എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർഥികൾക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിന് അപേക്ഷിക്കാം
സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രഫ. ജോസഫ് മുണ്ടശേരി സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട 2019- 20 അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി/ പ്ലസ്ടു/വിഎച്ച്എസ്ഇ തലങ്ങളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സ്കോളര്‍ഷിപ്പ് 10,000 രൂപ. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ട് ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള എപിഎല്‍ വിഭാഗത്തെയും പരിഗണിക്കും. 1). അപേക്ഷകർ യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 80% മാർക്ക് നേടിയവരും വാർഷിക കുടുംബ വരുമാനം 8 ലക്ഷം രൂപ കവിയാത്തവരുമായിരിക്കണം. 2). അപേക്ഷകർ അംഗീകൃത സ്ഥാപനങ്ങളിൽ അംഗീകൃത കോഴ്സിന് പഠിക്കുന്നവരായിരിക്കണം. പ്ലസ്സു കഴിഞ്ഞ് തുടർപഠനം നടത്തുന്നവരായിരിക്കണം. 3). മറ്റേതെങ്കിലും സ്കോളർഷിപ്പുകൾ വാങ്ങുന്നവർ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹരല്ല. 4). ആക സ്കോളർഷിപ്പിന്റെ 50% പെൺകുട്ടികൾക്കായി സംവരണ...