Posts

Pavaratty Shrine Publicity Committee

Image
Promo video inauguration

Pavaratty Shrine

Image

New VHSE – Course Curriculum (first year) 2015

Image
VHSE – Course Curriculum (first year) Accounting and Taxation (Com.) Agri -Business and Farm Services Agriculture - Crop Health Management Agriculture Science and Processing Technology Agro Machinery and Power Engineering Aquaculture Automobile Technology Banking and Insurance Services (Com.) Basic Nursing and Palliative care Bio Medical Equipment Technology Civil Construction Technology Computer Science and Information Technology Computerised Office Management (Com.) Cosmetology and Beauty Therapy Crèche and Pre-school Management Customer Relationship Management (Com.) Dairy Technology Dental Technology ECG & Audio metric Technology Electrical and Electronics Technology Electronics and Communication Technology Fashion and Apparel Designing Food and Restaurant Management Com.) Graphic Design and Printing Technology Livestock Management Marine Fisheries & Seafood Processing Marine Technology...

ഒരു സ്‌കൂളില്‍ ഒരു യൂണിഫോം മതിയെന്ന് ബാലാവകാശ കമ്മീഷന്‍

Image
 യൂണിഫോമിന്റെ കാര്യത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ആശ്വാസമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഇടപെടല്‍. സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും വരുന്ന അധ്യയന വര്‍ഷം മുതല്‍ ഒരു സ്‌കൂളില്‍ ഒരു യൂണിഫോം എന്ന തത്ത്വം നടപ്പാക്കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. തൃശ്ശൂര്‍ സ്വദേശി ജിജു ആന്റോ താഞ്ചന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കമ്മീഷന്‍ അംഗം എന്‍. ബാബുവിന്റേതാണ് ഉത്തരവ്. ഒരു സ്‌കൂളില്‍ ഒരു യൂണിഫോം എന്ന രീതി കൊണ്ടുവരാന്‍ കമ്മീഷന്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ചില സ്‌കൂളുകളില്‍ ഓരോ ദിവസവും ഓരോ യൂണിഫോം എന്ന രീതിയുണ്ടെന്നും അതത് ദിവസത്തെ യൂണിഫോം ധരിക്കാത്ത, അല്ലെങ്കില്‍ മാറി ധരിച്ചുവരുന്ന കുട്ടികളെ പുറത്തുനിര്‍ത്തുന്ന പ്രവണതയുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഓരോ ദിവസവും ഓരോ യൂണിഫോം ധരിക്കേണ്ടിവരുന്നത് വിദ്യാഭ്യാസച്ചെലവ് കൂടാന്‍ കാരണമാകുന്നുണ്ട്. ഹര്‍ജി പരിഗണിച്ച കമ്മീഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറില്‍നിന്ന് റിപ്പോര്‍ട്ട് തേടി. വിവിധ പരിതസ്ഥിതികളില്‍നിന്ന് വരുന്ന കുട്ടികള്‍ക്ക് ഉടയാടകളുടെ വ്യത്യസ്തത കാരണം വിഷമം ഉണ്ടാകാതിരിക്കാനാണ് യൂണിഫോം ഏര്‍പ്പെടുത്തിയതെന്ന് ഡയറക്ടര...

School Last batch

Image

ജൈവകീടനാശിനി വിതരണം.....

തെങ്ങ്, വാഴ, പച്ചക്കറി, കുരുമുളക്, ജാതി, പുഷ്പകൃഷി എന്നിവയ്ക്കുള്ള രോഗകീടാക്രമണം നിയന്ത്രിക്കുന്നതിനായി ജൈവകീടനാശിനികള്‍ പാവറട്ടി കൃഷിഭവനില്‍ അമ്പത് ശതമാനം സബ്‌സിഡി നിരക്കില്‍ ലഭ്യമാണ്. ആവശ്യക്കാര്‍ ഈ മാസം 10 നുള്ളില്‍ കൈപ്പറ്റണം.

ക്‌ളീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിക്ക് തുടക്കം

 കോളേജ്-സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം തടയുന്നതിനായി ആഭ്യന്തരവകുപ്പിന്റെ ക്‌ളീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതി പാവറട്ടി പോലീസിന്റെ നേതൃത്വത്തില്‍ തുടങ്ങി. പാവറട്ടി സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സര്‍ക്കാര്‍ പദ്ധതിയായ ക്‌ളീന്‍ കാമ്പസ് സേഫ് കാമ്പസ് നടപ്പാക്കുന്നത്. പ്രധാനമായും വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം തടയുകയാണ് ലക്ഷ്യം. ഇതിനായി സ്‌കൂളുകളിലും കാമ്പസുകളിലും പ്രത്യേക കമ്മിറ്റികളും രൂപവത്കരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് റോഡ് സുരക്ഷാ ബോധവല്‍ക്കരണവും നല്‍കുന്നുണ്ട്. ക്‌ളീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിയുടെ ഭാഗമായി ആദ്യ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്‌ളാസ് പെരുവല്ലൂര്‍ മദര്‍ കോളേജില്‍ നടത്തി. ഗുരുവായൂര്‍ സിഐ എം. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മദര്‍ കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുള്‍ സലീം അധ്യക്ഷനായി. ബാസ്റ്റ്യന്‍ ചെറുവത്തൂര്‍ ബോധവല്‍ക്കരണ ക്‌ളാസെടുത്തു. പാവറട്ടി സ്റ്റേഷന്‍ എസ്എച്ച്ഒ സുരേഷ്, സീനിയര്‍ സി.പി.ഒ.മാരായ ബിനു ഡേവിഡ്, അനൂപ്, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ സി.വി. മിനി എന്നിവര്‍ പ്രസംഗിച്ചു.