Posts

മതത്തിന്റെ അതിർവരമ്പുകൾ നമ്മെ പിരിക്കാതിരിക്കട്ടെ..

പത്താം ക്ലാസ് ജയിച്ചപ്പോൾ മുതൽ സൽമാൻ ഉപ്പയോട് പറയുന്നതാണ് ഒരു സ്മാർട്ട്ഫോണ് വേണമെന്ന്. ഉപ്പ പല കാരണങ്ങൾ പറഞ്ഞ് അത് നീട്ടികൊണ്ട് പോയി. അവസാനം പറഞ്ഞത് പ്ലസ് വണ്ണിലെ ഓണപ്പരീക്ഷക്ക് നല്ല മാർക്ക് വാങ്ങിയാൽ വാങ്ങിത്തരാം എന്നാണ്. പരീക്ഷ കഴിഞ്ഞ് റിസൾട്ട് വന്നപ്പോൾ സൽമാൻ ക്ലാസ്സിൽ ഒന്നാമത്. ഈ സന്തോഷ വാർത്ത അറിഞ്ഞ ഉപ്പ ഗൾഫിൽ നിന്ന് ഫോണ് വിളിച്ചപ്പോൾ ചോദിച്ചു. "നിനക്ക് ഏത് ഫോണാ വേണ്ടത്..? "എനിക്ക് ഫോണ് വേണ്ട ഉപ്പാ.. പഠിക്കുന്ന കുട്ടികൾ ഫോണ് ഉപയോഗിച്ചാൽ പഠനത്തിൽ ശ്രദ്ധ കുറയുമെന്നും കുട്ടികൾ ചീത്തയാവുമെന്നും ക്ലാസ് ടീച്ചർ പറയാറുണ്ട്. ഫോണ് പഠിത്തമൊക്കെ കഴിഞ്ഞ് മതി ഉപ്പാ.." മകൻറെ പക്വമായ മറുപടി കേട്ട് അഭിമാനം തോന്നിയ ഉപ്പ സന്തോഷത്തോടെ ചോദിച്ചു "പിന്നെ മോന് ഇപ്പം എന്താ വേണ്ടത്.."? മറുപടി പറയാൻ സൽമാന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. " ഉപ്പാ ഈ വല്ല്യപെരുന്നാളിന് എനിക്ക് രണ്ട് ജോഡി ഡ്രസ്സ് വേണം". "സമ്മതിച്ചു. അടുത്ത ആഴ്ച ഉപ്പ പൈസ അയക്കും. മോന് ഡ്രസ്സ് എടുക്കാനുള്ള പൈസ ഉമ്മാനോട് വാങ്ങിക്കോ.." ഉപ്പാക്ക് ശമ്പളം കിട്ടാൻ വൈകി...

മോളേ,നീ വജ്രമാവുക !

റമദാൻ മഴ -21 പ്രസിദ്ധനായ ഗുരുവിന്റെ അരികിൽ ഒരു യുവതിയെത്തി. ഭക്തനായ ആ ഗുരുവിൽനിന്ന് അവൾക്ക്‌ ജീവിതപാഠങ്ങൾ നേടണം,അതാണ്‌ ലക്ഷ്യം. ഗുരുവിനെ അവൾക്കത്രയും വിശ്വാസമാണ്‌. കുറേ ദിവസങ്ങൾ പഠനം തുടർന്നു. ഒരു ദിവസം മുന്നിലിരിക്കുന്ന അവളോട്‌ ഗുരുവിന്റെ ചോദ്യം; 'നിന്റെ നെറ്റിയിലെ ഈ മുറിപ്പാട്‌ എങ്ങനെ സംഭവിച്ചതാണ്‌ ?' ആ ചോദ്യത്തിന്‌ അവൾ മറുപടി പറഞ്ഞില്ല. അവിടുന്ന് എഴുന്നേറ്റ്‌ വീട്ടിലേക്ക്‌ മടങ്ങിപ്പോയി. കാരണമന്വേഷിച്ച കൂട്ടുകാരിയോട്‌ അവൾ പറഞ്ഞു; 'എന്റെ ശരീരത്തെ അദ്ദേഹം ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു എന്നെനിക്ക്‌ മനസ്സിലായി. പിന്നെ ഞാനവിടെ തുടരുന്നതിൽ അപകടമുണ്ട്‌. എന്റെയുള്ളിലെ മുറിവുകൾ ശ്രദ്ധിക്കുന്നൊരു ഗുരുവിനെയാണ്‌ ഞാൻ തേടുന്നത്‌.' രാത്രിയാത്രയിൽ സഹയാത്രികന്റെ പെരുമാറ്റം മോശമാകാൻ തുടങ്ങിയപ്പോൾ,സ്വയംരക്ഷക്കു വേണ്ടി താനൊരു ഭീകരവാദിയും മനുഷ്യബോംബുമാണെന്ന് പറഞ്ഞ്‌ അയാളെ പേടിപ്പിച്ചുനിർത്തേണ്ടി വരുന്ന പെൺകുട്ടിയുടെ കഥയാണ്‌ അഞ്ജലി മേനോന്റെ 'ഹാപ്പി ജേർണി' എന്ന ഷോർട്ട്‌ ഫിലിം. പഠനവും യാത്രയും താമസവും സൗഹൃദവുമെല്ലാം പലതരം ഭീതികളാവുകയാണ്‌ ഓരോ പെൺകുട്ടിക്കും. അവിശ്വാസം നിറഞ...

ഓണ്‍ലൈന്‍ ഫോട്ടോ എഡിറ്റിങിന്

Image
ഓണ്‍ലൈന്‍ ഫോട്ടോഷോപ്പ് @ ഗൂഗിള്‍ പ്ലസ് ചിത്രങ്ങള്‍ എഡിറ്റുചെയ്ത് ഭംഗിവരുത്താന്‍ ഫോട്ടോഷോപ്പ് മുതല്‍ ആയുധങ്ങള്‍ നിരവധിയുണ്ട് നമ്മുടെ മുന്നില്‍. ഫോട്ടോഷോപ്പിന്റെ ഓണ്‍ലൈന്‍ പതിപ്പുമുതല്‍ ഇങ്ങോട്ട് ഗൂഗിള്‍ ചെയ്തുനോക്കിയാല്‍ സോഫ്റ്റ്‌വേറുകളുടെ സഹായമില്ലാതെ ഓണ്‍ലൈനില്‍ ഫോട്ടോ എഡിറ്റുചെയ്യാവുന്ന ലളിതമായ ടൂളുകളും ലഭിക്കും. എന്നാല്‍ , കൂടുതല്‍ ലളിതവും മറ്റുള്ളവര്‍ക്ക് ഷെയര്‍ചെയ്യാനും സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡു ചെയ്യാനും എളുപ്പം ഏതാണെന്ന് ചോദിച്ചാല്‍ ഗൂഗിള്‍ പ്ലസ് എന്ന ഒറ്റവാക്കില്‍ ഉത്തരമൊതുങ്ങും. ഗൂഗിള്‍ പ്ലസിലെ ഇടത് സൈഡ് ബാറിലുള്ള ഫോട്ടോസില്‍ (പഴയ പിക്കാസ) ചെന്നാല്‍ അത്യാവശ്യം വേണ്ട എല്ലാ സംവിധാനങ്ങളുമുള്ള ഫോട്ടോഎഡിറ്റര്‍ ലഭിക്കും. തുടക്കത്തില്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോള്‍ത്തന്നെ ഗൂഗിള്‍പ്ലസ് സ്വയം ഫോട്ടോയിലൊന്ന് കൈവെക്കും. അതും പോരെങ്കില്‍ ചിത്രത്തിനുമുകളില്‍ ക്ലിക്കുചെയ്താല്‍ മുകളില്‍ എഡിറ്റ് ഓപ്ഷന്‍ ലഭിക്കും. ഇനി നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ഫോട്ടോ എഡിറ്റുചെയ്യാം. എഡിറ്റ് ഓപ്ഷന്‍ ക്ലിക്കുചെയ്താല്‍ വലതുഭാഗത്ത് വിശാലമായ സംവിധാനങ്ങളുള്ള മെനുബാര്‍ പ്രത്യക്ഷപ്പെടും. ...

കുട്ടികളുടെ എണ്ണത്തില്‍ ക്രമക്കേടുകാട്ടിയാല്‍ അധ്യാപകരുടെ പണിപോകും

Image
സ്‌കൂളിലെ വിദ്യാര്‍ഥികളുടെ എണ്ണം പെരുപ്പിച്ചുകാട്ടി സര്‍ക്കാരിനെ കബളിപ്പിച്ചാല്‍ അധ്യാപകരുടെ ജോലിപോകും. ഇല്ലാത്ത കുട്ടികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തിയാല്‍ മാനേജരെ അയോഗ്യനുമാക്കും. ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ കണക്ക് നല്‍കിയ കൂട്ടത്തില്‍ ഇല്ലാത്ത വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ കത്തുനല്‍കി തിരുത്തണമെന്നും ഡി.പി.ഐ. നിര്‍ദേശിച്ചു. ആറാംപ്രവൃത്തിദിനം വിദ്യാഭ്യാസ വകുപ്പിന്റെ 'സമ്പൂര്‍ണ' സോഫ്‌റ്റ്വേറിലേക്ക് ആധാര്‍ നമ്പര്‍ സഹിതമാണ് കുട്ടികളുടെ പേരുവിവരം നല്‍കേണ്ടത്. മുന്‍വര്‍ഷം വയോധികരായ ആളുകളുടെ ആധാര്‍ നമ്പര്‍ കുട്ടികളുടേതാണെന്ന വ്യാജേന ചേര്‍ത്ത് ഡിവിഷനുകള്‍ പെരുപ്പിക്കാന്‍ ചില സ്‌കൂളുകളില്‍ ശ്രമം നടന്നു. സര്‍ക്കാരിന് ഭീമമായ നഷ്ടംവരുത്തുന്ന ഇത്തരം അധ്യാപകര്‍ക്കെതിരെ ഈവര്‍ഷംമുതല്‍ കര്‍ശനനടപടിയെടുക്കുമെന്ന് ഡി.പി.ഐ.യുടെ സര്‍ക്കുലറില്‍ പറയുന്നു. കുട്ടികളുടെ എണ്ണം കൂട്ടിക്കാണിച്ച് സര്‍ക്കാരിനെ കബളിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് കഴിഞ്ഞ ശമ്പളപരിഷ്‌കരണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വ്യാജ അഡ്മിഷനുകള്‍ കണ്ട...

COMPUTERISED ACCOUNTING PLUS TWO (FOSS Tools for Accounting) PART I - DRAFT Version 1.0

Image
COMPUTERISED ACCOUNTING  PLUS TWO  (FOSS Tools for Accounting)  PART I - DRAFT Version 1.0

Higher Secondary Commerce Studies in Free Software

ഹയര്‍സെക്കന്ററി കൊമേഴ്‌സ് പഠനത്തിന് സ്വതന്ത്ര സോഫ്ട്‌വെയര്‍ ഉപയോഗിക്കുന്നതിനുളള മാര്‍ഗനിര്‍ദേശങ്ങള്‍ ഹയര്‍സെക്കന്ററി ഡയറക്ടര്‍ പുറത്തിറക്കി. ഫെബ്രുവരി 15ന് നടന്ന കരിക്കുലം കമ്മിറ്റിയില്‍ ഹയര്‍സെക്കന്ററി പൂര്‍ണമായും സ്വതന്ത്ര സോഫ്ട്‌വെറിലേക്ക് മാറാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൊമേഴ്‌സ് പഠനത്തിന് പ്രത്യേകം ഹാന്‍ഡ്ബുക്ക് ഉള്‍പ്പെടെയുളള നടപടിക്രമങ്ങള്‍ കരിക്കുലം സബ്കമ്മിറ്റി അംഗീകരിച്ചത്. ഈ വരഷം പതിനൊന്നാം ക്ലാസില്‍ പഠനവും മൂല്യനിര്‍ണയവും പൂര്‍ണമായും സ്വതന്ത്ര സോഫ്ട്‌വെയറില്‍ ആയിരിക്കും. പന്ത്രണ്ടാം ക്ലാസില്‍ ഈ വര്‍ഷം സ്വതന്ത്ര സോഫ്ട്‌വെയറും പാഠപുസ്തകത്തിലുളള ഉടമസ്ഥാവകാശമുളള സോഫ്ട്‌വെയറുകളും ഉപയോഗിക്കാം. രണ്ട് ശ്രേണിയില്‍ പഠിച്ച കുട്ടിക്കും ഉത്തരമെഴുതാവുന്ന തരത്തിലായിരിക്കും ചോദ്യങ്ങള്‍ ക്രമീകരിക്കുക. അടുത്ത വര്‍ഷം മുതല്‍ രണ്ടാം വര്‍ഷവും പൂര്‍ണമായും സ്വതന്ത്ര സോഫ്ട്‌വെയറിലേക്ക് മാറും. ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളും ഹയര്‍സെക്കന്ററിയില്‍ കൊമേഴ്‌സിതര വിഭാഗങ്ങളും നേരത്തെ പൂര്‍ണമായും സ്വതന്ത്ര സോഫ്ട്‌വെയറിലേക്ക് മാറിയിരുന്നു. 1500 ഓളം കൊമേഴ്‌സ് അധ്യാപകര്‍ക്ക് ഇതിനകം സ്വതന്...

പ്ലസ്ടുക്കാര്‍ക്ക് നാവിക സേനയില്‍ ചേരാം

Image
ഇന്ത്യന്‍ നാവിക സേനയുടെ ബി.ടെക് എന്‍ട്രി സ്‌കീമിലേക്ക് പ്ലസ്ടുക്കാര്‍ക്ക് അപേക്ഷിക്കാം. യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ 70 ശതമാനം മാര്‍ക്കോടെ പ്ലസ് ടു വിജയിച്ചിരിക്കണം. എസ്എസ്എല്‍സി/പ്ലസ് ടു തലത്തില്‍ ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ജെഇഇ മെയിന്‍ റാങ്കിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. നാല് വര്‍ഷത്തെ ബിടെക് കോഴ്‌സിനായിരിക്കും വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കുക. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ ബിടെക് ബിരുദം ലഭിക്കും. കൂടാതെ സബ് ലെഫ്റ്റന്റ് പദവിയില്‍ നാവിക സേനയില്‍ നിയമനം ലഭിക്കും ശമ്പളം: 15,600 - 39,100 രൂപ ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും:  https://www.joinindiannavy.gov.in/ by : mathrubhumi.com