Total Pageviews

ക്ലോത്തിംഗ് ആന്റ് ഫാഷന്‍ ടെക്‌നോളജി പഠിക്കണോ ? പത്ത് കഴിഞ്ഞവരെ കണ്ണൂരിലെ IIHT വിളിക്കുന്നു



കണ്ണൂരിലെ    ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ് ലൂം ടെക്‌നോളജി  (ഐ.ഐ.എച്ച്.ടി-കണ്ണൂര്‍) സെപ്തംബറില്‍  ആരംഭിക്കുന്ന ക്ലോത്തിംഗ് ആന്റ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സിലേക്കുള്ള അപേക്ഷകള്‍ ആഗസ്ത് 13 വരെ  സ്വീകരിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍  അറിയിച്ചു.

ഫാഷന്‍ ഡിസൈനിംഗ്, വസ്ത്രനിര്‍മ്മാണ സാങ്കേതികവിദ്യ , അപ്പാരല്‍ പ്രൊഡക്ഷന്‍ ടെക്‌നോളജി,  പ്രൊഡക്ഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ്, വസ്ത്ര ഗണിതവും  വസ്ത്ര ലാബും തുടങ്ങിയ വിഷയങ്ങള്‍ പ്രധാനമായി ഉള്‍ക്കൊള്ളുന്ന  കോഴ്‌സില്‍  ലോകോത്തര ഡിസൈന്‍ സോഫ്റ്റുവെയറുകളില്‍ വിദഗ്ദ്ധ പരിശീലനവും  നല്‍കുന്നു.  

കോഴ്സ് കാലാവധി ഒരു വര്‍ഷം . 

എസ്.എസ്.എൽ.സി യാണ് അടിസ്ഥാന യോഗ്യത.  പ്രായപരിധി 45 വയസ്സ്. 

അപേക്ഷ ഫോമും കോഴ്‌സ് ഗൈഡും ലഭിക്കുന്നതിന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍, പി. ഒ.  കിഴുന്ന, തോട്ടട എന്ന വിലാസത്തില്‍  100 രൂപയുടെ ഡി.ഡി സഹിതം നേരിട്ടോ തപാല്‍  മുഖേനയോ www.iihtkannur.ac.in എന്ന വെബ്‌സൈറ്റ് മുഖേനയോ  അപേക്ഷിക്കാം.   

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി  ആഗസ്ത് 13. ഫോണ്‍ -0497 2835390.

Share it:

Course Next

Post A Comment:

*Please Don't Spam Here. All the Comments are Reviewed by Admin.

0 comments: