SAMAGRA- QUESTION POOL
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ Resource Portal -സമഗ്രയില്‍ എല്ലാ അദ്ധ്യാപകരും അവരവരുടെ വിഷയത്തില്‍ നിന്നും കുറഞ്ഞത് ഒരു ചോദ്യമെങ്കിലും തയ്യാറാക്കി, സ്കൂള്‍ സബ്ജക്ട് കൌണ്സിലില് ചര്‍ച്ച ചെയ്ത് ആവശ്യമായ മെച്ചപ്പെടുത്തലുകളോടെ അപ്ലോഡ് ചെയ്യേണ്ടതാണ്. SAMAGRA- QUESTION POOL ചോദ്യശേഖരം ഇതില്‍ ചോദ്യങ്ങള്‍ നിറയ്ക്കുക എന്നത് ഓരോ അദ്ധ്യാപകന്റെയും കടമയാണ് . ഇതിലേക്ക് ചോദ്യങ്ങള്‍ എങ്ങനെ അപ്ലോഡ് ചെയ്യാം. ആദ്യമായി ലോഗിന്‍ ചെയ്യുക. (സമഗ്രയില്‍ അംഗത്വം എടുക്കുന്ന വിധം)സമഗ്രയുടെ ഡാഷ് ബോര്‍ഡില്‍ ലഭ്യമായ QUESTION POOL എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക തുറന്നു വരുന്ന ജാലകത്തില്‍ രണ്ട് ഓപ്ഷന് കാണാം Add Question /View Questions ഇതില്‍ Add Question എന്നതില്‍ ക്ലിക്ക് ചെയ്യുക. Medium,Course ,Subject, Chapter/Unit |Topic/Lessons എന്നത് പ്രധാന്യമുള്ളതല്ല .അടുത്തതായി Question ചേര്‍ക്കുക എന്നതാണ് ചെയ്യേണ്ടത്. Question എന്ന ഫീല്‍ഡില്‍ Add Question in first Language എന്നും Add Question in English എന്നീ രണ്ട് ഫീല്‍ഡുകള്‍ കാണാം. ലാംഗ്വേജ് അല്ലാതെ മറ്റ് വിഷയങ്ങള്‍ക്ക് ചോദ്യങ്ങള്‍...