ഇന്ത്യൻ നാവികസേന 10+2 (ബി. ടെക്) കേഡറ്റ് എൻട്രി സ്കീമിന് കീഴിലുള്ള നാല് വർഷത്തെ ബി.ടെക് ഡിഗ്രി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് joinindiannavy.gov.in ൽ കോഴ്സിന് അപേക്ഷിക്കാം.
ശാസ്ത്രവിഷയങ്ങളിൽ സമർഥരായ പ്ലസ്ടു വിജയികൾക്ക് കണ്ണൂരിലെ ഏഴിമല നാവിക അക്കാദമിയിൽ സൗജന്യമായി ബി.ടെക് പഠിക്കാം, ലെഫ്റ്റനൻറായി ജോലി നേടാം.
10 + 2 (ബി.ടെക്) കാഡറ്റ് എൻട്രി പദ്ധതി പ്രകാരമാണ് തെരഞ്ഞെടുപ്പ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2021 ഒക്ടോബർ 10 എജുക്കേഷൻ എക്സിക്യൂട്ടിവ് & ടെക്നിക്കൽ ബ്രാഞ്ചുകളിലാണ് അവസരം.
മൊത്തം ഒഴിവുകളിൽ 5 എണ്ണം വിദ്യാഭ്യാസ ബ്രാഞ്ചിനും 30 എണ്ണം എക്സിക്യൂട്ടീവ്, ടെക്നിക്കൽ ബ്രാഞ്ചുകൾക്കുമാണ്. കോഴ്സ് 2022 ജനുവരിയിൽ ആരംഭിക്കും. ഔദ്യോഗിക വിജ്ഞാപനം www.joinindiannavy.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
ജെഇഇ മെയിൻ 2021 (ബിഇ/ ബിടെക്കിന്) പരീക്ഷ എഴുതിയ അവിവാഹിതരായ പുരുഷ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. സീനിയർ സെക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 70 ശതമാനം മാർക്കിൽ കുറയാതെ നേടി വിജയിച്ചിരിക്കണം. പത്ത്/പന്ത്രണ്ട് ക്ലാസ് പരീക്ഷയിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്കിൽ കുറയാതെ വേണം. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് ഉണ്ടാകണം. അപേക്ഷകർ 2002 ജൂലൈ രണ്ടിനും 2005 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം.
എൻടിഎ പ്രസിദ്ധീകരിച്ച ജെഇഇ (മെയിൻ) - 2021 ഓൾ ഇന്ത്യ റാങ്ക് (എഐആർ) അടിസ്ഥാനമാക്കി സർവീസ് സെലക്ഷൻ ബോർഡിനുള്ള കോൾ അപ്പ് നൽകും. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളോട് അഭിമുഖത്തിന് ഹാജരാകാൻ ആവശ്യപ്പെടും.
'ജെ.ഇ.ഇ മെയിൻ 2021' ഓൾ ഇന്ത്യ റാങ്ക് പരിഗണിച്ച് സർവിസസ് സെലക്ഷൻ ബോർഡ് (SSB) ഒക്ടോബർ/നവംബർ മാസത്തിൽ ബംഗളൂരു, വിശാഖപട്ടണം, കൊൽക്കത്ത, ഭോപാൽ കേന്ദ്രങ്ങളിലായി നടത്തുന്ന ഇൻറർവ്യൂവിലൂടെയാണ് തെരഞ്ഞെടുപ്പ്. ആദ്യമായി ഇൻറർവ്യൂവിന് ഹാജരാകുന്നവർക്ക് AC-3 ടയർ റെയിൽ ഫെയർ അനുവദിക്കും.
എജുക്കേഷൻ ബ്രാഞ്ചിലേക്കും എക്സിക്യൂട്ടിവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ചിലേക്കും SSB ഇൻറർവ്യൂ മാർക്കടിസ്ഥാനത്തിൽ പ്രത്യേകം മെറിറ്റ് ലിസ്റ്റ് തയാറാക്കുന്നതാണ്