തോടെ മുന്നേറുക. 

പത്ത് കഴിഞ്ഞ് ഇനിയെന്ത് പഠിക്കണം എന്നതിനെക്കുറിച്ചായിരിക്കും രക്ഷിതാക്കളും വിദ്യാർഥികളും ഗൗരവമായി 
 ചിന്തിക്കുന്നത്. ഒരല്പം കുഴക്കുന്ന ചോദ്യമാണ്

പത്ത് കഴിഞ്ഞ്  പഠിക്കാവുന്ന വിവിധ കോഴ്സുകളെക്കുറിച്ച് ഒരു ലഘു വിവരണം ഇവിടെ കൊടുക്കുന്നു. കൃത്യമായ ആലോചനയും ആസൂത്രണവും നടത്തിയ ശേഷം മാത്രം കോഴ്സുകൾ തിരഞ്ഞെടുക്കുക. കുട്ടിയുടെ അഭിരുചി, താല്പര്യം, സ്വഭാവം എന്നിവക്ക് അനുസൃതമായ വിഷയങ്ങളും കോഴ്സുകളും തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക


കേരള ഹയർ സെക്കൻഡറി

സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ്  വിഷയങ്ങളിലായി 46 ഓപ്ഷനുകൾ ലഭ്യമാണ്.
നിങ്ങളുടെ സമീപ പ്രദേശങ്ങളിലെ സ്ഥാപനങ്ങളും അവിടെയുള്ള കോഴ്സുകളും സംബന്ധിച്ച വിശദാംശങ്ങൾ അറിയാൻ

http://hscap.kerala.gov.in എന്ന  വെബ്സൈറ്റ് പരിശോധിക്കാം

കൂടാതെ സിബിഎസ്ഇ, കൗൺസിൽ ഫോർ ഇന്ത്യൻ സ്ക്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (CISCE), നാഷണൽ ഓപ്പൺ സ്ക്കൂൾ (NIOS)  കേരള ഓപ്പൺ സ്കൂൾ എന്നിവ വഴിയും ഹയർ സെക്കൻഡറി/ സീനിയർ സെക്കൻഡറി എന്നിവ പഠിക്കാം
 
വിശദാംശങ്ങൾക്ക് 

CBSE : http://cbseaff.nic.in/cbse_aff/schdir_Report/userview.aspx
CISCE Kerala: www.cisce.org
NIOS: www.nios.ac.in
Kerala Open School: www.scolekerala.org

എന്നിവ സന്ദർശിക്കുക

വൊക്കേഷണൽ ഹയർസെക്കൻഡറി 

കേരളത്തിലെ 389 സ്കൂളുകളിലായി 35 വിഭാഗത്തിൽ ഉള്ള കോഴ്സുകൾ നടത്തുന്നുണ്ട്
വെബ്സൈറ്റ്
www.vhse.kerala.gov.in


ഐഎച്ആർഡി യുടെ ടെക്നിക്കൽ ഹയർ സെക്കൻഡറി

15  സ്കൂളുകൾ ഉണ്ട് കേരളത്തിൽ. ഇവിടെ ടെക്നിക്കൽ  കോഴ്സുക്കൾ പ്ലസ് ടു തലത്തിൽ തന്നെ പഠിക്കാനുള്ള അവസരമുണ്ട്.

വെബ്സൈറ്റ്
http://www.ihrd.ac.in/

Afzal Ulama 

(Preliminary) in various Arabic colleges across Kerala

അറബിക് കോളേജുകളുടെ വെബ്സൈറ്റ് പരിശോധിക്കുക


ചെറുതുരുത്തി കേരള കലാമണ്ഡലത്തിൽ 

ചെറുതുരുത്തി കേരള കലാമണ്ഡലത്തിൽ ആർട്സ് ഹയർ സെക്കണ്ടറിക്കൊപ്പം കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം, കൂടിയാട്ടം, തുള്ളൽ, മൃദംഗം, തിമില, മിഴാവ്, നൃത്തം, കർണാടക സംഗീതം എന്നിവയിലേതെങ്കിലും പരിശീലനം നേടാം

വെബ്സൈറ്റ്: www.kalamandalam.org


പോളിടെക്നിക് 

19 ബ്രാഞ്ചുകൾ ആയി 51 പോളിടെക്നിക്  കോളേജുകൾ ഉണ്ട് കേരളത്തിൽ. ഡിപ്ലോമ ആണ് ഇവിടെ പഠിക്കാനുള്ള അവസരം 
വെബ്സൈറ്റ് 
www.polyadmission.org


IHRD ഡിപ്ലോമ

IHRD ക്ക് കീഴിലുള്ള  മോഡൽ പോളിടെക്നിക് കോളേജുകളിലും ഡിപ്ലോമക്ക് പഠിക്കാം
8 സ്ഥാപനങ്ങൾ ആകെ ഉള്ളത്

വെബ്സൈറ്റ്

http://ihrd.ac.in/index.php/model-polytechnic-college

 പാരാമെഡിക്കൽ കോഴ്സുകൾ

 പഠിക്കാൻ പത്താം ക്ലാസ് കഴിഞ്ഞവർക്കും അവസരമുണ്ട്.
 തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോപ്പതി കോളേജിലെ സർട്ടിഫിക്കറ്റ് ഫാർമസി (ഹോമിയോപ്പതി),
സർക്കാർ ആയുർവേദ കോളേജുകളിൽ ഉള്ള ആയുർവേദ നഴ്സിംഗ്, ആയുർവേദ ഫാർമസി, ആയുർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവക്ക് അപേക്ഷിക്കാം 

ഐടിഐ 

 തൊഴിലധിഷ്ഠിത കോഴ്‌സുകൾ പഠിക്കാൻ ഐടിഐ കോഴ്സുകളും പരിഗണിക്കാം. ഒരു വർഷത്തെ കോഴ്‌സുകളും  രണ്ടു വർഷത്തെ കോഴ്സുകളും ഉണ്ട്. SSLC വിജയിക്കാത്തവർക്കും അവസരമുണ്ട്

https://det.kerala.gov.in/

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്

 ടൂറിസം ഡിപ്പാർട്ട്മെൻ്റിൻ്റെ കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെയ്യുന്ന  ബീവറേജ് സർവീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് പ്രൊഡക്ഷൻ, ഹോട്ടൽ അക്കമഡേഷൻ  and ഓപ്പറേഷൻ,  ബേക്കറി ആൻഡ് കൺഫെക്ഷനറി,കാനിങ് ആൻഡ് ഫുഡ് റിസർവേഷൻ ഇങ്ങനെയുള്ള കോഴ്‌സുകൾ ഉണ്ട്. ഒരു വർഷത്തെ കോഴ്സിൻ്റെ ഭാഗമായി മൂന്നുമാസം ട്രെയിനിങ് കൂടി ഉണ്ടാവും. കേരളത്തിൽ 12 സെൻ്ററുകൾ ആണുള്ളത്. പത്താം ക്ലാസ് മാർക്ക് അടിസ്ഥാനത്തിൽ പ്രവേശനം 

വെബ്സൈറ്റ് www.fcikerala.org

ജെഡിസി

ജൂനിയർ ഡിപ്ലോമ ഇൻ കോപ്പറേഷൻ (ജെഡിസി) എന്ന 10 മാസത്തെ കോഴ്സ് ഉണ്ട് കേരളത്തിൽ 16 സെൻറുകൾ ആണുള്ളത്

https://scu.kerala.gov.in/home.html 

സെക്രട്ടേറിയൽ പ്രാക്ടീസ് 

 Govt Commercial Institute  എന്ന  സ്ഥാപനത്തിൽ രണ്ടുവർഷത്തെ ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് ഉണ്ട് 
17 സെൻ്ററുകളാണ് കേരളത്തിൽ ഉള്ളത്

വെബ്സൈറ്റ്:

http://www.dtekerala.gov.in/index.php/ml/home/root/home-mainmenu-4/46-english-category/institutions-programmes/336-government-commercial-institutes

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് 

സ്റ്റേറ്റ് സെൻട്രൽ ലൈബ്രററിയിൽ 6 മാസത്തെ
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് എന്ന കോഴ്സ് ഉണ്ട്.
 ഇതിൽ അവസാനത്തെ രണ്ട് മാസം പ്രാക്ടിക്കൽ ട്രെയിനിങ് ഉണ്ടാവും ട്രെയിനിങ് 900 രൂപ സ്റ്റൈപ്പൻഡ് ആയി ലഭിക്കും.

വെബ്സൈറ്റ്   www.statelibrary.kerala.gov.in

Survey Certificate Course

Survey and Land record Department നടത്തുന്ന Modern Survey Certificate Course


Pre Sea Trainingcourse

Pre Sea Training for general purpose(GP) rating
 SP Marine Academy
https://spma.ac.in/pre-sea-training-course-for-general-purpose-gp-ratings/

Plastic Technology

CIPET നടത്തുന്ന Diploma in plastic technology

www.cipet.gov.in

Fashion Designing

 Govt. institute of Fashion Designing Centre നടത്തുന്ന
Fashion Design and Garment Technology Course

http://www.dtekerala.gov.in/index.php/en/home/institutions-programmes/gifd-centers

Vocational Training Programs

Center for Training Education നടത്തുന്ന Vocational Training Programs

https://ccekcampus.org/polytechnic.php

തൊഴിലധിഷ്ടിത കോഴ്സുകൾ

ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ  (IIIC) നടത്തുന്ന Technician in House Keeping, Technician in Assistant Electrician, Technician in painting, Scaffolding operation, Road Construction Machinery operation , Welder, Quality Technician,  തൊഴിലധിഷ്ടിത കോഴ്സുകൾഉണ്ട്

https://www.iiic.ac.in/

LBS കംപ്യൂട്ടർ കോഴ്‌സുകൾ 

 എൽബിഎസ് സെൻറർ നടത്തുന്ന Data Entry and office automation, MS office and Internet, Office Automation and Internet, DTP, Programming in C++, Computer Hardware and networking, Diploma in Computer Operation and maintenance പോലെയുള്ള നിരവധി കേസുകൾ പത്താംക്ലാസ് കഴിഞ്ഞവർക്കായുണ്ട്.

www.lbscentre.in

IHRDകംപ്യൂട്ടർ കോഴ്‌സുകൾ 

IHRD നടത്തുന്ന Diploma in Data Entry Techniques and Office Automation, Certificate Course in library and information Science

http://www.ihrd.ac.in/

Keltron കംപ്യൂട്ടർ കോഴ്‌സുകൾ 

Keltron Knowledge Centre  നടത്തുന്ന Certificate Computer Hardware and Network Maintenance, Network administration and Linux, DTP, Dotnet technology, Malayalam Word Processing

https://ksg.keltron.in/

Indian Institute of Handloom Technology കംപ്യൂട്ടർ കോഴ്‌സുകൾ 

Indian Institute of Handloom Technology നടത്തുന്ന Computer aided textile design, Diploma in Handloom and Textile Technology

http://iihtkannur.ac.in/

Apparel training and Design Centre കംപ്യൂട്ടർ കോഴ്‌സുകൾ 

Apparel training and Design Centre നടത്തുന്ന Pattern Master, Advanced Pattern Maker (CAD/CAM), Production Supervisor Sewing, Machine Maintenance etc.

https://atdcindia.co.in/

Vessel Navigator, Marine fitter 

CIFNET നടത്തുന്ന Vessel Navigator, Marine fitter കോഴ്‌സുകൾ

www.cifnet.nic.in

NTTF  ഡിപ്ലോമയും സർട്ടിഫിക്കറ്റ് കോഴ്സു

NTTF നടത്തുന്ന Tool and Digital Manufacturing, Electronics and Embedded System, Computer Engineering and IT infrastructure, Information Technology and Data Science,  Mechatronics Engineering and smart factory  Computer Engineering, Electronics എന്നീ വിഷയങ്ങളിൽ ഡിപ്ലോമയും advanced certificate course in factory automation, advanced certificate course in additive manufacturing  എന്നീ  സർട്ടിഫിക്കറ്റ് കോഴ്സുമാണ് നിലവിലുള്ളത്

www.nttf.co.in

Footwear Design

Central Footwear Training Institute നടത്തുന്ന Footwear Design and Production, Certificate in Shoe computer aided design, Design and pattern cutting, Shoe CAD 

www cftichennai.in

BSNL 

BSNL Certified Optical Fiber Technician Course ( 4 week)

http://rgmttc.bsnl.co.in/Professionaltraining/FibreOptics.htm

കെ.ജി.ടി.ഇ

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങും സംയുക്തമായി ആരംഭിക്കുന്ന കേരളസർക്കാർ അംഗീകാരമുള്ള ഒരുവർഷ കെ.ജി.ടി.ഇ. പ്രീ-പ്രസ് ഓപ്പറേഷൻ/ കെ.ജി.ടി.ഇ. പ്രസ് വർക്ക്/ കെ.ജി.ടി.ഇ. പോസ്റ്റ് പ്രസ്- പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് കോഴ്‌സുകൾ

 വിവരങ്ങൾക്ക്: 0471-2467728, www.captkerala.com

Diploma in Plaster Technician

AIIMS Rishikesh നടത്തുന്ന Diploma in Plaster Technician എന്ന  കോഴ്സിന് അപേക്ഷിക്കാം

വെബ്സൈറ്റ്:
http://aiimsrishikesh.edu.in/aiims/

Share it:

Course Next

Post A Comment:

*Please Don't Spam Here. All the Comments are Reviewed by Admin.

1 comments: