Posts

സിവിൽ സർവീസ് പരിശീലനവുമായി സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി

Image
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി കോളേജ് വിദ്യാർഥികൾക്കായി സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് കോഴ്‌സും ഹൈസ്‌കൂൾ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ടാലന്റ് ഡവലപ്‌മെന്റ്/ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സുകളും ആരംഭിക്കുന്നു.  ഒന്നാം വർഷത്തിൽ 13,900 രൂപയും (ഫീസ് – 10,000 രൂപ, ജി.എസ്.ടി – 1,800 രൂപ, കോഷൻ ഡെപ്പോസിറ്റ് – 2,000 രൂപ, സെസ്സ് – 100 രൂപ) രണ്ടും മൂന്നും വർഷങ്ങളിൽ 17,850 രൂപയും (ഫീസ് – 15,000 രൂപ, ജി.എസ്.ടി – 2,700 രൂപ, സെസ്സ് – 150 രൂപ) ആണ് ഫീസ് ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സും ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് സർവീസ് ഫൗണ്ടേഷൻ കോഴ്‌സും നടത്തുക.   ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സിന് 3570 രൂപയും (ഫീസ്  3,000 രൂപയും ജി.എസ്.ടി  18 ശതമാനവും ഒരു ശതമാനം സെസ്സും) ഫൗണ്ടേഷൻ കോഴ്‌സിന് 5,950 രൂപയുമാണ് (ഫീസ്  5,000 രൂപയും ജി.എസ്.ടി  18 ശതമാനവും ഒരു ശതമാനം സെസ്സും)  ഫീസ്. നവംബർ ഒന്നു മുതൽ ക്ലാസുകൾ തുടങ്ങും.   പൊതു അവധി ദിവസമൊഴികെയുള്ള എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലു വരെയാണ് ക്ലാസുകൾ കോവിഡ് വ്യാപന...

പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്പറിനുള്ള അപേക്ഷ 27 മുതൽ ; വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ.

Image
കാൻഡിഡേറ്റ് ലോഗിനിലെ “Apply for School/Combination Transfer" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ദൃശ്യമാകുന്ന ഓപ്ഷനുകൾ ചേർക്കാനുള്ള ബോക്സിൽ വിദ്യാർത്ഥി മാറ്റത്തിനായി ഉദ്ദേശിക്കുന്ന സ്കൂളുകളും കോമ്പിനേഷനുകളും മുൻഗണനാ ക്രമത്തിൽ സെലക്ട് ചെയ്ത് സബ്മിറ്റ് ചെയ്യുക.  സപ്ലിമെൻററി അലോട്ട്മെൻറിനുശേഷമുള്ള വേക്കൻസി ലിസ്റ്റ് ട്രാൻസ്ഫർ അലോട്ട്മെന്റിനായി  പ്രസിദ്ധീകരിച്ചു  ഇതുവരെ ഏകജാലക സംവിധാനത്തിൽ മെരിറ്റ് ക്വാട്ടയിലോ , സ്പോർട്സ് ക്വാട്ടയിലോ പ്രവേശനംനേടിയ വിദ്യാർത്ഥികൾക്ക് മാത്രമേ ട്രാൻസ്ഫറിന് അപേക്ഷിക്കാൻ അർഹതയുള്ളൂ.  ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിൽ പോലും ട്രാൻസ്‌ഫെറിന് അപേക്ഷിക്കാൻ അര്ഹതയുണ്ട്. വിഭിന്നശേഷി വിഭാഗത്തിലുള്ള അപേക്ഷകർക്ക് അധിക സീറ്റ് സൃഷ്ടിച്ച് അലോട്ട്മെൻറ് അനുവദിച്ചിട്ടുള്ളതിനാൽ വിദ്യാർത്ഥികൾക്ക്  ട്രാൻസ്ഫറിന് അപേക്ഷിക്കാൻ സാധിക്കുകയില്ല.  മാറ്റം ആവശ്യപ്പെടുന്ന സ്കൂളോ കോമ്പിനേഷനോ വിദ്യാർത്ഥി ആദ്യം സമർപ്പിച്ചഅപേക്ഷയിൽ ഓപ്ഷനായി ആവശ്യപ്പെട്ടിരിക്കണമെന്നില്...

മീന്‍ രുചികളും ബോട്ട് സവാരിയുമായി അടിപൊളി കായല്‍ യാത്ര നടത്താം

Image
അതിമനോഹരമായ കായലുകള്‍ കാണാന്‍ ഒരു യാത്രയായാലോ? അധികം സഞ്ചാരികളുടെ ബഹളമൊന്നും ഇല്ലാത്ത, കേരളത്തിലെ അഞ്ചു കായലുകള്‍ ഇതാ. കവ്വായി വടക്കന്‍ മലബാറിലെ സഞ്ചാരികള്‍ക്ക് കണ്ണിനുല്‍സവമൊരുക്കുന്ന കാഴ്ചയാണ് കവ്വായി കായല്‍. കേരളത്തിലെ വലിയ മൂന്നാമത്തെ കായലും ഉത്തരകേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയുമായ കവ്വായി, വടക്ക് നീലേശ്വരം മുതൽ തെക്ക് ചെമ്പല്ലിക്കുണ്ട് വരെ 40 കിലോമീറ്റർ നീളത്തില്‍ വിശാലമായി നീണ്ടു നിവര്‍ന്നു കിടക്കുന്നു.  കവ്വായി പുഴയും പോഷക നദികളായ കാങ്കോല്‍, വണ്ണാത്തിച്ചാല്‍, കുപ്പിത്തോട്, കുനിയന്‍ എന്നീ ചെറുനദികളും ധാരാളം ചെറുദ്വീപുകളും ചേര്‍ന്ന കവ്വായി കായല്‍ കുഞ്ഞിമംഗലത്തെ കണ്ടല്‍ നീർത്തടങ്ങൾ, കുണിയൻ, ചെമ്പല്ലിക്കുണ്ട് പക്ഷിസങ്കേതങ്ങൾ എന്നിവയ്ക്ക് പേരു കേട്ടതാണ്. അപൂർവയിനം ദേശാടന പക്ഷികള്‍ ഇവിടെ വിരുന്നെത്തുന്നു. കൂടാതെ അപൂർവയിനം സസ്യങ്ങളും ഇവിടെ കാണാം. കൂടാതെ നാവില്‍ കപ്പലോടിക്കുന്ന മത്സ്യ രുചി വൈവിധ്യവും ചെറു ദ്വീപുകളും തുരുത്തുകളും സന്ദര്‍ശിക്കാനുള്ള ബോട്ട് സവാരികളും ഈ യാത്ര അവിസ്മരണീയമാക്കും. ആലുംകടവ് ...

സി.എ ഫൗണ്ടേഷന്‍ കോഴ്‌സിലേക്ക് പത്താം ക്ലാസ്സുകാര്‍ക്കും പ്രവേശനം

Image
പത്താം ക്ലാസ്സ് പാസ്സായ വിദ്യാർഥിക്ക് താൽക്കാലിക പ്രവേശനമാകും ലഭിക്കുക. 12-ാം ക്ലാസ്സ് പാസ്സായതിന് ശേഷം മാത്രമേ പ്രവേശനം സ്ഥിരമാകുകയുള്ളു. 12-ാം ക്ലാസ്സ് പഠനത്തിനൊപ്പം ഫൗണ്ടേഷൻ കോഴ്സ് പഠിക്കുന്നത് വഴി വിദ്യാർഥികൾക്ക് ചാർട്ടേഡ് അക്കൗണ്ടൻസിയിൽ പ്രാവീണ്യം നേടാൻ സാധിക്കും  ഇതുവഴി മാർച്ചിലെ 12-ാം ക്ലാസ്സ് പരീക്ഷ കഴിഞ്ഞതും മേയിൽ നടക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് ഫൗണ്ടേഷൻ ടെസ്റ്റ് വിദ്യാർഥികൾക്കെഴുതാം. കോഴ്സിന്റെ ഭാഗമായി ഓൺലൈൻ ക്ലാസ്സുകളും വിദ്യാർഥികൾക്കായി ഒരുക്കിയിട്ടുണ്ട്. W ebsite Register Online

KITE VICTERS Plus two Business Studies Class 20 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus two Business Studies Class 20 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus two Accountancy Class 21 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus two Accountancy Class 21 (First Bell-ഫസ്റ്റ് ബെല്‍)

വി.എച്ച്.എസ്.സി എം.എൽ.റ്റി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിലെ PEID CELL ലേക്ക് ലാബ് ടെക്‌നിഷ്യൻ, ജൂനിയർ ലാബ് അസിസ്റ്റന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ലാബ് ടെക്‌നിഷ്യൻ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡി.എം.എൽ.റ്റി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് പ്ലസ് 2 സയൻസ്/ വി.എച്ച്.എസ്.സി എം.എൽ.റ്റി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലെ ഒരു ഒഴിവിലേക്ക് പ്ലസ് 2/ പി.ഡി.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത, കേന്ദ്ര/ കേരള സംസ്ഥാന അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള ആറ് മാസത്തെ ഡാറ്റ എൻട്രി ഓപ്പറേറ്റർ കോഴ്‌സ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒക്‌ടോബർ 20ന് വൈകിട്ട് അഞ്ചിന് മുമ്പായി estt.gmckollam@gmail.com ൽ അപേക്ഷ നൽകണം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ, പരിചയ സർട്ടിഫിക്കറ്റ്, സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എനനിവയും ഇ-മെയിൽ വിലാസത്തിൽ അപ്‌ലോഡ് ചെയ്യണം.