സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ബിഎസ്എൻഎൽ ബില്ലിൽ 10% ഇളവ്


കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഫോൺബില്ലിൽ പത്തു ശതമാനം ഇളവു ലഭിക്കും. നേരത്തെ ഇത് അഞ്ചു ശതമാനമായിരുന്നു. സർവീസിൽനിന്നു വിരമിച്ചവർക്കും ഈ ആനുകൂല്യം ലഭിക്കും. ഫെബ്രുവരി ഒന്നു മുതലാണ് ഇതു പ്രാബല്യത്തിലായത്.

നിലവിലുള്ള ഉപഭോക്താക്കൾക്കും പുതുതായി കണക്‌ഷൻ എടുക്കുന്നവർക്കും ഇളവു ലഭ്യമാക്കും. ആനുകൂല്യത്തിന്റെ അർഹത തെളിയിക്കുന്ന രേഖ BSNL ൽ  ഹാജരാക്കിയിരിക്കണം. വിരമിച്ചവർ പെൻഷൻ ബുക്കിന്റെ പകർപ്പാണു നൽകേണ്ടത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും  ആനുകൂല്യത്തിന് അർഹരാണ്.

നേരത്തെ ഈ ഇളവ് ലാൻഡ്ഫോണുകൾക്കും ബ്രോഡ്ബാൻഡ് കണക്‌ഷനുകൾക്കും മാത്രമായിരുന്നു. ഇനി മുതൽ ഈ ആനുകൂല്യം അതിവേഗ ഇന്റർനെറ്റ് കണക്‌ഷനായ എഫ്ടിടിഎച്ചിനും ലഭിക്കും. 

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment