Posts

പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാള്‍; ഒരുക്കങ്ങള്‍ തുടങ്ങി, കൊടിയേറ്റം ആറിന്

Image
ദക്ഷിണേന്ത്യയിലെ സുപ്രധാന തീര്‍ഥ കേന്ദ്രമായ പാവറട്ടി സെന്‍റ് ജോസഫ് തീര്‍ഥ കേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിന് ഒരുക്കങ്ങള്‍ തുടങ്ങി. തിരുനാളാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് മേയ് ആറിന് സാഗര്‍ രൂപത ബിഷപ് മാര്‍ ആന്‍റണി ചിറയത്ത് കൊടിയേറ്റു കര്‍മം നിര്‍വഹിക്കും. 13, 14, 15 തീയതികളിലാണ് പ്രസിദ്ധമായ പാവറട്ടി തിരുനാള്‍ ആഘോഷിക്കുന്നത്. കൊടിയേറ്റം മുതല്‍ തിരുനാള്‍ ദിനം വരെയുള്ള ദിവസങ്ങളില്‍ നവനാള്‍ ആചരണത്തിന്‍റെ ഭാഗമായി മാതാപിതാക്കള്‍, കുട്ടികള്‍, യുവജനങ്ങള്‍, ജീവിതാന്തസില്‍ പ്രവേശിക്കാത്തവര്‍, സമര്‍പ്പിതര്‍, രോഗികള്‍, ദന്പതികള്‍, തൊഴിലാളികള്‍ എന്നിവര്‍ക്കായി പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകള്‍ ഉണ്ടാകും. ഫാ. ജോഷി കണ്ണൂക്കാടന്‍, ഫാ. ഷിജോ ചിരിയന്‍കണ്ടത്ത്, ഫാ. ജോവി കുണ്ടുകുളങ്ങര, ഫാ. സജു വടക്കേത്തല, ഫാ. ബിജു പൂത്തോട്ടാല്‍, ഫാ. ബാസ്റ്റിന്‍ ആലപ്പാട്ട്, ഫാ. ഷിജോ മാപ്രാണത്തുകാരന്‍, ഫാ. ജിന്‍റോ ചിറ്റിലപ്പിള്ളി എന്നിവര്‍ നവനാള്‍ ആചരണങ്ങള്‍ക്ക് നേതൃത്വം നല്‍കും. മേയ് 13ന് വൈകീട്ട് എട്ടിന് ദേവാലയ ദീപാലങ്കാരത്തിന്‍റെ സ്വിച്ച് ഓണ്‍കര്‍മം പാവറട്ടി ആശ്രമാധിപന്‍ ഫാ. സെബി പാലമറ്റത്ത് നിര്‍വഹിക്...

പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാള്‍; ഒരുക്കങ്ങള്‍ തുടങ്ങി, കൊടിയേറ്റം ആറിന്

ദക്ഷിണേന്ത്യയിലെ സുപ്രധാന തീര്‍ഥ കേന്ദ്രമായ പാവറട്ടി സെന്‍റ് ജോസഫ് തീര്‍ഥ കേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിന് ഒരുക്കങ്ങള്‍ തുടങ്ങി. തിരുനാളാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് മേയ് ആറിന് സാഗര്‍ രൂപത ബിഷപ് മാര്‍ ആന്‍റണി ചിറയത്ത് കൊടിയേറ്റു കര്‍മം നിര്‍വഹിക്കും. 13, 14, 15 തീയതികളിലാണ് പ്രസിദ്ധമായ പാവറട്ടി തിരുനാള്‍ ആഘോഷിക്കുന്നത്. കൊടിയേറ്റം മുതല്‍ തിരുനാള്‍ ദിനം വരെയുള്ള ദിവസങ്ങളില്‍ നവനാള്‍ ആചരണത്തിന്‍റെ ഭാഗമായി മാതാപിതാക്കള്‍, കുട്ടികള്‍, യുവജനങ്ങള്‍, ജീവിതാന്തസില്‍ പ്രവേശിക്കാത്തവര്‍, സമര്‍പ്പിതര്‍, രോഗികള്‍, ദന്പതികള്‍, തൊഴിലാളികള്‍ എന്നിവര്‍ക്കായി പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകള്‍ ഉണ്ടാകും. ഫാ. ജോഷി കണ്ണൂക്കാടന്‍, ഫാ. ഷിജോ ചിരിയന്‍കണ്ടത്ത്, ഫാ. ജോവി കുണ്ടുകുളങ്ങര, ഫാ. സജു വടക്കേത്തല, ഫാ. ബിജു പൂത്തോട്ടാല്‍, ഫാ. ബാസ്റ്റിന്‍ ആലപ്പാട്ട്, ഫാ. ഷിജോ മാപ്രാണത്തുകാരന്‍, ഫാ. ജിന്‍റോ ചിറ്റിലപ്പിള്ളി എന്നിവര്‍ നവനാള്‍ ആചരണങ്ങള്‍ക്ക് നേതൃത്വം നല്‍കും. മേയ് 13ന് വൈകീട്ട് എട്ടിന് ദേവാലയ ദീപാലങ്കാരത്തിന്‍റെ സ്വിച്ച് ഓണ്‍കര്‍മം പാവറട്ടി ആശ്രമാധിപന്‍ ഫാ. സെബി പാലമറ്റത്ത് നിര്‍വഹിക്കു...

my home photos

Image
direct link

പാവറട്ടി പാരീഷ് ഹോസൗജന്യ ഹൃദയ പരിശോധന ക്യാന്പ്

Image
സാന്‍ ജോസ് പാരീഷ് ഹോസ്പിറ്റലില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗജന്യ ഹൃദയപരിശോധന ക്യാന്പ് മേയ് ഒന്നിന് നടത്തും. ജൂബിലി മെഡിക്കല്‍ കോളജിലെയും അമല മെഡിക്കല്‍ കോളജിലെയും വിദഗ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്കും. കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മോഹന്‍ദാസ് ഹൃദയ പരിശോധന ക്യാന്പ് ഉദ്ഘാടനം ചെയ്യും. സെന്‍റ് തോമസ് ആശ്രമാധിപന്‍ ഫാ. സെബി പാലമറ്റം യോഗത്തില്‍ അധ്യക്ഷത വഹിക്കും. മേയ് ഒന്നു മുതല്‍ ആശുപത്രി വിപുലീകരണത്തിന്‍റെ ഭാഗമായി രാവിലെയും വൈകീട്ടും ഒപി പരിശോധന ഉണ്ടാകും. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന വിദഗ്ധ പരിശോധന ആവശ്യമുള്ള രോഗികള്‍ക്ക് ജൂബിലി മിഷ്യന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുമെന്നും അധികൃതര്‍ പാവറട്ടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ബുധനാഴ്ചതിരുനാളിന് ആയിരങ്ങളെത്തി

സെന്‍റ് ജോസഫ് തീര്‍ഥ കേന്ദ്രത്തിലെ അവസാന ബുധനാഴ്ച തിരുനാളിന് ആയിരങ്ങളെത്തി. ഇന്നലെ രാവിലെ നടന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജോസ് തെക്കക്കര മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് പാരീഷ് ഹാളില്‍ നടന്ന സൗജന്യ നേര്‍ച്ച ഊട്ട് അതിരൂപത വികാരി ജനറാള്‍ മോണ്‍. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് ആശീര്‍വദിച്ച് വിതരണം ചെയ്തു. പതിനായിരത്തിലേറെ വരുന്ന നാനാജാതി മതസ്ഥരായ വിശ്വാസികള്‍ നേര്‍ച്ച ഊട്ടില്‍ പങ്കു ചേര്‍ന്നു. തീര്‍ഥ കേന്ദ്രം വികാരി ഫാ. നോബി അന്പൂക്കന്‍, ഫാ. അനീഷ് ചെറുപറന്പില്‍, ഫാ. സജി വെളിയത്ത്, ഫാ. ജോണ്‍ മുളക്കല്‍ എന്നിവര്‍ ദിവ്യബലി, വിശുദ്ധന്‍റെ നൊവേന, ലദീഞ്ഞ് തുടങ്ങിയ തിരുനാള്‍ ദിനങ്ങളില്‍ തീര്‍ഥ കേന്ദ്രം അള്‍ത്താരയില്‍ നടന്ന പിഞ്ചുകുട്ടികളുടെ ആദ്യ ചോറൂണില്‍ പങ്കെടുക്കുന്നതിനായി കുട്ടികളുമായി ഒട്ടേറെ അമ്മമാര്‍ എത്തിയിരുന്നു. മേയ് 14, 15 തിയതികളില്‍ നടക്കുന്ന തീര്‍ഥ കേന്ദ്രത്തിലെ വലിയ തിരുനാളിന് ഒരുക്കമായാണ് ബുധനാഴ്ച തിരുനാള്‍ ആഘോഷിച്ചത്.

പാവറട്ടി പാരീഷ് ഹോസൗജന്യ ഹൃദയ പരിശോധന ക്യാന്പ്

പാവറട്ടി:സ്പിറ്റലില്‍ സാന്‍ ജോസ് പാരീഷ് ഹോസ്പിറ്റലില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗജന്യ ഹൃദയപരിശോധന ക്യാന്പ് മേയ് ഒന്നിന് നടത്തും. ജൂബിലി മെഡിക്കല്‍ കോളജിലെയും അമല മെഡിക്കല്‍ കോളജിലെയും വിദഗ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്കും. കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മോഹന്‍ദാസ് ഹൃദയ പരിശോധന ക്യാന്പ് ഉദ്ഘാടനം ചെയ്യും. സെന്‍റ് തോമസ് ആശ്രമാധിപന്‍ ഫാ. സെബി പാലമറ്റം യോഗത്തില്‍ അധ്യക്ഷത വഹിക്കും. മേയ് ഒന്നു മുതല്‍ ആശുപത്രി വിപുലീകരണത്തിന്‍റെ ഭാഗമായി രാവിലെയും വൈകീട്ടും ഒപി പരിശോധന ഉണ്ടാകും. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന വിദഗ്ധ പരിശോധന ആവശ്യമുള്ള രോഗികള്‍ക്ക് ജൂബിലി മിഷ്യന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുമെന്നും അധികൃതര്‍ പാവറട്ടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

5 ലക്ഷം വരെ വാര്‍ഷികവരുമാനക്കാര്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട

അഞ്ചുലക്ഷം രൂപ വരെ വാര്‍ഷികവരുമാനമുള്ളവര്‍ ഇനി മുതല്‍ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ടതില്ല. രാജ്യത്തെ 80 ലക്ഷത്തോളം പേര്‍ക്ക് പുതിയ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും. ഇക്കാര്യം ജൂണ്‍ ആദ്യവാരം വിജ്ഞാപനം ചെയ്യുമെന്ന് പ്രത്യക്ഷ നികുതിബോര്‍ഡ് ചെയര്‍മാന്‍ സുധീര്‍ ചന്ദ്ര അറിയിച്ചു. 2011-2012 സാമ്പത്തികവര്‍ഷത്തിലെ റിട്ടേണ്‍ സമര്‍പ്പിക്കുന്ന കാലയളവില്‍ പുതിയ തീരുമാനം പ്രാബല്യത്തിലാവുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. അതേ സമയം ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ റീഫണ്ട് ആവശ്യപ്പെടുന്നുണ്ടെങ്കില്‍ റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന്അദ്ദേഹം വ്യക്തമാക്കി. സഹജ്, സുഗം ആദായനികുതി റിട്ടേണ്‍ ഫയലുകള്‍ ശമ്പളക്കാര്‍ക്കും ചെറുകിട ബിസിനസ്സുകാര്‍ക്കും നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നത് കൂടുതല്‍ ലളിതമാക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ഫോമുകളിലൂടെ ഇലക്‌ട്രോണിക് രീതിയില്‍ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.