വീടുപണിയുകയാണോ? ഈ വാസ്തുനിയമങ്ങൾ അറിഞ്ഞിരിക്കണം!
വാസ്തുശാസ്ത്രം അനുസരിച്ച് ഗൃഹനിര്‍മാണം നടത്തുമ്പോൾ അടിസ്ഥാനമായി പാലിക്കേണ്ടതും പ്രധാനപ്പെട്ടതുമായ ചില വിഷയങ്ങളെപ്പറ്റിയുളള നിർദേശങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഗൃഹനിർമാണത്തിന് യോജിച്ച ഭൂമി ശാസ്ത്രപുസ്തകങ്ങൾ വായിച്ചും ലേഖനങ്ങളിൽനിന്ന് മനസ്സിലാക്കിയും എല്ലാവർക്കും അറിയാവുന്ന തത്വമാണ് ഭൂമിക്ക് വടക്കോട്ടും കിഴക്കോട്ടും താഴ്ച വേണമെന്നത്. എന്തുകൊണ്ടാണ് വടക്ക് അല്ലെങ്കിൽ കിഴക്ക് എന്നുപറയുന്ന രണ്ട് ദിശകള്‍ക്ക് ശാസ്ത്രത്തിൽ പ്രാധാന്യം കൂടുതൽ എന്ന് ചിന്തിച്ചാൽ ഈ ഭൂമിയിൽ ഏതൊരു പ്രവൃത്തി ചെയ്യാനും ഊർജം കൂടിയേ തീരു എന്ന് എല്ലാവർക്കും അറിയാമല്ലോ. സൂര്യനില്നിന്നുളള ഊർജം തടസ്സമില്ലാതെ ഗൃഹം നിർമിക്കാനുദ്ദേശിക്കുന്ന ഭൂമിയിലേക്ക് ലഭിക്കുന്നതിനാണ് കിഴക്കോട്ട് താഴ്ചയുളള, അഥവാ പടിഞ്ഞാറുവശം ഉയർന്നുകിടക്കുന്ന ഭൂമി ഉത്തമം ആണ് എന്ന് ശാസ്ത്രം മനസ്സിലാക്കിത്തരുന്നത്. പകൽസമയത്ത് കിഴക്ക് ഉദിക്കുന്ന സൂര്യനാണ് ഊർജം നൽകുന്നതെങ്കിൽ രാത്രികാലങ്ങളിൽ നമുക്ക് വേണ്ടതായ ഊർജം ലഭിക്കുന്നത് സൂര്യന്റെ പ്രതിബിംബങ്ങളാണ് ചന്ദ്രാദി നക്ഷത്രങ്ങളിൽ നിന്നാണ്. സപ്തർഷികൾ എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. ചന്ദ്രൻ ഉദി...