Posts

ശാസ്ത്രമേളക്ക് ചൊവ്വാഴ്ച കൊടി ഉയരും

Image
സംസ്ഥാന ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയമേളകള്‍ ആലുവയില്‍ നടക്കും. നാലു മുതല്‍ എട്ട് വരെ തീയതികളില്‍ വിവിധ വേദികളിലായി നടക്കുന്ന മേളകളില്‍ സ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്നുള്ള പതിനായിരത്തോളം കുട്ടികള്‍ പങ്കെടുക്കും. ചൊവ്വാഴ്ച രാവിലെ 9.30ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് പതാക ഉയര്‍ത്തും. ഉച്ചയ്ക്ക് 12ന് ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി.തോമസ് മേള ഉദ്ഘാടനം ചെയ്യും. മന്ത്രി എം.എ.ബേബി അധ്യക്ഷനായിരിക്കും. മന്ത്രി അഡ്വ. ജോസ് തെറ്റയില്‍ മേളയുടെ ലോഗോ സമ്മാനദാനം നടത്തും. അഞ്ചാം തീയതി മുതല്‍ ആലുവ ക്രൈസ്തവ മഹിളാലയം ഹൈസ്‌കൂളില്‍ പ്രവൃത്തിപരിചയമേളയും നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സാമൂഹ്യശാസ്ത്രമേളയും, വിദ്യാധിരാജ വിദ്യാഭവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗണിതശാസ്ത്രമേളയും നടക്കും. ആലുവ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ കുട്ടികള്‍ നിര്‍മിച്ച ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും ഉണ്ടാകും. കരിയര്‍ഫെസ്റ്റിന്റെ ഭാഗമായി ആറിന് രാവിലെ 10 ...

ശമ്പളപരിഷ്‌കരണം കേന്ദ്ര-സംസ്ഥാന അധ്യാപകരുടെ ശമ്പളത്തില്‍ വന്‍ അന്തരം

Image
ഒമ്പതാം ശമ്പള പരിഷ്‌കരണ-ശുപാര്‍ശകളില്‍ അധ്യാപകര്‍ക്ക് മെച്ചപ്പെട്ട ശമ്പളവര്‍ദ്ധന ലഭിക്കുമെന്ന പ്രചാരണത്തില്‍ കഴമ്പില്ലെന്ന് പരാതി. കേന്ദ്രനിരക്കില്‍ ശമ്പളം പരിഷ്‌കരിക്കണമെന്ന അധ്യാപകരുടെ ആവശ്യത്തോട് കമ്മീഷന്‍ നിഷേധാത്മകമായ നിലപാട് സ്വീകരിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധമുണ്ട്. കേന്ദ്രത്തില്‍ പ്രൈമറി അധ്യാപകന്റെ അടിസ്ഥാന ശമ്പളം 16,290 രൂപയും ഹൈസ്‌കൂള്‍ അധ്യാപകന്റെത് 18,460 രൂപയുമാണ്. ഏതാണ്ട് ഇതിനോട് യോജിച്ച ശമ്പളസ്‌കെയിലാണ് എല്ലാ അധ്യാപക സംഘടനകളും കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പ്രൈമറി അധ്യാപകന്റെ അടിസ്ഥാന ശമ്പളം 11,620 രൂപയും ഹൈസ്‌കൂള്‍ അധ്യാപകന്‍േറത് 14,620 രൂപയുമാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. കേന്ദ്രത്തില്‍ 2006 ജനവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കിയ ആറാം ശമ്പളപരിഷ്‌കരണ ശുപാര്‍ശകളില്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നു. സംസ്ഥാനത്ത് കൂടുതല്‍ മെച്ചപ്പെട്ട ശമ്പള സ്‌കെയിലുകള്‍ ശുപാര്‍ശ ചെയ്യുമെന്ന് അധ്യാപകര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. കേന്ദ്രത്തില്‍ വീട്ടുവാടക അലവന്‍സ് ശതമാന നിരക്കിലാണ്. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ 30, 20, 10 എന്നീ നിരക്കില...

spot interview

Image
The following organizations are consented to conduct on the spot interview on 7th January 2011 at St. Mary's High School, Aluva from 9 am onwards. All passout of VHSE and the present second year students should be intimated to attend the jobfair. 1. Uniteck Industrial Power Solutions, Aluva MRR TV, MRDA 2. KeralaAquatic Vendors India Ltd., Kadungalloor, Aluva FPT, Aqua 3. Shrimpex Aqua House, Kochi FPT, Aqua 4. Gion Airconditioners, Kinfra park, Kakkanad RAC, MRDA 5. Chilton Refrigerations Private Ltd., Edappally RAC, MRDA 6. India Destination Tours, Kaloor, Kochi TT 7. Intersight Tours and Travels, Kochi TT 8. SFO technologies, CSEZ, Kakkanad OS,MRDA,CS 9.TATA Motors, Kochi MRA, MS 10. Indus Motors, KOchi MRA 11. Nirman Engineers, Panampally Nagar, Kochi CCM 12. Cheloor corporatyion, Thrissur CCM 13. ICICI Prudential , Ernakulam GI,MS 14. DDRC, Vyttila MLT 15. Cochin TVS MR2W3W 16. Hotel Central Park, Kollam RBKC 17. G.Tech Computers, Aluva Co...

ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചില്ലെങ്കില്‍ ഇനി ഫൈന്‍

Image
തുടര്‍ച്ചയായ 24 മാസങ്ങള്‍ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാതിരുന്നാല്‍ ഇനി മുതല്‍ അക്കൗണ്ട് മരവിപ്പിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിബന്ധന പ്രകാരമാണ് ഇത്. ഉപഭോക്താക്കള്‍ അക്കൗണ്ടു വഴി ഇടപാടുകള്‍ ഒന്നും നടത്താതിരുന്നാല്‍ ഇനി അക്കൗണ്ട് ഓട്ടോമാറ്റികലായി തന്നെ ഇന്‍-ഓപറേറ്റീവ്, ഡോര്‍മെന്‍റ് എന്ന് തരം തിരിക്കപ്പെടും. ഡെബിറ്റ്, ക്രെഡിറ്റ് ട്രാന്‍സാക്ഷനുകളും തേഡ് പാര്‍ട്ടി ട്രാന്‍സാക്ഷനുകളും ഉള്‍പ്പെടയുള്ള ഇടപാടുകളാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ അക്കൗണ്ടില്‍ മിനിമം തുക ഇല്ലാത്തതിന്‍റെ പേരില്‍ ബാങ്കുകള്‍ക്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ സാധിക്കില്ലെന്നും പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. അതേപോല നിക്ഷേപങ്ങളിലുള്ള പലിശ ബാങ്ക് തന്നെ നിങ്ങളുടെ അക്കൗണ്ടിലേക്ക് ഇടുകയാണെങ്കില്‍ അത് ഉപഭോക്താകവ് നടത്തുന്ന ഇടപാടായി കണക്കാക്കും. ഇത് അക്കൗണ്ട് പ്രവര്‍ത്തനനിരതമായി തന്നെ തുടരാന്‍ സഹായിക്കും. പതിവായി ചെറിയ ഇടപാടുകള്‍ നടത്തുന്നത് അക്കൗണ്ട് പ്രവര്‍ത്തന രഹിതമാവുന്നതു തടയാന്‍ സഹായിക്കും. അതായത് എടിഎം വഴിയുള്ള പിന്‍വലിക്കലും പേമെന്‍റുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. എന്തെങ്കിലും കാരണത്താല്‍ മറ്റു രാജ്യങ്...

ദര്‍ശന തിരുനാളിന് കൊടിയേറി

Image
സെന്‍റ് ജോസഫ് തീര്‍ഥ കേന്ദ്രത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്‍റെ ദര്‍ശന തിരുനാളിന് കൊടിയേറി. തീര്‍ഥ കേന്ദ്രം സഹവികാരി ഫാ. സജു വടക്കേത്തലയാണ് തിരുനാളാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റുകര്‍മം നിര്‍വഹിച്ചത്. ജനുവരി ഒന്ന്, രണ്ട് തിയതികളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അബൂക്കന്‍, ട്രസ്റ്റി പി.കെ. ജോസ്, ദര്‍ശനസഭ പ്രസുദേന്തി ഫ്രാന്‍സിസ് വാഴപ്പിള്ളി എന്നിവരുടെ നേതൃത്വത്തിലുള്ള ആഘോഷകമ്മിറ്റിയാണ് തിരുനാളാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. തുടര്‍ന്ന് നടക്കുന്ന മതബോധന വാര്‍ഷികാഘോഷചടങ്ങില്‍ രൂപതാ വികാരി ജനറാള്‍ മോണ്‍ വിന്‍സെന്‍റ് ആലപ്പാട്ട് പള്ളിയുടെ വെബ്സൈറ്റിന്‍റെ ഉദ്ഘാടനവും നിര്‍വഹിക്കും. മാരാംകോട് ഇടവകയില്‍ നിന്നും ഫാ. ഷിബു നെല്ലിശേരിയുടെ നേതൃത്വത്തില്‍ വെളയനാട് പുരാതനദേവാലയത്തില്‍ എത്തിച്ചേര്‍ന്ന 25 അംഗ പ്രഥമ തീര്‍ഥാടകസംഘത്തിന് ദേവാലയത്തില്‍ സ്വീകരണം നല്‍കി.

ദര്‍ശന തിരുനാളിന് കൊടിയേറി

സെന്‍റ് ജോസഫ് തീര്‍ഥ കേന്ദ്രത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്‍റെ ദര്‍ശന തിരുനാളിന് കൊടിയേറി. തീര്‍ഥ കേന്ദ്രം സഹവികാരി ഫാ. സജു വടക്കേത്തലയാണ് തിരുനാളാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റുകര്‍മം നിര്‍വഹിച്ചത്. ജനുവരി ഒന്ന്, രണ്ട് തിയതികളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അബൂക്കന്‍, ട്രസ്റ്റി പി.കെ. ജോസ്, ദര്‍ശനസഭ പ്രസുദേന്തി ഫ്രാന്‍സിസ് വാഴപ്പിള്ളി എന്നിവരുടെ നേതൃത്വത്തിലുള്ള ആഘോഷകമ്മിറ്റിയാണ് തിരുനാളാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. തുടര്‍ന്ന് നടക്കുന്ന മതബോധന വാര്‍ഷികാഘോഷചടങ്ങില്‍ രൂപതാ വികാരി ജനറാള്‍ മോണ്‍ വിന്‍സെന്‍റ് ആലപ്പാട്ട് പള്ളിയുടെ വെബ്സൈറ്റിന്‍റെ ഉദ്ഘാടനവും നിര്‍വഹിക്കും.  മാരാംകോട് ഇടവകയില്‍ നിന്നും ഫാ. ഷിബു നെല്ലിശേരിയുടെ നേതൃത്വത്തില്‍ വെളയനാട് പുരാതനദേവാലയത്തില്‍ എത്തിച്ചേര്‍ന്ന 25 അംഗ പ്രഥമ തീര്‍ഥാടകസംഘത്തിന് ദേവാലയത്തില്‍ സ്വീകരണം നല്‍കി.

പാവറട്ടിയില്‍ കരിസ്മാറ്റിക് ഫയര്‍ ഫീസ്റ്റ്

അതിരൂപതാ കരിസ്മാറ്റിക് ഗ്രാന്‍ഡ്‌കോണ്‍ഫറന്‍സ് ഫയര്‍ ഫീസ്റ്റ്- 2010 പാവറട്ടി പാരിഷ് ഹാളില്‍ തുടങ്ങി. മാര്‍ ജേക്കബ് തൂങ്കുഴി ഉദ്ഘാടനം ചെയ്തു. മാര്‍ റാഫേല്‍ തട്ടില്‍ അതിരൂപത കരിസ്മാറ്റിക് ഡയറക്ടര്‍ ഫാ. ബിജു പാണേങ്ങാടന്‍, ഫാ. ഫ്രാന്‍സീസ് തലക്കോട്ടൂര്‍, പാവറട്ടി തീര്‍ത്ഥകേന്ദ്രം അസി. വികാരി ഫാ. ജോസ് പുതുക്കരി, ആര്‍.എസ്.ടി. ചെയര്‍മാന്‍ ഫാ. ജോസ് അഞ്ചാണിക്കല്‍, കോ-ഓര്‍ഡിനേറ്റര്‍ സണ്ണിതേര്‍മഠം എന്നിവര്‍ പ്രസംഗിച്ചു. കുര്‍ബ്ബാന, പ്രവചനപ്രഘോഷണം, ഡോക്യുമെന്ററി പ്രദര്‍ശനം, പാനല്‍ചര്‍ച്ച, ദിവ്യ കാരുണ്യ ആരാധന എന്നിവയാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്നത്. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വികാരി ജനറല്‍ മോണ്‍. ഫ്രാന്‍സീസ് ആലപ്പാട്ട് എന്നിവര്‍ ബുധനാഴ്ച കോണ്‍ഫറന്‍സില്‍ സന്ദേശം നല്‍കി.