Posts

നിയോഗം.. തൊഴിൽ

 യേശുവെ  രൂപപ്പെടുത്തിയ ആത്മീയ പരിസരങ്ങളിൽ ഒന്ന് ജോസഫ് എന്ന നീതിമാനായ തച്ഛനായിരുന്നു. ജോസഫ് പലതിന്റെയും പ്രതീകമായിരുന്നു. ആത്മാഭിമാനവും ആഹ്ലാദവും സ്പുരിക്കുന്ന തൊഴിൽ സംസ്കാരത്തിന്റെ പ്രതീകമായിരുന്നു അയാൾ. ആ സംസ്കാരത്തിൽ വളർന്നതാണ് ഈശോയുടെ ഭാഗ്യം.  തച്ചന്റെ  മകൻ എന്നതായിരുന്നു അവന്റെ മേൽവിലാസം. ധ്യാനവും ഭാവനയും സർഗ്ഗാത്മകതയും കൃത്യതയും ആവശ്യമുള്ള തൊഴിലായിരുന്നു അവന്റെ. ആത്മീയമായി സ്വയം ചിന്തിക്കുവാനും ചെത്തിമിനുക്കുവാനും അവന്റെ തച്ചപണി നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.  കെട്ടിട പണിയിൽ ഏർപ്പെട്ടിരിക്കുന്ന പലരോടും ചോദിച്ചു. എന്താണ് പണിയുന്നതെന്ന്. അവരുടെ പണികളുടെ പേരാണ് അവർ പറഞ്ഞത്. അവസാനം ആറ്റിൽ നിന്നും കുഞ്ഞു പാത്രത്തിൽ വെള്ളം കൊണ്ടുവരുന്ന കുഞ്ഞിനോടും ചോദിച്ചു. അവൻ പറഞ്ഞു ഞാൻ ദൈവാലയം പണിയുകയാണ് എന്ന്. ഓരോ പണി യുടെയും പിന്നിലുള്ള ദർശനങ്ങൾ തിരിച്ചറിയാനുള്ള കൃപയ്ക്കായി മാതാവേ ഈ ജപമാല ഞങ്ങൾ സമർപ്പിക്കുന്നു. മാതാവേ അധ്വാനത്തിന്റെ  ദർശനവും പണിയുരുപ്പിടിക്കുമേലെ സ്വന്തം കരം പതിപ്പിക്കുന്നവനിൽനിന്നും ദൈവത്തിന്റെ കരം തിരിച്ചറിയുന്നതിനും  ഞങ്ങളെ പ്രാപ്തരാക്കണമേ. ...

നിയോഗം ........................ കർഷകർ

 നിയോഗം ........................ കർഷകർ ........….............. രാപ്പകലില്ലാതെ ഞങ്ങൾക്കുവേണ്ടി അധ്വാനിക്കുന്ന കർഷകർക്ക് വേണ്ടി പ്രാർത്ഥിക്കുവാനും നിങ്ങളെ ഊട്ടുന്ന അവർക്കു വേണ്ടി പ്രാർത്ഥിക്കുവാനും ആണ് മാതാവേ ഈ ദിനം മാറ്റി വെച്ചിരിക്കുന്നത്.  വിത്തിനുള്ളിലേക്ക് ജീവനെ സന്നിവേശിപ്പിച്ചു അതിനെ പ്രത്യേക ശ്രദ്ധ നൽകി ഞങ്ങളെ ഊട്ടുന്ന നല്ല ദൈവമേ നിനക്കു ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളുടെ അധ്വാനതോടൊപ്പം നിന്റെ കരുതലുകളും ചേർന്നതാണ് ഞങ്ങളുടെ ഫലങ്ങൾ എന്ന് ഞങ്ങളെ ഓർമ്മപ്പെടുത്തണമേ.  ഹൃദയത്തിനുള്ളിൽ ഞങ്ങളെല്ലാം കർഷകരും കൃഷിയെ സ്നേഹിക്കുന്നവരുമാണ് മാതാവേ.  ഞങ്ങളുടെ ഓർമ്മകളുടെ മേച്ചിൽപ്പുറങ്ങളിൽ ഒരിടയനും ഒരു ആട്ടിൻ പറ്റവും നഷ്ടപ്പെട്ട ഒരു കുഞ്ഞാടും ഉണ്ട് മാതാവേ.  ഹൃദയം നല്ലൊരു കൃഷിയിടം ആണെന്ന് ഞങ്ങളെ ബോധ്യപ്പെടുത്തണമേ. എന്തു നട്ടാലും നന്നായി വളരുകയും കായ്ക്കുകയും ചെയ്യുന്ന ഇടമാണ് ഇതെന്ന് ഞങ്ങളെ ഓർമ്മിപ്പിക്കണമേ. സ്നേഹമായാലും പ്രത്യാശയയാലും വെറുപ്പയാലും ഭയമായാലും പ്രതികാരമായാലും അസൂയയായാലും കൊയ്ത്തു എടുക്കേണ്ടത് എന്താണെന്ന് തീരുമാനിക്കേണ്ടത് ഞങ്ങൾ ആണെന്ന് ഓർമ്മപ്പെടുത്തെണമേ.  ഫല...

"അച്ചനും വലിയ മെത്രാനും പിന്നെ യൂദായും (നർമ്മ കഥ)"

"അച്ചനും വലിയ മെത്രാനും പിന്നെ യൂദായും (നർമ്മ കഥ)" അച്ചൻ മരിച്ചു സ്വർഗ്ഗവാതിക്കൽ ചെന്നു. പത്രോസ് സ്വർഗ്ഗവാതിക്കൽ ജീവന്റെ പുസ്തകവുമായി ഇരിപ്പുണ്ട്. അച്ചൻ നോക്കിയപ്പോൾ സ്വർഗ്ഗവാതിക്കൽ നല്ല ക്യുവാണ്. അച്ചൻ ക്യു ഒന്നും നിൽക്കാതെ നേരെ പത്രോസിന്റെ മുന്നില് ചെന്നു നിന്നു. അച്ചൻ ഇടിച്ചു കയറിവന്നത് പത്രോസിന് ഇഷ്ടപ്പെട്ടില്ല. ക്യുവിന്റെ അവസാനം പോയി നിൽക്കാൻ പത്രോസ് പറഞ്ഞു. അത് കേൾക്കാത്ത ഭാവത്തിൽ അച്ചൻ നിന്നു. പത്രോസ് ബെല്ലമർത്തി. പെട്ടന്ന് രണ്ട് മാലാഖമാര് വന്ന് അച്ചന്റെ ചെവിക്ക്പിടിച്ച് പൊക്കി ഒരേറ് കൊടുത്തു. അച്ചന് പൃഷ്ഠമിടിച്ച് ക്യൂവിന്റെവസാനം ചെന്നു വീണു. “കർത്താവിനെ ഒന്നു കാണട്ടടാ… നിന്നെ ഒക്കെ കാണിച്ചു തരാം…”അച്ചൻ വേദന മറന്ന് അലറി. ആദ്യമായിട്ടാണ് ക്യുവില് നിക്കുന്നത്. നാലഞ്ച് മണിക്കൂർ ക്യൂവില് നിന്നിട്ടാണ് അച്ചന് പത്രോസിന്റെ മുന്നിൽ എത്തിയത്. അച്ചൻ പേരും വയസ്സും സ്ഥലവും പറഞ്ഞു കൊടുത്തു. പത്രോസ് ജീവന്റെ പുസ്തകം പരിതി. ജീവന്റെ പുസ്തകം അരമണിക്കൂർ അരിച്ചുപെറുക്കിയിട്ടും അച്ചന്റെ പേര് കണ്ടില്ല. പത്രോസ് അച്ചനെ നോക്കി. “അച്ചോ അച്ചന്റെ പേര് ജീവന്റെ പുസ്തകത്തില് ഇല്ല. നരകത്തില് പോ...

ഇളംതണുപ്പുള്ള പ്രഭാതത്തിൽ

ഇളംതണുപ്പുള്ള പ്രഭാതത്തിൽ മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന പ്രിയതമയെ സ്നേഹപൂർവ്വം തൊട്ടുണർത്തി പറഞ്ഞു.......😍😍😍 ''എഴുന്നേൽക്കൂ........😘😘😘എന്റെ കൂടെ യോഗ ചെയ്യാൻ വരൂ........😃😃😃 ഭാര്യ :''ഓ........ അപ്പൊ എന്റെ തടി കൂടി എന്നാണൊ നിങ്ങൾ പറയുന്നത്.........?😜😜😜 ഞാൻ :''ഏയ് അല്ല.....😁😁😁 യോഗ ആരോഗ്യത്തിന് വളരെ നല്ലതാണ്.......☺☺☺ ഭാര്യ :''അതായത് എനിക്കാരോഗ്യമില്ല ഞാൻ രോഗിയാണെന്ന് അല്ലെ........?😡😡😡 ഞാൻ :''നോ,,,,,,,, നോ,,,,,,,,, ഞാനതല്ല ഉദേശിച്ചത് നിനക്ക് താൽപര്യമില്ലെങ്കിൽ കിടന്നോളൂ .........😂😂😂 ഭാര്യ :''ഞാൻ മടിച്ചിയാണെന്നല്ലെ.ആ പറഞ്ഞതിനർത്ഥം.....?😰😰😰 ഞാൻ :''നോക്കൂ........😨😨😨 നീയെന്നെ തെറ്റിദ്ധരിച്ചു ഞാൻ.........😷😷😷 ഭാര്യ :''ആഹാ ഇപ്പോൾ ഞാൻ പറഞ്ഞാൽ മനസ്സിലാകാത്തവളുമായി.......😫😫😫 ഞാൻ :''ഞാനങ്ങിനെ പറഞ്ഞില്ലല്ലൊ........?😳😳😳 ഭാര്യ :''എന്നു വച്ചാൽ ഞാൻ കള്ളിയാണെന്ന്.......🙄🙄🙄 ഞാൻ :''നീ എഴുതാപ്പുറം വായിക്കുന്നു.........🙆🙆🙆 എന്തിനാ വെറുതെ നാം തമ്മിൽ ഈ വെള...

A boy went to the Principal and said "Madam,

A boy went to the Principal  and said "Madam, I won't be coming to School anymore.” The Principal  responded “But why?” The boy said “Ah! I saw a teacher speaking bad of another teacher;  You have a Sir who can't read well; the staff  is  not good; Students  look down upon  their fellow students and there are  so many other  wrong things happening in the Schooĺ” The Principal  replied “OK. But before you go, do me a favor: Take a  glass full of water and walk three times around the School without spilling a drop on the floor. Afterwards, leave the School  if you desire.” The boy thought : Now that's too easy! And he walked three times around as the Principal  had asked. When he finished, he told the Principal  he was ready. The Principal asked “When you were walking around the School , did you see a Teacher speaking bad about another Teacher?” The youth replied “no.” “did you see any Student  looking at ...

കൊള്ളാം എന്ന് തോന്നിയ ഒരു forward:

ഈ ലോകത്ത് ഞാന്‍ കണ്ട ഏറ്റവും വലിയ ആരാധനാലയം ഹോസ്പിറ്റലുകള്‍ ആണ്... മുസല്‍മാനും, ഹിന്ദുവിനും, ക്രൈസ്തവനും, ഒരു പോലെ പ്രവേശിക്കാവുന്ന ആരാധനാലയം.. ഇവിടെ ഉയര്‍ന്ന ജാതിക്കാരന്‍ എന്നോ താഴ്ന്ന ജാതിക്കാരന്‍ എന്നോ ഇല്ല; എല്ലാവരും സമന്മാര്‍... രക്തം വേണ്ടവന് ഹിന്ദുവിന്റെതെന്നോ, മുസ്ലിമിന്റെതെന്നോ, ക്രിസ്റ്യന്റെതെന്നോ വേര്തിരിവില്ല, വേര്തിരിച്ച് ചോദിക്കുന്നുമില്ല. എല്ലാവരും സമന്മാര്‍.. ഇവിടെ ശുഭ്ര വസ്ത്രമണിഞ്ഞ ദൈവത്തിന്റെ പ്രധിനിധികള്‍ മാത്രം... മനസ്സറിഞ്ഞു പലരും ദൈവത്തെ വിളിക്കുന്നത്‌ ഈ ആരാധനാലയങ്ങളില്‍ വച്ചാണ്.. പാവപ്പെട്ടവനും, പണക്കാരനും ഇവിടെ നല്‍കുന്നത് ഒരേ പ്രസാദമാണ് (മരുന്നുകള്‍)... പരസ്പ്പരം വെട്ടി ഇവിടെ എത്തുന്ന എല്ലാ രാഷ്ട്രീയക്കാരനും കയറ്റുന്നത് ഒരേ കളറുള്ള രക്തമാണ്... മുകളിലെ പ്രസവ മുറിയില്‍ ഒരു കുഞ്ഞു ജനിക്കുമ്പോള്‍, അടിയിലെ മോര്‍ച്ചറിയില്‍ ഒരാള്‍ മരിക്കുന്നു... മരുന്നും ഗുളികയും മണക്കുന്ന ഇടനാഴികളിലൂടെ ഒന്ന് വെറുതെ നടന്നു നോക്കണം.. 200 കിലോ വെയിറ്റ് പോക്കിയിരുന്ന ജിംനേഷ്യം ആയിരുന്ന സിക്സ് പാക്ക് ഉള്ള ചെറുപ്പക്കാരനും, തൊലി വെളുപ്പ്‌ കൊണ്ട് അഹങ്കരിച്ചു നടന്നിരു...

സഭയിൽ കന്യാസ്ത്രികളുടെ പ്രസക്തിയെന്ത്?

ദൈവത്തിന്റെ കരുണയുടെ സ്‌ത്രൈണഭാവങ്ങളാണ് സന്യാസിനികളെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. യുക്തികൊണ്ട് മനസിലാക്കാൻ സാധിക്കാ ത്ത ഒരു ജീവിതരീതിയാണ് സന്യസ്തജീവിതം. എല്ലാവരും അവരവർക്കുവേണ്ടി മാത്രം ജീവിക്കുന്ന ഈ കാലത്ത് മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്ന കുറെ ജീ വിതങ്ങൾ. സൗന്ദര്യവും കഴിവുകളും ഏറ്റവും വിലയേറിയതാണെന്ന് ചിന്തിക്കുന്ന ഈ ലോ കത്തിൽ സ്വന്തമായുള്ളതെല്ലാം വേണ്ടെന്നുവച്ച് മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്ന ഈ പുണ്യജീവിതങ്ങളെ ഹൃദയപൂർവമൊന്ന് ധ്യാനിക്കണം. തിളയ്ക്കുന്ന പ്രായമെന്നൊക്കെ നമ്മൾ പേരി ട്ട് വിളിക്കുന്ന ഒരു പ്രായത്തിൽ, മനുഷ്യസഹജമായ സ്വപ്നങ്ങ ൾ ചിറകു വിരിക്കുന്ന ഒരു ജീവിതഘട്ടത്തിൽ ജീവിതവും പ്രതീക്ഷകളും തമ്പുരാന് കൊടുത്ത് കുരിശും മുൾക്കിരീടവും മാത്രം ലക്ഷ്യമാക്കി ഇറങ്ങുന്ന ഈ ധീരത എത്രയേറെ വാഴ്ത്തപ്പെടേണ്ടിയിരിക്കുന്നു. ചെറിയൊരു പരിവർത്തന ഘ ട്ടത്തിനിടയിൽ, അവൾ ചെയ്യു ന്ന സമർപ്പണം അത്ര നിസാരമൊന്നുമല്ല. ഒരുപിടി ഓർമകളും പ്രിയപ്പെട്ടവരും മാത്രമല്ല, സ്വന്തം പേരുപോലും എന്തിന് സ്വന്തം ശരീരംപോലും അവൾ ക്കിനി സ്വന്തമല്ല. സ്വന്തമെന്നു പറയാൻ ആകെയുള്ളത് നസ്രായൻ നൽകുന്ന ആശ്വാസം മാ ത്രം, മുൾമു...