Posts

Thrissur District Conference

Image
Thrissur District Coferance At Model Girls HSS Hall Thrissur

he wins the race

Image
He wins the race 

ജപമാല സമാപിച്ചു

Image
ജപമാല സമാപിച്ചു 

Come and Enjoy in Jesus

Image
Come and Enjoy in Jesus  ബൈബിൾ 

കൊരട്ടി ഗവണ്‍മെന്‍റ് പ്രസില്‍ 132 ഒഴിവുകള്‍

Image
തൃശൂര്‍ ജില്ലയിലെ കൊരട്ടിയിലെ ഗവണ്‍മെന്‍റ് പ്രസിലേക്ക് ഗ്രൂപ് ‘സി’ തസ്തികയിലെ ഒഴിവുകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  നഴ്സ്, കാന്‍റീന്‍ ക്ളര്‍ക്, കാന്‍റീന്‍ അറ്റന്‍റന്‍റ്, അസിസ്റ്റന്‍റ് ബൈന്‍ഡര്‍, കോപ്പി ഹോള്‍ഡര്‍, മെക്കാനിക്, അസിസ്റ്റന്‍റ് മെക്കാനിക്, ഇലക്ട്രീഷ്യന്‍, വയര്‍മാന്‍, വെല്‍ഡര്‍, കാര്‍പന്‍റര്‍, സീനിയര്‍ ആര്‍ട്ടിസ്റ്റ്, ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, ആര്‍ട്ടിസ്റ്റ് റീടച്ചര്‍, അസിസ്റ്റന്‍റ് ആര്‍ട്ടിസ്റ്റ് റീടച്ചര്‍, കാമറാമാന്‍, ഡാര്‍ക്റൂം അസിസ്റ്റന്‍റ്, പ്ളേറ്റ്മേക്കര്‍, ഡി.ടി.പി ഓപറേറ്റര്‍, ഓഫ്സെറ്റ് മെഷീന്‍ മാന്‍, ഓഫ്സെറ്റ് മെഷീന്‍ അസിസ്റ്റന്‍റ്, അറ്റന്‍റന്‍റ്, റിസോഗ്രാഫ് ഓപറേറ്റര്‍ തുടങ്ങിയ തസ്തികകളിലാണ് അപേക്ഷിക്കാനാകുക. അപേക്ഷകള്‍ Manager, Government of India Press, Kinfra Park P.O, Koratty - 680309 എന്ന വിലാസത്തില്‍ നവംബര്‍ 30ന് മുമ്പായി ലഭിച്ചിരിക്കണം.  അപേക്ഷയുടെ മാതൃകക്കും മറ്റ് വിവരങ്ങള്‍ക്കും http://dop.nic.in/ എന്ന വെബ്സൈറ്റില്‍ Advertisements എന്ന വിഭാഗം കാണുക.  - 

ഫോബ്‌സ് കോടീശ്വര പട്ടികയില്‍ ഏഴു മലയാളികള്‍

Image
ഫോബ്‌സ് മാസിക പുറത്തുവിട്ട ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇത്തവണ ഏഴു മലയാളികള്‍ സ്ഥാനം പിടിച്ചു. രവി പിള്ള, എം.എ.യൂസഫലി, സണ്ണി വര്‍ക്കി, ക്രിസ് ഗോപാലകൃഷ്ണന്‍ , എസ്.ഡി.ഷിബുലാല്‍ , പിഎന്‍സി മേനോന്‍ , ജോയ് ആലുക്കാസ് എന്നിവരാണ് പട്ടികയില്‍ ഇടം നേടിയത്. ആര്‍പി ഗ്രൂപ്പിന്റേയും ബഹ്‌റൈന്‍ ആസ്ഥാനമായുള്ള നാസര്‍ അല്‍ ഹജ്‌റി ഗ്രൂപ്പിന്റേയും മേധാവിയായ രവി പിള്ളയാണ് ഇത്തവണ മലയാളികളില്‍ മുന്നില്‍ (ഫോബ്‌സ് റാങ്ക് 34). കൊല്ലം സ്വദേശിയായ അദ്ദേഹത്തിന്റെ ആസ്തി 170 കോടി ഡോളറാണ്. അതായത് ഏതാണ്ട് 10,540 കോടി രൂപ. അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പിന്റെ മേധാവിയായ എം.എ.യൂസഫലിയാണ് രണ്ടാം സ്ഥാനത്ത് (ഫോബ്‌സ് റാങ്ക് 40). തൃശ്ശൂര്‍ സ്വദേശിയായ അദ്ദേഹത്തിന്റെ ആസ്തി 160 കോടി ഡോളര്‍ (ഏതാണ്ട് 9920 കോടി രൂപ). ജെംസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവിയാണ് സണ്ണി വര്‍ക്കി (ഫോബ്‌സ് റാങ്ക് 45). ആസ്തി 140 കോടി ഡോളര്‍ (ഏതാണ്ട് 8680 കോടി രൂപ). ഇന്‍ഫോസിസിന്റെ സ്ഥാപകാംഗങ്ങളാണ് ക്രിസ് ഗോപാലകൃഷ്ണനും എസ്.ഡി.ഷിബുലാലും. നിലവില്‍ ഇന്‍ഫോസിസിന്റെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനാണ് തിരുവനന്തപുരം സ്വദേശിയായ ക്രിസ് ഗോപാലകൃഷ...

മൂന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റുകള്‍ ഒന്നാക്കുന്നു

Image
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസം, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്. എസ്.ഇ വിഭാഗങ്ങള്‍ ലയിപ്പിച്ച് ഒന്നാക്കുന്നു. ഇപ്പോഴുള്ള ഈ മൂന്ന് ഡയറക്ടറേറ്റുകള്‍ ഒന്നാക്കി ഒറ്റ ഡയറക്ടറേറ്റ് രൂപവത്കരിക്കാനാണ് നയപരമായ തീരുമാനം. ഇതിനുള്ള പ്രാഥമിക റിപ്പോര്‍ട്ടുണ്ടാക്കാന്‍ അഞ്ചംഗ ഉദ്യോഗസ്ഥ സമിതിക്ക് വിദ്യാഭ്യാസ വകുപ്പ് രൂപം നല്‍കി. വിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എ.ഷാജഹാന്റെ അധ്യക്ഷതയില്‍ മൂന്ന് ഡയറക്ടര്‍മാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലെ തീരുമാനത്തിന്റെ തുടര്‍ച്ചയായാണ് സമിതിക്ക് രൂപം നല്‍കിയത്. സ്‌കൂള്‍ വിദ്യാഭ്യാസം വിദ്യാഭ്യാസ കമ്മീഷണറുടെ ചുമതലയിലാ ക്കുകയെന്നതാണ് ഇപ്പോള്‍ പരിഗണിക്കുന്ന നിര്‍ദേശം. മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനെ ഇതിനായി നിയോഗിക്കും. മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍ അധ്യക്ഷനായ കെ.ഇ.ആര്‍ പരിഷ്‌കരണ സമിതിയും മുന്‍ സര്‍ക്കാരിന്റെ കാലത്തെ പാഠ്യപദ്ധതി പരിഷ്‌കരണ സമിതിയും മൂന്ന് ഡയറക്ടറേറ്റുകളും ഒന്നാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. ഹൈസ്‌കൂള്‍ വരെ ഡി.ഇ.ഒയുടെയും പ്ലസ് ടു ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മറ്റൊരു ഡയറക്ടറുടെയും കീഴിലാണ...