Posts

SAMAGRA

Image
ICT അധിഷ്ടിത പഠനം ഫലപ്രദമായി വിദ്യാലയങ്ങളില്‍ നടത്തുമ്പോള്‍ ആവശ്യമായ വിഭവങ്ങള്‍ കണ്ടെത്തുന്നതിനും അവ പങ്ക് വെക്കുന്നതിനുമായി ഐ ടി സ്കൂള്‍ തയ്യാറാക്കിയ സമഗ്ര എന്ന പേരിലുള്ള E-Resourse Management System. ഈ പോര്‍ട്ടലില്‍ പ്രവേശിക്കുന്ന ഏതൊരാള്‍ക്കും പഠനവിഭവങ്ങളും പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടയുള്ള പഠനസാമഗ്രികള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇത് കൂടാതെ അധ്യാപകര്‍ക്ക് അവര്‍ തയ്യാറാക്കിയ വിഭവങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിനും അവ എഡിറ്റ് ചെയ്യുന്നതിനും അവസരമൊരുക്കിയിരിക്കുന്നു.  ഈ പോര്‍ട്ടല്‍ ഉപയോഗിക്കേണ്ട രീതി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം. [Samagra E-Resourse Portal-User Manual ] [ Samagra E-Resourse Portal  ] [ Guidelines on Implementation of ICT in Schools (Modified)  ] [ ICT Implementation on High School Section -Published in 2010  ]

Installing GNUKhata

Image
GNUKHATA INSTALLATION മായി ബന്ധപ്പെട്ട് ഒട്ടനേകം സംശയങ്ങൾ ഇപ്പോഴുമുണ്ട്.  ആയത് പരിഹരിക്കുന്നതിന് താഴെയുള്ള ലിങ്കിൽ നിന്നും GNUKhata 4.25, Installation tutorial, GNUKhata Uninstaller എന്നിവ ഡൗണ്ലോഡ് ചെയ്യാം. GNUKhata പോർട്ടലിൽ നിന്നും ഡൌൺലോഡ് ചെയ്താൽ installation വിജയിക്കണമെന്നില്ല. installer link ( https://drive.google.com/file/d/1Vh909Isa80CqDeS_uONopK1HDmjP3I5Q/view?usp=drivesdk ) ഇത് zipped folder ആണ്. ഈ folder desktop ലേക്ക് Copy ചെയ്യുക ഈ Zipped folder ൽ Right click ചെയ്ത് extract ചെയ്യുക. extract ചെയ്ത് കിട്ടുന്ന folder ൽ installer ഉണ്ട്. അതിൽ double click ചെയ്ത്  Agreement എന്നിടത്ത് ക്ലിക്ക് ചെയ്ത് Terminal ൽ system Password കൊടുത്ത് ഇൻസ്റ്റാൾ ചെയ്യാം. ചില കംമ്പ്യൂട്ടറുകളിൽ GNUKhata ഇൻസ്റ്റാൾ ചെയ്തതിനു ശേഷം MySql ഇൻസ്റ്റാൾ ചെയ്താൽ  GNUKhata ഓപ്പൺ ആകുന്നില്ല  (xamp) എന്ന പ്രശ്നം പരിഹരിക്കുന്നതിനായി shell programme തയ്യാറാക്കിയിട്ടുണ്ട്. Steps: 1. "open GNUKhata ( Xamp).sh " എന്ന file desktop ലേക്ക് copy  ചെയ്യുക. 2. file ൽ Right clic...

സിഎ ജയിക്കണമെങ്കില്‍ ഇനി ജിഎസ്ടിയും പഠിക്കണം

Image
രാജ്യത്താകമാനം ചരക്ക് സേവന നികുതി നിലവില്‍ വന്നതോടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പഠനരംഗത്തും മാറ്റങ്ങള്‍ക്ക് സാധ്യത. പുതിയ ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി സി.എ സിലബസ് നവീകരിക്കാനാണ് തീരുമാനം. പുതിയ സിലബസ് ശനിയാഴ്ച വൈകീട്ട് പ്രധാനമന്ത്രി പ്രഖ്യാപിക്കും. ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ട പേപ്പര്‍ ഉള്‍ക്കൊള്ളിച്ചാവും നവംബറില്‍ നടക്കുന്ന പരീക്ഷ. ആദ്യഘട്ടം എന്ന നിലയില്‍ 10 മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ മാത്രമായിരിക്കും ഈ ഭാഗത്ത് നിന്നുണ്ടാകുക. എന്നാല്‍ അടുത്ത മേയ് മാസം മുതല്‍ 100 മാര്‍ക്കിന്റെ ജി.എസ്.ടി അധികരിച്ചുള്ള പേപ്പര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരും. കോമണ്‍ പ്രൊഫിഷ്യന്‍സ് ടെസ്റ്റ് (CPT), ഇന്റഗ്രേറ്റഡ് പ്രൊഫഷണല്‍ കോമ്പീറ്റന്‍സ് കോഴ്‌സ് (IPCC), സി.എ ഫൈനല്‍ എന്നിങ്ങനെ ചാര്‍ട്ടേഡ് എക്കൗണ്ടന്‍സിയുടെ മൂന്ന് ലെവല്‍ പരീക്ഷയിലും മാറ്റങ്ങള്‍ ഉണ്ടാകും. നിലവിലെ സിലബസില്‍ പഠനം ആരംഭിച്ചവര്‍ക്ക് അതേ സിലബസില്‍ പഠനം പൂര്‍ത്തിയാക്കാനുള്ള അവസരം ഉണ്ടാകും. അവര്‍ക്ക് ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ തെരഞ്ഞെടുക്കാം. പ്രധാ...

ഹയര്‍സെക്കന്ററി സ്‌പോര്‍ട്ട്‌സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ്

ഹയര്‍സെക്കന്ററി പ്രവേശനത്തിന്റെ മുഖ്യഘട്ടത്തില്‍ സ്‌പോര്‍ട്‌സ് മികവ് രജിസ്‌ട്രേഷന്‍ നടത്തി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നും സ്‌കോര്‍ കാര്‍ഡ് നേടാന്‍ കഴിയാത്തവര്‍ക്ക് ജൂലായ് അഞ്ച് വരെ അതത് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുമായി ബന്ധപ്പെട്ട് നേടാമെന്ന് ഹയര്‍സെക്കന്ററി ഡയറക്ടര്‍ അറിയിച്ചു. മുഖ്യഘട്ടത്തില്‍ സ്‌കോര്‍ കാര്‍ഡ് നേടിയ ശേഷം സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും പുതുതായി സ്‌കോര്‍ കാര്‍ഡ് നേടുന്നവര്‍ക്കും സപ്ലിമെന്ററി ഘട്ടത്തില്‍ APPLY ONLINE SPORTS എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഇതിന്റെ പ്രിന്റൗട്ട് അനുബന്ധരേഖകള്‍ സഹിതം വെരിഫിക്കേഷനായി ഏതെങ്കിലും സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍സെക്കന്റി സ്‌കൂളില്‍ സമര്‍പ്പിക്കാം. മുഖ്യഘട്ടത്തില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ വേക്കന്‍സിക്ക് അനുസൃതമായി പുതിയ ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തി RENEWAL FORM നേരത്തെ വെരിഫിക്കേഷനായി അപേക്ഷ സമര്‍പ്പിച്ച സ്‌കൂളില്‍ നല്‍കണം. ജൂലായ് 10 വരെ അപേക്ഷ സമര്‍പ്പിക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുളള ഒഴിവ് www.hscap.kerala.gov.in ല്‍ പ്...

ദിനാചാരണത്തിന്റെ തിരക്കിലാണ് സാർ

തറവാട്ടിലുള്ള മുതിർന്നവരൊക്കെ ഒരു പണിയുമില്ലാതെ വെറുതെയിരിക്കുമ്പോഴാണ് മൂപ്പിലാൻ വടിയായത്. അതോടെ എല്ലാവർക്കും പണിയായി എല്ലാവരും തിരക്കിലുമായി.പിന്നെ  പന്തലിടലായി, നാരങ്ങാ വെള്ളം കൊടുക്കലായി മുറുക്കാൻ തയ്യാറാക്കലായി, അടിയന്തിരത്തിന് അടുപ്പൊരുക്കാനും ആളെ ക്ഷണിക്കാനുമുള്ള പാച്ചിലായി അങ്ങനെ എല്ലാവരും ഓരോ പ ണി യിലായി ! കുട്ടികൾ പെരുവഴിയിലുമായി. തൊള്ള വരണ്ട് ഒരിത്തിരി വെള്ളം ചോദിച്ച പൈതങ്ങളോട് കണ്ടില്ലേ കാരണവർ മരിച്ചു കിടക്കുന്നതെന്നും പറഞ്ഞ്      തല മുതിർന്നവർ തൊള്ളയിട്ടതിനെത്തുടർന്ന്  തലയും താഴ്ത്തി പൈതങ്ങൾ നോക്കാനാരുമില്ലാതെ പേടിച്ച് കിടന്നു. കാരണവർ മരിച്ച തറവാട്ടിലെ ബഹളം പോലെയാണ് വിദ്യാലയങ്ങളിൽ ദിനാ ഘോഷമെന്ന പേരിൽ  നടക്കുന്ന ബഹളം. ദിനാഘോഷമെന്ന പേരിൽ നടക്കുന്ന വലിയ ആർപ്പുവിളികൾക്കിടയിൽ  കുട്ടികൾ ആരാലും ശ്രദ്ധി ക്കപ്പെടാതെ പോവുന്നു.എല്ലാവരും ദിനാചരണത്തിന്റെ തിരക്കിലാണ്. പ്രവേശന ദിനം കഴിഞ്ഞില്ല,, അപ്പാഴേക്കും വന്നു പരിസ്ഥിതി ദിനം. ഒരു സാർ തൈകൾ വാങ്ങാൻ കൃഷിഭവനിലേക്ക്, മറെറാരാൾ ആളെ ക്ഷണിക്കാൻ ടൗണിക്കേ്, പന്തലൊരുക്കാൻ വേറെയൊരാൾ ,കുഴിയെടുക്കാൻ വേറെയൊരാൾ. ഇതിന...

How to Update/Correct Aadhaar Card?

Image
ആധാർ കാർഡിൽ തെറ്റുണ്ടോ? തിരുത്താൻ ഇതാ മൂന്ന് മാ‍ർ​ഗങ്ങൾ ആധാറിന്റെ പ്രാധാന്യം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആധാർ കാർഡിലെ തെറ്റുകൾ നിങ്ങളെ ഏറെ വലച്ചേക്കാം. ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കുന്നതിനും ആധാർ കാർഡിൽ തെറ്റുകളുണ്ടാകാൻ പാടില്ല. നിങ്ങളുടെ പേര്, ലിംഗം, ജനന തീയതി തുടങ്ങിയ വിവരങ്ങളിൽ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടെങ്കിൽ നിങ്ങൾക്ക് ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാനാകില്ല. ഇതിനായി നിങ്ങൾ നിങ്ങളുടെ ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യണം. ആധാർ പ്രവര്‍ത്തനരഹിതമാകുന്നത് എപ്പോൾ?  മൂന്ന് വർഷം തുടർച്ചയായി എന്തെങ്കിലും ആവശ്യങ്ങൾക്ക് ആധാർ കാർഡ് ഉപയോഗിച്ചില്ലെങ്കിൽ നിങ്ങളുടെ ആധാർ പ്രവര്‍ത്തനരഹിതമാകും. [Adhaar will be disabled if not used -Help Post] ആധാർ പ്രവര്‍ത്തനരഹിതമായാലും നിങ്ങൾക്ക് അത് വീണ്ടും അപ്ഡേറ്റ് ചെയ്യേണ്ടി വരും. എങ്ങനെ അപ്ഡേറ്റ് ചെയ്യാം? യു.ഐ.ഡി.എ.ഐ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങളനുസരിച്ച് നിങ്ങളുടെ ആധാർ കാർഡ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനും തെറ്റുകൾ തിരുത്തുന്നതിനും മൂന്ന് വഴികളുണ്ട്. 1.നിങ്ങളുടെ വിശദാംശങ്ങൾ ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യുക. 2.പോസ്...

ബൈക്ക് മോഷണത്തിന് കൗമാരപ്പട; ലക്ഷ്യം റേസിങ്ങും ആർഭാട ജീവിതവും

ബൈക്ക് മോഷണം കലയാക്കി കൗമാരക്കാർ. ലക്ഷ്യം ബൈക്ക് റേസിങ്ങും ആർഭാട ജീവിതവും. വിലയേറിയ ബൈക്കുകൾ സ്വന്തമാക്കാനും പണം സ്വരൂപിക്കാനുമുള്ള ‘കൂട്ടായ്മ’യിലൂടെയാണ് ഇവരുടെ മോഷണങ്ങൾ അരങ്ങേറുന്നത്. മോഷണം നടത്തുന്ന ബൈക്കുകളിൽ വ്യാജ നമ്പർ പതിപ്പിച്ചിട്ടുള്ളതിനാൽ വാടകയ്ക്ക് എടുക്കുന്നവർക്ക് സംശയമുണ്ടാകില്ലത്രെ. ലഹരിമരുന്ന് വിൽപനക്കാരും മോഷണവുമായി ബന്ധപ്പെട്ട സംഘങ്ങളും ഇവരുടെ ബൈക്കുകൾ വാടകയ്ക്ക് എടുക്കാറുണ്ടെന്നു പൊലീസ് പറഞ്ഞു. വാഹനപരിശോധനയിൽ പൊലീസിനെ കബളിപ്പിച്ച് അതിവേഗത്തിൽ ഓടിച്ചു രക്ഷപ്പെടുകയാണു പതിവ്. ഇത്തരം വാഹനങ്ങൾ പിടികൂടിയാൽ രേഖകൾ ശരിയായ രീതിയിലാകും. എന്നാൽ എൻജിൻ നമ്പരും ഷാസി നമ്പരും ഒത്തുനോക്കുമ്പോഴാണു വ്യാജമാണെന്നു തിരിച്ചറിയുക. ആർസി ബുക്കും നമ്പറും ഉപയോഗശൂന്യമായ വാഹനത്തിന്റേതാകും. അതേസമയം, ഇതു കണ്ടെത്തുന്നത് ഉദ്യോഗസ്ഥർക്കു ദുഷ്കരമാണ്. ബൈക്ക് റേസിങ്ങും ബൈക്ക് സ്റ്റണ്ടുമാണ് ഇവരുടെ മറ്റൊരു ഹോബി. അതിനായി പണം സ്വരൂപിക്കാൻ പലരും ലഹരിമരുന്നു കച്ചവടവുമായി ബന്ധപ്പെടുന്നുണ്ട്. നാളുകൾക്കു മുൻപു നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു ബൈക്ക് മോഷണം നടത്തിയിരുന്നു. പഴയ ബൈക്ക് വച്ചു പുതിയ ബൈക്കുമായാണ...