Posts

'HSS Office Companion'

Image
'HSS Office Companion' is an attempt to bring different office utilities such as Admission Register, TC & CC making, Income Tax statements, Practical mark recording sheets, CE score entry sheets , chalan making, office proceedings, Exam related forms,Contact details of Schools and Teachers etc:- at one place with database support. We request you to make use of this software and give your valuable suggestions and feedback for the enrichment of this free product. By Ajith Kumar John, GHSS Med.Coll campus, Kozhikode Downloads HSS Office Companion 1.0 HSS Office Companion: Help File

സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

Image
പ്ലസ്ടു വരെ പഠിച്ച പിന്നാക്ക സമുദായത്തില്‍പ്പെട്ട പാവപ്പെട്ട കുട്ടികള്‍ക്ക് ടാലിയില്‍ തൃശ്ശൂര്‍ ശങ്കരയ്യ റോഡിലുള്ള റേയ്‌സ് കോംപ്ലക്‌സില്‍ ഒന്നരമാസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. താല്പര്യമുള്ളവര്‍ ബന്ധപ്പെടുക: എം.ജി.വി. ചാരിറ്റബിള്‍ ഫൗണ്ടേഷന്‍, പുഷ്പാഞ്ജലി, ദില്‍ക്കുഷ് ലെയിന്‍, വിജയശ്രീ ഹോസ്​പിറ്റലിനു സമീപം, തൃശ്ശൂര്‍ 680004.  ഫോണ്‍: 9495960059

Income TAX 2013 -14

Image
Downloads 2013-14 വര്‍ഷത്തെ ആദായ നികുതി കണക്കാക്കി അഡ്വാന്‍സ് ടാക്സ് അടച്ചു തീര്‍ക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിന് സമയമായി. ഈ വര്‍ഷം നികുതികണക്കാക്കുന്നതിനും റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനും ചില സുപ്രധാന മാറ്റങ്ങള്‍ വന്നിട്ടുണ്ട്. നികുതി നിരക്കിലുള്ള മാറ്റങ്ങള്‍ പലരും ധരിച്ചു വെച്ചിട്ടുള്ളത് ഈ വര്‍ഷം മുതല്‍ നികുതി രഹിത വരുമാനം 2,00,000 രൂപ എന്നതില്‍ നിന്നും  2,20,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു എന്നാണ്. ഫലത്തില്‍ അങ്ങിനെയാണെങ്കിലും ഈ ധാരണ തെറ്റാണ്. കാരണം ഈ വര്‍ഷം നികുതി നിരക്കില്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായി ഒരു മാറ്റവും വന്നിട്ടില്ല. പക്ഷെ  2013-14 ലെ ഫിനാന്‍ഷ്യല്‍ ആക്ടില്‍ സെക്ഷന്‍ 87A  പ്രകാരം ഒരു റിബേറ്റ് അനുവദിച്ചു എന്ന് മാത്രം. അതായത് മൊത്തവരുമാനം (എല്ലാ കിഴിവുകള്‍ക്കും ശേഷം) 5,00,000 രൂപയില്‍ താഴെയുള്ളവര്‍ക്ക് മാത്രം 2,000 രൂപയോ അതല്ലെങ്കില്‍ അടക്കാനുള്ള നികുതിയോ ഏതാണോ കുറവ് അത്രയും തുക  അവരുടെ നികുതിയില്‍ നി...

തൃശൂര്‍ റവന്യു ജില്ല കേരള സ്കൂള്‍ കലോത്സവം ഗുരുവായുരില്‍

Image
Finance Committee  by NVLA Simon Jose Convener 26 ാ മത് തൃശൂര്‍ റവന്യു ജില്ല കേരള സ്കൂള്‍ കലോത്സവം 2014 ജനുവരി 6,7,8,9 തീയതികളില്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്കൂള്‍ മുഖ്യവേദിയായി നടക്കുന്നു. കലോത്സവം പ്രോഗ്രാം ഷെഡ്‌ യൂള്‍

യേശുവിന്‍റെ സന്തോഷവും സമാധാനവും സ്വീകരിക്കാന്‍ പാപ്പായുടെ ക്ഷണം

Image
യേശു നല്‍ക്കുന്ന സന്തോഷവും സമാധാനവും സ്വീകരിക്കാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ക്ഷണം. വര്‍ഷാന്ത്യത്തില്‍ പങ്കുവയ്ച്ച ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് പാപ്പ ഈ ക്ഷണം നല്‍കിയത്. “യേശു ലോകത്തിലേക്കു കൊണ്ടുവന്ന സന്തോഷവും ഹൃദയസമാധാനവും പുല്‍ക്കുടിലിൽ നിന്നു നമുക്കു സ്വീകരിക്കാം” (Let us draw from the crib the joy and deep peace that Jesus comes to bring to the world) എന്നാണ് പാപ്പായുടെ ട്വീറ്റ്. ഡിസംബര്‍ 30ാം തിയതി പാപ്പയുടെ ട്വീറ്റ് “ഉണ്ണിയേശുവിന്‍റെ മുഖത്ത് ദൈവമുഖം നമുക്കു ധ്യാനിക്കാം. വരുവിന്‍ നമുക്കവിടുത്തെ ആരാധിക്കാം” എന്നായിരുന്നു. (In the face of the Child Jesus we contemplate the face of God. Come, let us adore him!) @pontifex എന്ന ഔദ്യോഗിക ഹാൻഡിലിൽ മാര്‍പാപ്പായുടെ ട്വീറ്റുകള്‍, ഇംഗ്ലീഷ്, ഇറ്റാലിയന്‍, ലാറ്റിന്‍, അറബി എന്നിങ്ങനെ 9 ഭാഷകളിൽ ലഭ്യമാണ്.

DA Enhanced to 63%

കേരള സര്‍ക്കരാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും മറ്റും ഡി.എ 53 ശതമാനത്തില്‍ നിന്നും 63 ശതമാനമാക്കി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങി. വര്‍ദ്ധനവിന് 2013 ജൂലൈ മുതല്‍ പ്രാബല്യമുണ്ട്. വര്‍ദ്ധിപ്പിച്ച ഡി.എ 2013 ജനുവരിയിലെ ശമ്പളം മുതല്‍ പണമായി ലഭിക്കും. 2013 ജൂലൈ മുതല്‍ 2013 ഡിസംബര്‍ വരെയുള്ള കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കണം. പി.എഫി ല്‍ ലയിപ്പിക്കാന്‍ ജനുവരി 2014 മുതല്‍ ജൂലൈ 2014 വരെ സമയമുണ്ട്. ഇങ്ങിനെ ക്രെഡിറ്റ് ചെയ്യുന്ന തുക 30/11/2017 ന് ശേഷം മാത്രമേ പിന്‍വലിക്കാന്‍ കഴിയൂ. Download GO(P) No. 630/2013 Fin dated 23/12/2013

ദൃശ്യം തരംഗമാകുന്നു: കളക്ഷന്‍ ഏഴ് കോടി കവിഞ്ഞു

Image
മലയാള സിനിമയില്‍ എങ്ങും ദൃശ്യം തരംഗം. സിനിമാചര്‍ച്ചകള്‍ മുഴുവന്‍ ദൃശ്യത്തെക്കുറിച്ച്. ഈവര്‍ഷത്തെ ഏറ്റവും മികച്ച സിനിമ ഏതെന്ന ചോദ്യത്തിന് എല്ലാവര്‍ക്കും ഒരൊറ്റ ഉത്തരം ദൃശ്യം തന്നെ. മലയാള സിനിമയില്‍ ഇറങ്ങിയിട്ടുള്ള ത്രില്ലറുകളില്‍ മികച്ച മൂന്ന് സിനിമകളില്‍ ഒന്നായി പോലും ദൃശ്യത്തെ വാഴ്ത്തുന്നവരുണ്ട്. പ്രായഭേദമെന്യേ ഒരേമനസ്സോടെ ജനം ഏറ്റെടുത്ത ഒരു സിനിമ ദൃശ്യം പോലെ സമീപകാലത്തെങ്ങും മറ്റൊന്നില്ല. സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ തന്നെയാണ് ദൃശ്യത്തെ ആദ്യം ഏറ്റെടുത്തത്. ആദ്യ ദിവസം മുതല്‍ കണ്ടവര്‍ കണ്ടര്‍ മികച്ച അഭിപ്രായവുമായി രംഗത്തുവന്നതോടെ ഫേസ്ബുക്കില്‍ എങ്ങും ദൃശ്യത്തെ വാഴ്ത്തുന്ന പോസ്റ്റുകള്‍ മാത്രമായി. ഡിസംബര്‍ 19ന് ദൃശ്യം റിലീസ് ചെയ്യുമ്പോള്‍ ലാല്‍ ഫാന്‍സ് പോലും ഈ വിജയം സ്വപ്‌നംകണ്ടിട്ടുണ്ടാവില്ല. ലോക്പാല്‍ മുതല്‍ ഇങ്ങോട്ട് ഗീതാഞ്ജലി വരെ പരാജയത്തിന്റെ തുടര്‍ക്കഥയായിരുന്നു അതുവരെ ലാലിന്. സിനിമപോലെ തന്നെ താരതമ്യേന ബഹളങ്ങളില്ലാതെ തുടങ്ങി അമ്പരപ്പിക്കുന്ന വിജയമാണ് ദൃശ്യം നേടുന്നത്. ഒരാഴ്ച പിന്നിട്ടിട്ടും തിയേറ്ററുകളില്‍ ഹൗസ്ഫുള്‍ ബോര്‍ഡുകള്‍ ഇപ്പോഴും തൂങ്ങുന്നു. ക...