Posts

യാത്രയയപ്പ് നല്‍കി

Image
ജില്ലാ വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ ഫോറം വിരമിക്കുന്ന വാടാനപ്പള്ളി കെ.എന്‍.എം.വി.എച്ച്.എസ്. പ്രിന്‍സിപ്പല്‍ കെ.വി. റോഷ്‌നിക്ക് യാത്രയയപ്പ് നല്‍കി. കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ മേഖല വി.എച്ച്.എസ്.ഇ. അസി.ഡയറക്ടര്‍ ഡോ. ലീന രവിദാസ് ഉപഹാരം നല്‍കി. ഫോറം വൈസ് പ്രസിഡന്റ് എ. ജിനേഷ് അധ്യക്ഷനായി. ഡോ.സി. സന്തോഷ്, ഇ. മിനി, കെ.കെ. രവീന്ദ്രന്‍, കെ.വി. ഷൈന്‍, സൈമണ്‍ ജോസ്, ടോണി അഗസ്റ്റിന്‍, പി.വി. രാംദാസ് എന്നിവര്‍ സംസാരിച്ചു.

മരണത്തിരുനാള്‍ ഇന്ന്‌ .

Image
വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തിലെ മരണത്തിരുനാള്‍ ശനിയാഴ്ച ആഘോഷിക്കും. പ്രത്യേക നേര്‍ച്ച ഊട്ടിനുള്ള കലവറ ഒരുക്കം പൂര്‍ത്തിയായി. സ്‌പെഷല്‍ അച്ചാറിനുപുറമെ പപ്പടം, പായസം, നാലുവെട്ട്, ശര്‍ക്കരവരട്ടി എന്നിവ നേര്‍ച്ച ഊട്ടിലെ പ്രത്യേക വിഭവങ്ങളാകും. വിവിധ കുടുംബ യൂണിറ്റുകളുടെയും പാവറട്ടി സെന്ററിലെ ഓട്ടോ തൊഴിലാളികളുടെയും പങ്കാളിത്തത്തോടെ നേര്‍ച്ച ഊട്ടിലേക്കായുള്ള വിഭവ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. മരണത്തിരുനാളിനോടനുബന്ധിച്ച് പള്ളിയുടെ അള്‍ത്താര ലില്ലിപ്പൂക്കള്‍കൊണ്ടും കാര്‍ണിഷ് പൂക്കള്‍ക്കൊണ്ടും അലങ്കരിച്ചു. തൃശ്ശൂര്‍ സ്‌നെദെഷ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ വഴിപാടായാണ് അള്‍ത്താര അലങ്കാരം. രാവിലെ പത്തിന് നടക്കുന്ന റാസ കുര്‍ബ്ബാനയ്ക്ക് ഒല്ലൂര്‍ വികാരി ഫാ. ജോണ്‍ അയ്യങ്കാന കാര്‍മ്മികനാകും. പള്ളിയുടെ പാരിഷ് ഡയറക്ടറി 2016 പ്രകാശനം ചെയ്യും. 11.30ന് നടക്കുന്ന നേര്‍ച്ച ഊട്ട് തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ ആശീര്‍വദിക്കും. ഇത്തവണ മുപ്പത്തിഅയ്യായിരം പേര്‍ക്കാണ് നേര്‍ച്ച ഊട്ട് ഒരുക്കുന്നത്. രാത്രി പത്തിന് വിവിധ ദേശങ്ങളില്‍നിന്ന് തേരോടുകൂടിയ വള എഴുന്നള്ളിപ്പുകള...

ഒമ്പതാംക്ലാസ് മുതല്‍ തൊഴില്‍പഠനം; കേന്ദ്രപദ്ധതിയോട് കേരളത്തിന് വിമുഖത

Image
നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രയിം വര്‍ക്ക് കേരളം മാത്രം നടപ്പാക്കിയില്ല...... പഠനത്തോടൊപ്പം തൊഴില്‍നൈപുണ്യവും എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ബൃഹത്തായ വിദ്യാഭ്യാസപദ്ധതിയോട് കേരളം മാത്രം മുഖംതിരിഞ്ഞുനില്‍ക്കുന്നു. മറ്റ് സംസ്ഥാനങ്ങള്‍ ഈ പദ്ധതി നടപ്പിലാക്കിത്തുടങ്ങിയപ്പോള്‍, കേരളം ഇതുസംബന്ധിച്ച പ്രാഥമികതല ആലോചനകളിലേക്കുപോലും കടന്നിട്ടില്ല. 'നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക്' എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിപ്രകാരം ഒമ്പതാം ക്ലാസ് മുതല്‍ തൊഴില്‍ പരിശീലനവും നല്‍കും. 51 വിഷയങ്ങളിലാണ് തൊഴില്‍പരിശീലനം. ഇതില്‍ കുട്ടിക്ക് ഇഷ്ടപ്പെട്ട മേഖല തിരഞ്ഞെടുക്കാം. ഒമ്പതാം ക്ലാസിലെ പരിശീലനത്തിലൂടെ കുട്ടി ആ മേഖലയില്‍ ഹെല്‍പ്പര്‍ ആയി പ്രവര്‍ത്തിക്കാന്‍ യോഗ്യത നേടും. പത്തിലെ പരിശീലനം കഴിയുമ്പോള്‍ അസിസ്റ്റന്റ് ആകാം. 11, 12 ക്ലാസ്സുകള്‍ കഴിയുമ്പോള്‍ ലെവല്‍ നാല് സര്‍ട്ടിഫിക്കറ്റ് കിട്ടും. തുടര്‍ന്ന് പോളിടെക്‌നിക്ക്, ബിരുദ തലത്തിലുള്ള കോഴ്‌സുകള്‍ എന്നിവയ്ക്ക് ചേരാം. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പോകുന്നവര്‍ക്ക് അങ്ങനെയും തിരിയാം. ബിരുദത...

Pavaratty Shrine feast 2016 -തിരുനാള്‍ പരിപാടികള്‍ 2016

Image
കൊടിയേറ്റം   8.4. 2016 വെള്ളി   കാലത്ത്  5.30   വി. അന്തോണീസിന്‍റെ കപ്പേളയില്‍ ദിവ്യബലി  . കാര്‍മ്മികന്‍:  മോണ്‍. തോമസ് കാക്കശ്ശേരി (വികാരി ജനറാള്‍, തൃശൂര്‍ അതിരൂപത) തുടര്‍ന്ന് കൊടികയറ്റം . നൊവേന ആരംഭം 5.00pm ദിവ്യബലി  നിയോഗം  : സമര്‍പ്പിതര്‍ കാര്‍മ്മികന്‍: ഫാ. ക്രിസ്റ്റോണ്‍ പെരുമാട്ടില്‍  (വികാരി, ഒരുമനയൂര്‍) 9.04.2016  ശനി 5.00 pm ദിവ്യബലി . നിയോഗം  : മാതാപിതാക്കള്‍. കാര്‍മ്മികന്‍: ഫാ. ജിയോമോന്‍ കല്ലേരി (അസി.വികാരി., എറവ്) 10.04.2016 ഞായര്‍ 5.00 pm ദിവ്യബലി നിയോഗം  :കുട്ടികള്‍ കാര്‍മ്മികന്‍: ഡോ. ഫ്രാന്‍സീസ് ആലപ്പാട്ട് ( ഡയറക്ടര്‍, എം.ഐ. ഹോസ്പിറ്റല്‍ , ഏങ്ങണ്ടിയൂര്‍ ) 11.04.2016 തിങ്കള്‍ 5.00 PM  ദിവ്യബലി . നിയോഗം  :യുവജനങ്ങള്‍. കാര്‍മ്മികന്‍:  ഫാ. ജെസ്റ്റിന്‍ കൈതാരത്ത് ( അസി.വികാരി, പാലയൂര്‍ ഫൊറോന പള്ളി) 12.04.2016 ചൊവ്വ 5.00pm  ദിവ്യബലി നിയോഗം  : ജീവിതാന്തസ്സില്‍ പ്രവേശിക്കാത്തവര്‍. കാര്‍മ്മികന്‍:  ഫാ. ജെയ്സണ്‍ മുണ്ടോപുറം ( വികാരി, അമല നഗര്‍ പ...

പാലയൂര്‍ മഹാതീര്‍ത്ഥാടനം നാളെ

Image
 അതിരൂപതയുടെ പാലയൂര്‍ മഹാതീര്‍ത്ഥാടനം ഞായറാഴ്ച നടത്തുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ മോണ്‍. ജോര്‍ജ്ജ് കോമ്പാറ പത്രസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 7ന് മുഖ്യപദയാത്ര തൃശ്ശൂര്‍ ലൂര്‍ദ്ദ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍നിന്ന് ആരംഭിക്കും. ഒല്ലൂര്‍, പഴുവില്‍, വേലൂര്‍, വടക്കാഞ്ചേരി, കണ്ടശ്ശാംകടവ്, മറ്റം, കൊട്ടേക്കാട്, എരുമപ്പെട്ടി, വലപ്പാട് തീരദേശം എന്നിവിടങ്ങളില്‍നിന്ന് ഉപയാത്രകളുണ്ടാവും. ലൂര്‍ദ്ദ് പള്ളിയില്‍ രാവിലെ 6 മണിക്ക് പേപ്പല്‍ പതാക മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഫാ. വര്‍ഗ്ഗീസ് കുത്തൂരിന് കൈമാറി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3 മണിക്ക് തീര്‍ഥയാത്ര പാലയൂരിലെത്തും. തുടര്‍ന്ന് പൊതുസമ്മേളനം ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. മാര്‍ ജേക്കബ്ബ് തൂങ്കുഴി, മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ തുടങ്ങിയവര്‍ സംസാരിക്കും. പത്രസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ ഫാ. ജോസഫ് വൈക്കാടന്‍, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ ഫാ. ജെയ്‌സന്‍ കോരേത്ത്, പബ്ലിസിറ്റി ചെയര്‍മാന്‍ ഫാ. ജിയോ കടവി, കണ്‍വീനര്‍ ജോര്‍ജ്ജ് ചിറമ്മല്‍ തുടങ്ങിയവരും പങ്കെടു...

പരീക്ഷാഹാളില്‍ ചെല്ലുമ്പോള്‍.........

Image
വളരെ പ്രധാനപ്പെട്ടതും ഓര്‍മയില്‍ നില്‍ക്കാത്തതുമായ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അവ ലഘുകുറിപ്പായി എഴുതിവെക്കുക. പഠിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ പറ്റിയ പാകത്തില്‍ മനസ്സിനെ ശാന്തമാക്കുക പാര്‍ലമെന്റില്‍ അവതരിപ്പിച്ച പൊതുബജറ്റിനെ തന്റെ പരീക്ഷയായി പ്രധാനമന്ത്രി വിശേഷിപ്പിച്ചത് വായിച്ചില്ലേ. ജീവിതത്തില്‍ ചെറുതും വലുതുമായ ഒട്ടേറെ പരീക്ഷകള്‍ കൂട്ടുകാര്‍ക്ക് അഭിമുഖീകരിക്കേണ്ടതുണ്ട് എന്നര്‍ഥം. നാളെ പരീക്ഷാഹാളില്‍ ശ്രദ്ധയോടെ എഴുതാന്‍ ഇന്ന് നന്നായി ഉറങ്ങുകയും വിശ്രമിക്കുകയും വേണം. കടുത്ത വേനല്‍ച്ചൂട് ആയതിനാല്‍ നന്നായി വെള്ളം കുടിക്കുകയെന്നതും പ്രധാനം. ആവശ്യത്തിനു വെള്ളം കരുതണം. യാതൊരു ലേബലുമില്ലാത്ത കുപ്പിയില്‍ കുടിവെള്ളം പരീക്ഷാഹാളില്‍ കൊണ്ടുപോകാന്‍ കുട്ടികളെ അനുവദിച്ചിട്ടുണ്ട്. പേന, പെന്‍സില്‍, റബ്ബര്‍ ഇന്‍സ്ട്രുമെന്റ് ബോക്‌സ് തുടങ്ങി പഠനസാമഗ്രികളും സ്വന്തമായി വേണം. ഹാള്‍ടിക്കറ്റും മറക്കരുത്. വളരെ പ്രധാനപ്പെട്ടതും ഓര്‍മയില്‍ നില്‍ക്കാത്തതുമായ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അവ ലഘുകുറിപ്പായി എഴുതിവെക്കുക. പരീക്ഷ്‌ക്കുമുമ്പുള്ള മണിക്കൂറില്‍ സ്വന്തമായി തയ്യാറാക്കിയ ഇത്തരം പഠനനോട്ടുകളാണ് വായിക്കേ...

Higher Secondary Question Paper-March 2016

Higher Secondary Examinations March 2016 Question Papers are available for download now. Question papers of the Kerala Higher Secondary Plus One(+1)/Plus Two(+2) Examinations conducted by the DHSE in March 2016. Question Papers are available to download in PDF format and can be opened with Adobe Reader. You can print, download or copy text from all Question Papers. For more details , please follow the links below. HSE Plus One(First Year) March 2016 Question Paper Download  XI Malayalam HSE Plus Two(Second Year) March 2016 Question Paper Download  XII History Related Downloads HSE March 2016-Notification & Time Table