കുര്‍ബാനയ്ക്കുള്ള വീഞ്ഞ് പരിശോധിച്ചത് വിവാദമായി
സി.എസ്.ഐ. സഭയിലെ പള്ളികളില്‍ കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്നതിന് സൂക്ഷിച്ചിരുന്ന വീഞ്ഞ് എകൈ്സസ് സംഘം പരിശോധനയ്ക്കായി എടുത്ത സംഭവം വിവാദമാകുന്നു. കോട്ടയം ജില്ലയില്‍ സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവകയിലെ മേലുകാവ് മറ്റം ബുക്ക് ഡിപ്പോയില്‍നിന്ന് കഴിഞ്ഞ മൂന്നിന് വൈകീട്ടാണ് പാലാ എകൈ്സസ് സി.ഐ. ടി.എ.അശോക്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഒരുകുപ്പി വീഞ്ഞ് കൊണ്ടുപോയത്. വീഞ്ഞില്‍ ആല്‍ക്കഹോളിന്റെ അംശം കലര്‍ന്നിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പരിശോധിക്കാനാണ് കൊണ്ടുപോയതെന്ന് എകൈ്സസ് വിഭാഗം പറയുന്നു. എന്നാല്‍, പള്ളികളില്‍ വിശുദ്ധകുര്ബാനയ്ക്ക് ഉപയോഗിക്കുന്നതിനായുള്ള വീഞ്ഞായിരുന്നു ഇതെന്ന് സഭാ അധികൃതര്‍ അറിയിച്ചു. സംസ്ഥാന എകൈ്സസ് ജോയിന്റ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മേലുകാവുമറ്റത്ത് അന്വേഷണത്തിനെത്തിയതെന്ന് പാലാ എകൈ്സസ് സി.ഐ. ടി.എ.അശോക്കുമാര് അറിയിച്ചു. മേലുകാവുമറ്റത്തുള്ള ഒരു ബേക്കറിയില്‍നിന്ന് വീഞ്ഞ് വാങ്ങി കുടിച്ചയാള്‍ കുഴഞ്ഞുവീണു എന്ന വിവരമാണ് കമ്മീഷണര്‍ക്ക് ലഭിച്ചത്. ബേക്കറിയില്‍ അന്വേഷിച്ചപ്പോള്‍ തൊട്ടടുത്ത ബുക്ക്സ്റ്റാളിലാണ് വീഞ്ഞുവില്പന നടക്കുന്നതെന്നറിഞ്ഞു. ഇവിടെ...