Posts

പ്ലസ്​ വൺ പ്രവേശനം; ട്രയൽ അലോട്ട്‌മെൻറ്​ പ്രസിദ്ധീകരിച്ചു

പ്ലസ്​ വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെൻറ്​ പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ്‌വേ ആയ   Higher Secondary   Higher Secondary (Vocational) എന്ന ലിങ്കിലൂടെ ഹയർസെക്കൻഡറി /(v)അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്യണം. കാൻഡിഡേറ്റ് ലോഗിനിലെ Trial Result എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാം.  ട്രയൽ റിസൾട്ട് പരിശോധിക്കാൻ വേണ്ട സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകർക്ക് വീടിനടുത്തുള്ള സർക്കാർ / എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളിലെ ഹെൽപ് ഡെസ്‌ക്കുകളിൽനിന്ന് ലഭിക്കും.  പ്രോസ്‌പെക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്‌മെൻറിന്​ പരിഗണിച്ചത്. അപേക്ഷകർക്കുള്ള വിശദ നിർദേശങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്. സെപ്റ്റംബർ 16ന് വൈകീട്ട് അഞ്ചുവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്‌മെൻറ്​ ലിസ്​റ്റ്​ പരിശോധിക്കാം.  എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ / ഉൾപ്പെടുത്തലുകൾ വരുത്താം.  ട്രയൽ അലോട്ട്മെൻറ് ഒരു സാധ്യത ലിസ്...

ഹയർ സെക്കൻഡറി സിംഗിൾ വിൻഡോ പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് ഫലം 2021 എങ്ങനെ പരിശോധിക്കാം?

*ഹയർ സെക്കൻഡറി സിംഗിൾ വിൻഡോ പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് ഫലം 2021 എങ്ങനെ പരിശോധിക്കാം?*👇 ട്രയൽ അലോട്ട്മെന്റ് ഒരു സ്കൂളിലെ ഒരു കോഴ്സിലേക്കുള്ള പ്രവേശനത്തിന്റെ സാധ്യത മനസ്സിലാക്കാനാണ്. കൂടാതെ, ആപ്ലിക്കേഷൻ വിശദാംശങ്ങളിൽ തിരുത്താനോ തിരുത്തലുകൾ വരുത്താനോ ഉള്ള അവസാന അവസരമാണിത്.  2021 സെപ്റ്റംബർ 22 ന് ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ച ഉടൻ തന്നെ യഥാർത്ഥ പ്രവേശന പ്രക്രിയ ആരംഭിക്കും. പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് എന്തിനുവേണ്ടിയാണ് ? ഒരു വിദ്യാർത്ഥി അവരുടെ അപേക്ഷാ ഫോം സമർപ്പിക്കുമ്പോൾ നൽകുന്ന വിശദാംശങ്ങളുടെയും ഓപ്ഷനുകളുടെയും അടിസ്ഥാനത്തിലാണ് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. സ്കൂളിനെക്കുറിച്ചും പ്രവേശന സാധ്യതയെക്കുറിച്ചും ഒരു ധാരണ ലഭിക്കാൻ ഇത് അവരെ സഹായിക്കുന്നു.  പ്ലസ് വൺ അപേക്ഷകർക്ക് ട്രയൽ അലോട്ട്മെന്റ് കണ്ടതിന് ശേഷം കൂടുതൽ സ്കൂൾ, കോഴ്സ് ഓപ്ഷനുകൾ ചേർക്കുന്നതിനു പുറമേ, അപേക്ഷയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താം, തിരുത്തലുകൾ വരുത്താം, നൽകിയ വിശദാംശങ്ങളിൽ തെറ്റുകൾ ഉണ്ടെങ്കിൽ, അവ തിരുത്താം. പ്ലസ് വൺ സിംഗിൾ വിൻഡോ ട്രയൽ അലോട്ട്മെന്റ് എങ്ങനെ പരിശോധിക്കാം?👇 ഏകജാലക സംവിധ...

PHARMACY

രോഗികൾക്കുള്ള മരുന്നുകൾ ഏറ്റവും ഫലപ്രദവും ചിലവ് കുറഞ്ഞതുമായ രീതിയിൽ തയ്യാറാക്കുകയും വിതരണം ചെയ്യുകയും ആണ് ആരോഗ്യ പരിപാലന രംഗത്ത് ഒരു ഫാർമസിസ്റ്റ് ന്റെ കർത്തവ്യം.  3 പ്രധാന മേഖലകൾ: 1. ഹോസ്പിറ്റൽ ഫാർമസി: ഡോക്ടർ മാരുടെ നിർദേശപ്രകാരം മരുന്നുകൾ ഓർഡർ ചെയ്യുന്നു, ഗുണനിലവാരം പരിശോധിക്കുന്നു, മരുന്നുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നു. 2. റീട്ടെയ്ൽ ഫാർമസി: പൊതുജനങ്ങൾക്ക് മെഡിക്കൽ സ്റ്റോറുകൾ വഴി ഡോക്ടർമാരുടെ നിർദേശപ്രകാരം മരുന്നുകൾ വിതരണം ചെയ്യുന്നു. 3. ഇൻഡസ്ട്രിയൽ ഫാർമസി: ഫാർമസ്യൂട്ടിക്കൽ കമ്പനി കളിൽ ഗവേഷണത്തിലൂടെ പുതിയ മരുന്നുകൾ തയ്യാറാക്കുന്നു, അവ വിപണിയിൽ എത്തിക്കുന്നു.   ഗവൺമെന്റ് സെക്ടറിലും  ഡിഫൻസ് സെക്ടറിലും നിരവധി അവസരങ്ങൾ ഉണ്ട്. കേരള PSC, pharmacist, drugs inspector  എന്നീ തസ്തികകളിലും ഇന്ത്യൻ ആർമി, നേവി, എയർ ഫോഴ്സ് എന്നിവയിൽ ഫാർമസിസ്റ്റ് തസ്തികയിലും നിയമനം നടത്തുന്നുണ്ട് .  ഇൗ വിഷയത്തിലെ 3 കോഴ്‌സ്കൾ: 1. D.Pharm - 2 years 2. B.Pharm - 4 years 3. Pharm D- 6 years ഇതിൽ B.Pharm കോഴ്സിന് ചേരുവാനുള്ള qualification: +2 with physics, chemistry, and english with maths/ b...

പോളിടെക്‌നിക്കുകളിൽ ഡിപ്ലോമ ഇൻ വൊക്കേഷൻ പ്രവേശനത്തിന് അപേക്ഷിക്കാം.

ഡിവോക്ക് ഡിപ്ലോമ: അപേക്ഷിക്കാം വിവിധ പോളിടെക്‌നിക്കുകളിൽ ഡിപ്ലോമ ഇൻ വൊക്കേഷൻ പ്രവേശനത്തിന് അപേക്ഷിക്കാം. www.polyadmission.org/dvoc, www.asapkerala.gov.in എന്നിവയിൽ അപേക്ഷയും പ്രോസ്‌പെക്ടസും ലഭിക്കും. പൂരിപ്പിച്ച രേഖകൾ സഹിതം 22 വരെ സ്ഥാപനങ്ങളിൽ നൽകാം.  വിശദവിവരങ്ങൾക്ക്: 0484-2542355

CMA (Cost Management Accounting)

അക്കൗണ്ട് മാനേജ്മെന്റിലും ഫിനാൻസ് മാനേജ്മെന്റിലും ജോലി സ്വന്തമാക്കാനാവുന്ന പ്രൊഫെഷണൽ കോഴ്സ് ആണ് CMA.  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യയാണ് കോഴ്സ് നടത്തുന്നത്.  മറ്റ് കോമേഴ്സ് കോഴ്സുകളെ അപേക്ഷിച്ച് പഠിക്കാൻ വളരെ എളുപ്പമായതും പഠിച്ചിറങ്ങുമ്പോൾ തന്നെ ജോലി ഉറപ്പാക്കാവുന്നതുമായ കോഴ്സാണ് CMA.  പ്ലസ് ടു വാണ് കോഴ്സ് പഠിക്കാനുള്ള ചുരുങ്ങിയ യോഗ്യത.  സാമ്പത്തിക ആസൂത്രണം, സാമ്പത്തിക വിശകലനം, സാമ്പത്തിക നിയന്ത്രണം, പ്രൊഫഷണൽ എത്തിക്സ് എന്നിവയെല്ലാം CMA പഠനത്തിൽ ഉൾപ്പെടുന്നു. *സിലബസ്* ഏകദേശം CA പോലെതന്നെയാണ് CMA യും. പഠിക്കാൻ എളുപ്പം കൂടുതൽ CMA ആണ്.  CA പോലെ തന്നെ CMA യ്ക്കും ഫൌണ്ടേഷൻ, ഇന്റർമീഡിയേറ്റ്, ഫൈനൽ കോഴ്സുകൾ പാസ്സാകണം. *ഫൗണ്ടേഷൻ* ആദ്യപടി നാലു മാസത്തെ ഫൗണ്ടേഷൻ കോഴ്സാണ്.  പ്ലസ് ടു കഴിഞ്ഞവർക്ക് ഫൗണ്ടേഷന് ചേരാം, അത് കൂടാതെ 10 കഴിയുമ്പോൾ തന്നെ പ്ലസ് ടു വിനോപ്പം വിദ്യാർത്ഥികൾക്ക് ഫൗണ്ടേഷനും പഠിക്കാനുള്ള അവസരമുണ്ട്.  രണ്ടാമത്തേ രീതിയാണെങ്കിൽ പെട്ടന്ന് പഠിച്ച് തീർത്ത് നേരത്തെ ജോലിക്ക് കേറാം.  Fundamentals of accounting, Law and ethics, Econ...

ആ​​​​ര്‍മി സ​​​​ര്‍വീ​​​​സ് കോ​​​​റി​​​​ല്‍ 400 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു

 ബം​​​​ഗ​​​​ളൂ​​​രു​​​വി​​​ലെ ആ​​​​ര്‍മി സ​​​​ര്‍വീ​​​​സ് കോ​​​​ര്‍ (സൗ​​​​ത്ത്)- ര​​​​ണ്ട് എ​​​​ടി​​​​സി​​​​യി​​​​ല്‍ 400 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. രാ​​​​ജ്യ​​​​ത്തെ വി​​​​വി​​​​ധ​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യാ​​​​ണ് നി​​​​യ​​​​മ​​​​നം. പു​​​​രു​​​​ഷ​​​​ന്മാ​​​​ര്‍ക്ക് മാ​​​​ത്ര​​​​മാ​​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ന്‍ സാ​​​​ധി​​​​ക്കു​​​​ക. എ​​​​എ​​​​സ്‌​​​സി സെ​​​ന്‍റ​​​ര്‍ (നോ​​​​ര്‍ത്ത്): സി​​​​വി​​​​ലി​​​​യ​​​​ന്‍ മോ​​​​ട്ടോ​​​​ര്‍ ഡ്രൈ​​​​വ​​​​ര്‍- 115 യോ​​​​ഗ്യ​​​​ത:  പ​​​​ത്താം​​​​ക്ലാ​​​​സ് പാ​​​​സ് അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ത​​​​ത്തു​​​​ല്യം.  ഹെ​​​​വി ആ​​​​ന്‍ഡ് ലൈ​​​​റ്റ് മോ​​​​ട്ടോ​​​​ര്‍ വെ​​​​ഹി​​​​ക്കി​​​​ള്‍ ഡ്രൈ​​​​വിം​​​​ഗ് ലൈ​​​​സ​​​​ന്‍സ് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.  ര​​​​ണ്ടു വ​​​​ര്‍ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​വും മോ​​​​ട്ടോ​​​​ര്‍ മെ​​​​ക്കാ​​​​നി​​​​സ​​​​ത്തി​​​​ല്‍ പ​​​​രി​​​​ജ്ഞാ​​​​ന​​​​വും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. ക്ലീ​​​​ന​​​​ര്‍- 67 യോ​​​​ഗ്യ...

SSLC സർട്ടിഫിക്കറ്റുകൾ ഇപ്പോൾ ഡിജിലോക്കറിൽ ലഭ്യമാണ്

Image
2021 വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കി. 2018,2019,2020 & 2021 വർഷങ്ങളിലെ  എസ് എസ് എൽ സി സർട്ടിഫിക്കറ്റുകൾ  ഡിജിലോക്കറിൽ  ലഭ്യമാണ്  ഡിജിറ്റൽ പതിപ്പ് ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാം. യഥാർഥ സർട്ടിഫിക്കറ്റ് വിതരണം വൈകുന്നത് കണക്കിലെടുത്താണ് ഡിജിറ്റൽ പതിപ്പ് ഡിജിലോക്കറിൽ ലഭ്യമാക്കുന്നത്. സ്മാർട്ട് ഫോൺ ഉള്ളവർക്ക് ഡിജിലോക്കറിലേക്ക് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം. ഡിജിലോക്കറിൽനിന്നെടുക്കുന്ന സർട്ടിഫിക്കറ്റ് യഥാർഥമായിത്തന്നെ പരിഗണിക്കണമെന്ന് സുപ്രീംകോടതി നിർദേശവുമുണ്ട്. ഡൌൺലോഡ് ചെയ്യുന്ന വിധം  മൊബൈൽ നമ്പരും ആധാർ നമ്പരും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറന്ന് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം വെബ‌്സൈറ്റിൽ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാം. ആദ്യമായി രജിസ്റ്റർ ചെയ്യാൻ ഈ വെബ്‌സൈറ്റിൽ കയറി സൈൻ അപ്പ്  ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ കൊടുക്കണം.   മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേർഡ് (ഒടിപി)  കൊടുത്തശേഷം ...